Students Missing | തൃശൂരില്‍ 2 വിദ്യാര്‍ഥികളെ കാണാതായതായി പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്
Aug 4, 2023, 11:46 IST
തൃശൂര്‍: (www.kvartha.com) എരുമപ്പെട്ടി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളെ കാണാതായതായി പരാതി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ വരവൂര്‍ നീര്‍ക്കോലിമുക്ക് വെട്ടുക്കാട് കോളനിയില്‍ സുരേഷിന്റെ മകന്‍ അര്‍ജുന്‍ (14), പന്നിത്തടം നീണ്ടൂര്‍ പൂതോട് ദിനേശന്റെ മകന്‍ ദില്‍ജിത്ത് (14) എന്നിവരെയാണ് കാണാതായത്.
വ്യാഴാഴ്ച (03.08.2023) സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ ഉച്ചമുതലാണ് കാണാതായത്. ഒരേ ക്ലാസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. അതേസമയം, കുട്ടികളുടെ ബാഗുകള്‍ ക്ലാസ് മുറികളിലുണ്ട്. സ്‌കൂള്‍ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 04885273002, 9497980532 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
Keywords: News, Kerala, Kerala-News, News-Malayalam, Thrissur, Students, Missing, Complaint, Police, Erumapetty, School, Thrissur: Two students missing from Erumapetty school.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.