Actor Bala | യൂട്യൂബ് വ് ളോഗറുടെ വീട്ടില്‍ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതി; നടന്‍ ബാലയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്
Aug 6, 2023, 17:34 IST
കൊച്ചി: (www.kvartha.com) യൂട്യൂബ് വ് ളോഗറുടെ വീട്ടില്‍ അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയുടെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ്. എന്നാല്‍ പരിശോധനയില്‍ തോക്കു കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. യൂട്യൂബര്‍ അജു അലക്‌സിന്റെ പരാതിയിലാണ് ബാലയ്‌ക്കെതിരെ തൃക്കാക്കര പൊലീസ് നേരത്തെ കേസെടുത്തത്.
ബാലയെ വിമര്‍ശിച്ച് അജു അലക്‌സ് സ്വന്തം യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതിലുള്ള വിരോധം കാരണം ഫ് ളാറ്റിലെത്തി വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടെന്നും വീഡിയോ തയാറാക്കാന്‍ വച്ചിരുന്ന ബാക്‌ഡ്രോപ് കീറിയ ശേഷം വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ബാക്കി അപ്പോഴറിയാം എന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
സിനിമാ മേഖലയിലെ ചില പ്രമുഖ താരങ്ങളെ ആക്ഷേപിച്ചതിന് സന്തോഷ് വര്‍ക്കിയെക്കൊണ്ട് മാപ്പ് പറയിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ബാല സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മാപ്പു പറയിക്കാന്‍ ബാല കോടതിയാണോ എന്നു ചോദിച്ച് അജുഅലക്‌സും വീഡിയോ പുറത്തിറക്കി. ഇതാണ് പ്രശ്‌നമായതെന്ന് അജു പറഞ്ഞു.
എന്നാല്‍ അജുവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തോക്കുമായി പോയെന്ന് പറയുന്നത് ശരിയല്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാല വ്യക്തമാക്കിയിരുന്നു. അജു അലക്‌സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്‌ക്കെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും താരം പറഞ്ഞു.

Keywords: Police recorded statement of Actor Bala based on a complaint by Youtuber, Kochi, News, Police, Recorded, Statement, Actor Bala, Complaint By Youtuber, Gun, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.