Mango Allergy | മാങ്ങ കഴിക്കുമ്പോൾ മുഖക്കുരുവും തിണർപ്പും ഉണ്ടാകുന്നുണ്ടോ? അലർജി ആയിരിക്കാം; കൂടുതൽ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) പഴങ്ങളുടെ രാജാവാണ് മാങ്ങ. ഏറ്റവും രുചിയുള്ള പഴങ്ങളിൽ ഒന്നാണ് മാങ്ങ. മാങ്ങ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. മാമ്പഴക്കാലമായാൽ പല തരത്തിലുള്ള മാങ്ങകൾ ലഭിക്കാറുണ്ട്. മാമ്പഴ പുളിശ്ശേരി ആയും, ജൂസ്‌ ആയും, പുഡിങ് ആയും, കേക്ക് ആയും അങ്ങനെ പലതരം വിഭവങ്ങൾ നമ്മൾ പരീക്ഷിക്കാറുണ്ട്.

Mango Allergy | മാങ്ങ കഴിക്കുമ്പോൾ മുഖക്കുരുവും തിണർപ്പും ഉണ്ടാകുന്നുണ്ടോ? അലർജി ആയിരിക്കാം; കൂടുതൽ അറിയാം

എന്നാൽ ചിലർക്ക് മാമ്പഴം കഴിച്ചാൽ അലർജി ഉണ്ടാവാറുണ്ട്. ചിലപ്പോൾ ചെറിയ പ്രശ്നവും മറ്റ് ചിലപ്പോൾ അത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. മാമ്പഴത്തിന്റെ തൊലിയിൽ ഉറുഷിയോൾ (Urushiol) എന്നൊരു ഓയിൽ ഉണ്ട്. ഇത് ഒരു വിഷ വസ്തുവാണ്. ഇത് സ്പർശിക്കുമ്പോൾ കുരുക്കളും തിണർപ്പും ഉണ്ടാകുന്നു. മൃഗങ്ങളിൽ നിന്ന് ഇലകളെ സംരക്ഷിക്കാൻ ഉറുഷിയോൾ ഓയിൽ തനിയേ മാമ്പഴത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. അതിന്റെ അവശിഷ്ടങ്ങൾ മാമ്പഴത്തോലിൽ അവശേഷിക്കുന്നു, ഇത് ആളുകളിൽ അലർജിക്ക് കാരണമാകും.

മാമ്പഴത്തിന്റെ തൊലി നമ്മൾ കഴിക്കുമ്പോൾ ഇക്കിളിയും ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. ചിലർക്ക് ഇത് അധികമാകുന്നു. ശ്വാസ നാളങ്ങൾ മുറുകുകയും ശ്വസിക്കാൻ തടസം ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ മാമ്പഴത്തിന്റെ തൊലി മാറ്റി കഴിച്ചാൽ ഈ പ്രശ്നം കുറയുന്നു. മാമ്പഴം ചിലപ്പോൾ ചർമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. മാമ്പഴം കഴിച്ചതിന് ശേഷം നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചർമ പ്രശ്‌നങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധർ വിശദീകരിക്കുന്നതിങ്ങനെ.

ചുണങ്ങ്

നിങ്ങൾക്ക് മാമ്പഴം അലർജിയുണ്ടെങ്കിൽ ശരീരത്തിൽ ചെറിയ കുമിളകൾ ഉണ്ടാവുകയും അത് ചൊറിച്ചിലും സ്രവവും ഉണ്ടാക്കുകയും ചെയ്യുന്നു. ചെറിയ പ്രശ്നമാണെങ്കിൽ റാഷ് ക്രീം കൊണ്ട് പരിഹാരമുണ്ടാകും. എന്നാൽ അധികമായാൽ ഡോക്ടറെ സമീപിക്കുക.

മുഖക്കുരു

ചിലർക്ക് മാങ്ങ കഴിച്ചാൽ മുഖക്കുരു ഉണ്ടാകും. പഴുപ്പ് നിറഞ്ഞ കുരുക്കൾ ആണ് ഉണ്ടാവുക. തണുപ്പ് കാലത്തും ഇങ്ങനെ കുരു ഉണ്ടാകുന്നുവെങ്കിൽ മാങ്ങ കഴിച്ചത് കൊണ്ടാകാം. മാമ്പഴത്തിലെ ഫൈറ്റിക് ആസിഡ് ശരീരത്തിൽ ചൂട് ഉണ്ടാക്കുന്നതാവാം ഇതിന് കാരണം.

കോണ്‍ടാക്ട് ഡെര്‍മടൈറ്റിസ് (ചര്‍മവീക്കം)

മാമ്പഴം കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു, മാമ്പഴം ചർമവുമായി സമ്പർക്കം പുലർത്തുന്ന നിമിഷത്തിൽ ചൊറിച്ചിലും തിണർപ്പും ഉണ്ടാക്കുന്നു.

Keywords: Mango, Allergy, Skin, Rashes, Pimples, Affect, Doctor, Health, Lifestyle, Can mango cause skin allergy? Rashes to pimples; how the fruit affects your skin. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia