MB Rajesh | അത്താണി ഷോപിന്റെ പ്രവര്‍ത്തനം നിയമപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിക്കുന്ന കെട്ടിടത്തില്‍; ലൈസന്‍സ് നല്‍കിയതിനെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്

 

തിരുവനന്തപുരം:(www.kvartha.com) അത്താണി ഷോപിന്റെ പ്രവര്‍ത്തനം നിയമപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിക്കുന്ന കെട്ടിടത്തില്‍, ലൈസന്‍സ് നല്‍കിയതിനെ ന്യായീകരിച്ച് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. നിയമസഭയില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

എറണാകുളം ഡിവിഷനിലെ FL 17033 അത്താണി ഷോപ് 21-8-2023 നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ ഷോപിന്റെ ഏറ്റവും അടുത്തായുള്ള ഒബ്ജക്ഷണബിള്‍ സ്ഥാപനം 500 മീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള മുസ്ലീം പള്ളിയാണ്. ഈ സ്ഥാപനത്തിന്റെ വടക്ക് അതിരില്‍ സെയ്ത് മുഹമ്മദ് എന്നയാളുടെ സ്ഥലവും തെക്ക് കിഴക്ക് അതിരുകളില്‍ മാര്‍കറ്റിംഗ് ഫെഡറേഷന്‍ വക സ്ഥലവും പടിഞ്ഞാറ് അതിരില്‍ NH 544 ന്റെ സര്‍വീസ് റോഡും ആണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
MB Rajesh | അത്താണി ഷോപിന്റെ പ്രവര്‍ത്തനം നിയമപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിക്കുന്ന കെട്ടിടത്തില്‍; ലൈസന്‍സ് നല്‍കിയതിനെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്

ഈ ഷോപ് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സ്ഥല സൗകര്യങ്ങളും പാര്‍കിംഗ് സൗകര്യവും ലഭ്യമാണ്. ഷോപിന്റെ സമീപത്തായി നിലവില്‍ ജനകീയ സമരങ്ങള്‍ ഒന്നുംതന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാത്രമല്ല ഈ ഷോപ് തുറന്ന ശേഷം ഇതിന്റെ പരിസരത്ത് തല്ലും ബഹളവും കത്തിക്കുത്തും ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാത്തരത്തിലും നിയമപരമായാണ് ഈ ഷോപിന് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. ഈ ഷോപിന്റെ പരിസരത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

Keywords:  Athani Shop is operating in a building that complies with all legal requirements; Minister MB Rajesh justified issuance of the license, Thiruvananthapuram, News, Politics, Athani Shop, License, Minister MB Rajesh, Assembly, Anwar Sadath, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia