Kamal Pasha | മാധ്യമ പ്രവര്‍ത്തക അഖില നന്ദകുമാറിനെതിരായ കേസിന് നിയമസാധുതയില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ

 


കൊച്ചി: (www.kvartha.com) മഹാരാജാസ് കോളജിലെ മാര്‍ക് വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തക അഖില നന്ദകുമാറിനെതിരായ കേസിന് നിയമസാധുതയില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ. അഖില നന്ദകുമാറിനെതിരെ കേസെടുത്തത് സര്‍കാരിന്റെ മാധ്യമ അടിച്ചമര്‍ത്തലാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ അഴിഞ്ഞാട്ടമാണിതെന്നും അഖില തന്റെ ചുമതലയാണ് നിര്‍വഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തികളിലൂടെ മാധ്യമപ്രവര്‍ത്തകരെ ഒഴിവിക്കാനാണ് സര്‍കാരിന്റെ ശ്രമം. രാഷ്ട്രീയ യജമാനന്‍മാരെ പ്രീതിപ്പെടുത്താനാണ് പൊലീസിന്റെ ശ്രമമെന്നും കമാല്‍ പാഷ പറഞ്ഞു.

Kamal Pasha | മാധ്യമ പ്രവര്‍ത്തക അഖില നന്ദകുമാറിനെതിരായ കേസിന് നിയമസാധുതയില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ

മഹാരാജാസ് കോളജിലെ മാര്‍ക് വിവാദം തത്സമയം റിപോര്‍ട് ചെയ്തതിനാണ് ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ടറായ അഖിലയ്‌ക്കെതിരെ കേസെടുത്തത്. കേസില്‍ അഞ്ചാം പ്രതിയാണ് അഖില. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Keywords:  Justice Kamal Pasha criticized Kerala govt on case against Asianet news chief reporter Akhila Nandakumar, Kochi, News, Politics, Justice Kemal Pasha, Criticized, Case,  Akhila Nandakumar, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia