IV Sivaraman | സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള ഇ നാരായണന്‍ പുരസ്‌കാരം ഐ വി ശിവരാമന്
Jul 24, 2023, 22:34 IST
തലശ്ശേരി: (www.kvartha.com) സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള ഇ നാരായണന്‍ പുരസ്‌കാരം ഐ വി ശിവരാമന്. സഹകരണ മേഖലക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് റബ്കോ ചെയര്‍മാന്‍ കാരായി രാജന്‍ ചെയര്‍മാനായ സമിതിയാണ് ഐ വി ശിവരാമനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. 50,001 രൂപയും പ്രശസ്തി പത്രവും കെ കെ മാരാര്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 29-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പി ഹരീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (KSF) ജില്ലാ ജോയിന്റ് സെക്രടറി, സംസ്ഥാന കമിറ്റി അംഗം, കെഎസ്വൈഎഫ് സംസ്ഥാന ജോയിന്റ് സെക്രടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഐ വി ദാസ് എഡിറ്ററായ മുന്നണി പത്രത്തിന്റെ മാനേജരായിരുന്നു. സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാകമിറ്റി അംഗമാണ്.
1996 മുതല്‍ 16വര്‍ഷം ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രസിഡന്റായിരുന്നു. ധര്‍മശാലയില്‍ ഇന്ന് കാണുന്ന കോഫി ഹൗസ് കെട്ടിടത്തിന് അടിത്തറയിട്ടത് ഈ കാലത്താണ്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കോഫി ഹൗസിന്റെ വളര്‍ച്ചക്കും അദ്ദേഹം നേതൃത്വം നല്‍കി. ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പിലാത്തറ കോഓപറേറ്റീവ് ആട്സ് ആന്‍ഡ് സയന്‍സ് കോളജ് ചെയര്‍മാന്‍, പയ്യന്നൂര്‍ എജ്യൂകേഷന്‍ സൊസൈറ്റി ഭരണസമിതി അംഗം, ഇ പി എഫ് പെന്‍ഷനേഴ്സ് കണ്ണൂര്‍ ജില്ല കോഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, പഴയങ്ങാടി ഹൗസിങ്ങ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
നിലവില്‍ ചെറുതാഴം ലോകല്‍ കമിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ റബ്കോ ചെയര്‍മാന്‍ കാരായി രാജന്‍, ബാങ്ക് വൈസ് പ്രസിഡന്റ് സി വത്സന്‍, ജെനറല്‍ മാനേജര്‍ സി എം സന്തോഷ്, പുരസ്‌കാര സമിതി അംഗം കെ വി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: E Narayanan Memorial Award to IV Sivaraman, Kannur, News, Award, Chief Minister, Pinarayi Vijayan, Press Meet, Bank Employees, Coffee house, Kerala.
പതിറ്റാണ്ടുകളായി സഹകരണരംഗത്ത് സേവനമനുഷ്ഠിക്കുന്ന മുതിര്‍ന്ന സഹകാരിയും യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമാണ് ഐ വി ശിവരാമന്‍. കണ്ണപുരം ചക്കര സൊസൈറ്റി ജീവനക്കാരനായാണ് ഐ വി ശിവരാമന് സഹകരണ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. കണ്ണപുരം ഓയില്‍ സൊസൈറ്റി, മാടായി കോഓപറേറ്റീവ് റൂറല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളിലും ജോലി ചെയ്തു.
സഹകരണ ജീവനക്കാരുടെ ആദ്യ യൂനിയനായ കണ്ണൂര്‍ ജില്ല കോ-ഓപറേറ്റീവ് വര്‍കേഴ്സ് യൂനിയന്‍ സ്ഥാപകാംഗമാണ്. കേരള കോഓപറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന കമിറ്റി അംഗമായും ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പതിമൂന്നാം വയസില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.
സഹകരണ ജീവനക്കാരുടെ ആദ്യ യൂനിയനായ കണ്ണൂര്‍ ജില്ല കോ-ഓപറേറ്റീവ് വര്‍കേഴ്സ് യൂനിയന്‍ സ്ഥാപകാംഗമാണ്. കേരള കോഓപറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന കമിറ്റി അംഗമായും ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പതിമൂന്നാം വയസില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (KSF) ജില്ലാ ജോയിന്റ് സെക്രടറി, സംസ്ഥാന കമിറ്റി അംഗം, കെഎസ്വൈഎഫ് സംസ്ഥാന ജോയിന്റ് സെക്രടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഐ വി ദാസ് എഡിറ്ററായ മുന്നണി പത്രത്തിന്റെ മാനേജരായിരുന്നു. സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാകമിറ്റി അംഗമാണ്.
1996 മുതല്‍ 16വര്‍ഷം ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രസിഡന്റായിരുന്നു. ധര്‍മശാലയില്‍ ഇന്ന് കാണുന്ന കോഫി ഹൗസ് കെട്ടിടത്തിന് അടിത്തറയിട്ടത് ഈ കാലത്താണ്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കോഫി ഹൗസിന്റെ വളര്‍ച്ചക്കും അദ്ദേഹം നേതൃത്വം നല്‍കി. ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പിലാത്തറ കോഓപറേറ്റീവ് ആട്സ് ആന്‍ഡ് സയന്‍സ് കോളജ് ചെയര്‍മാന്‍, പയ്യന്നൂര്‍ എജ്യൂകേഷന്‍ സൊസൈറ്റി ഭരണസമിതി അംഗം, ഇ പി എഫ് പെന്‍ഷനേഴ്സ് കണ്ണൂര്‍ ജില്ല കോഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, പഴയങ്ങാടി ഹൗസിങ്ങ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
നിലവില്‍ ചെറുതാഴം ലോകല്‍ കമിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ റബ്കോ ചെയര്‍മാന്‍ കാരായി രാജന്‍, ബാങ്ക് വൈസ് പ്രസിഡന്റ് സി വത്സന്‍, ജെനറല്‍ മാനേജര്‍ സി എം സന്തോഷ്, പുരസ്‌കാര സമിതി അംഗം കെ വി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: E Narayanan Memorial Award to IV Sivaraman, Kannur, News, Award, Chief Minister, Pinarayi Vijayan, Press Meet, Bank Employees, Coffee house, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.