Plane Crashed | മലേഷ്യയിലെ റോഡില്‍ ചെറുവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 10 മരണം; സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്

 


ക്വാലാലംപൂര്‍: (www.kvartha.com) മലേഷ്യയിലെ റോഡില്‍ ചെറുവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. വിമാനത്തില്‍ സഞ്ചരിച്ച എട്ട് പേരും ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലെ ഡാഷ് ബോര്‍ഡ് കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളില്‍ ചുറ്റും ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ കാണാം. അപകടം നടന്ന സ്ഥലത്തിന് സമീപത്തായി വീടുകളും കാണാം.

വിമാനം ഹൈവേയിലേക്ക് വീണ് അഗ്‌നിഗോളമായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ശക്തമായ പുകയുമുണ്ടായി. 10 പേര്‍ മരിച്ചുവെന്ന വിവരം മലേഷ്യന്‍ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ ഹൈവേയിലൂടെ ബൈകില്‍ സഞ്ചരിക്കുകയായിരുന്നുവെന്നും മറ്റൊരാള്‍ കാറില്‍ പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

മലേഷ്യയുടെ വടക്കന്‍ ദ്വീപായ ലങ്കാവിയില്‍ നിന്നും തലസ്ഥാനമായ ക്വാലാലംപൂരിന് പടിഞ്ഞാറുള്ള സുല്‍ത്വാന്‍ അബ്ദുല്‍ അസീസ് ശാ വിമാനത്താവളത്തിലേക്ക്  പോകുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

Plane Crashed | മലേഷ്യയിലെ റോഡില്‍ ചെറുവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 10 മരണം; സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്

വിമാനം ക്രമരഹിതമായി പറക്കുന്നത് കണ്ടുവെന്നും അധികം വൈകാതെ തന്നെ വലിയ ശബ്ദത്തോടെ തകര്‍ന്നുവീണുവെന്നും മലേഷ്യന്‍ വ്യോമസേനയിലെ മുന്‍ അംഗം മുഹമ്മദ് സയാഹ്‌മി മുഹമ്മദ് ഹാശിമിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപോര്‍ട് ചെയ്തു.

Keywords:  Video Shows Moment Plane Crashed On Malaysia Highway, Malaysia, News, Plane Crashed, Malaysia Highway, Chilling Video, Death, Airport, Media, Report, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia