Ravi Sinha | മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രവി സിന്‍ഹയെ റോ മേധാവിയായി നിയമിച്ചു
Jun 19, 2023, 18:24 IST
ന്യൂഡെല്‍ഹി: (www.kvartha.com) മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രവി സിന്‍ഹയെ റോ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്) മേധാവിയായി നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. സാമന്ത് ഗോയലിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രവി സിന്‍ഹയെ നിയമിച്ചത്. കാബിനറ്റ് സെക്രടേറിയറ്റില്‍ സ്‌പെഷ്യല്‍ സെക്രടറിയായിരുന്നു സിന്‍ഹ. ജൂണ്‍ 30ന് ഗോയലിന്റെ കാലാവധി അവസാനിക്കും.
1988 ഐപിഎസ് ബാച് ഛത്തീസ്ഗഡ് കേഡറിലെ ഉദ്യോഗസ്ഥനായ രവി സിന്‍ഹ നിലവില്‍ റോ ഉപമേധാവിയാണ്. 2019 ജൂണിലാണ് സാമന്ത് ഗോയലിനെ റോ മേധാവിയായി നിയമിച്ചത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് അദ്ദേഹത്തിന്റെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി.
Keywords: Ravi Sinha appointed RAW chief, to head spy agency for 2 years, New Delhi, News, Research, Ravi Sinha, RAW Chief, Cabinet Secretariate, Retirement, IPS, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.