GDA Course | ആതുരസേവന രംഗത്ത് തൊഴില്‍ സാധ്യതകള്‍; കണ്ണൂർ ആസ്റ്റർ മിംസിൽ ജെനറല്‍ ഡ്യൂടി അസിസ്റ്റന്റ് കോഴ്‌സിന് തുടക്കമായി; നടപ്പിലാക്കുന്നത് നബാര്‍ഡിന്റെ സഹകരണത്തോടെ

കണ്ണൂർ: (www.kvartha.com) ആതുരസേവന രംഗത്ത് തൊഴില്‍ സാധ്യതകള്‍ സ്വപ്‌നം കാണുന്നവര്‍ക്കായി നബാര്‍ഡിന്റെ പിന്തുണയോടെ ആസ്റ്റര്‍ മിംസ് കണ്ണൂരും, ആസ്റ്റര്‍ വോളന്റീയേർസും സംയുക്തമായി സംഘടിപ്പിക്കുന്ന ജെനറല്‍ ഡ്യൂടി അസിസ്റ്റന്റ് (GDA) കോഴ്‌സ് ആരംഭിച്ചു. കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം നിർവഹിച്ചു.

GDA Course | ആതുരസേവന രംഗത്ത് തൊഴില്‍ സാധ്യതകള്‍; കണ്ണൂർ ആസ്റ്റർ മിംസിൽ ജെനറല്‍ ഡ്യൂടി അസിസ്റ്റന്റ് കോഴ്‌സിന് തുടക്കമായി; നടപ്പിലാക്കുന്നത് നബാര്‍ഡിന്റെ സഹകരണത്തോടെ

ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ആതുരസേവന ശൃംഖല എന്ന നിലയില്‍ ആസ്റ്റര്‍ ഗ്രൂപില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സ്വാഭാവികമായും ആഗോളതലത്തില്‍ ജോലിക്കായുള്ള മത്സരത്തില്‍ മുന്‍ഗണന ലഭിക്കുമെന്നും അത്തരം സാധ്യതകള്‍ ഉള്ളതിനാലാണ് നബാര്‍ഡ് പോലുള്ള സംഘടനകള്‍ ഈ സംരംഭത്തോട് സഹകരിക്കുന്നതെന്നും മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു.

GDA Course | ആതുരസേവന രംഗത്ത് തൊഴില്‍ സാധ്യതകള്‍; കണ്ണൂർ ആസ്റ്റർ മിംസിൽ ജെനറല്‍ ഡ്യൂടി അസിസ്റ്റന്റ് കോഴ്‌സിന് തുടക്കമായി; നടപ്പിലാക്കുന്നത് നബാര്‍ഡിന്റെ സഹകരണത്തോടെ

GDA Course | ആതുരസേവന രംഗത്ത് തൊഴില്‍ സാധ്യതകള്‍; കണ്ണൂർ ആസ്റ്റർ മിംസിൽ ജെനറല്‍ ഡ്യൂടി അസിസ്റ്റന്റ് കോഴ്‌സിന് തുടക്കമായി; നടപ്പിലാക്കുന്നത് നബാര്‍ഡിന്റെ സഹകരണത്തോടെ

നബാര്‍ഡ് കണ്ണൂര്‍ എജിഎം ജിഷിമോന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നിലവില്‍ മുപ്പതോളം വിദ്യാർഥികളാണ് കോഴ്‌സില്‍ പഠിതാക്കളായി ചേര്‍ന്നിരിക്കുന്നത്. ചെമ്പിലോട് ഗ്രാമപഞ്ചായത് പ്രസിഡണ്ട്
കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ചീഫ് നഴ്‌സിങ് ഓഫീസര്‍ ഷീബ സോമന്‍ സ്വാഗതം പറഞ്ഞു.

ജി ഡി എ കോഴ്‌സിനെയും സാധ്യതകളെയും ലക്ഷ്യങ്ങളെയും പറ്റി ആസ്റ്റര്‍ വോളന്റീയേർസ് മലബാര്‍ ലീഡ് ഹെഡ് മുഹമ്മദ് ഹസീം വിശദീകരിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് എജിഎം വിപിന്‍ ജോര്‍ജ്, എച് ആര്‍ എ ജി എം
സുരേഷ് ജി നായര്‍ എന്നിവര്‍ സംസാരിച്ചു. ക്ലിനികല്‍ ഇന്‍സ്ട്രക്ടര്‍ രാധിക നന്ദി പറഞ്ഞു.

GDA Course | ആതുരസേവന രംഗത്ത് തൊഴില്‍ സാധ്യതകള്‍; കണ്ണൂർ ആസ്റ്റർ മിംസിൽ ജെനറല്‍ ഡ്യൂടി അസിസ്റ്റന്റ് കോഴ്‌സിന് തുടക്കമായി; നടപ്പിലാക്കുന്നത് നബാര്‍ഡിന്റെ സഹകരണത്തോടെ

GDA Course | ആതുരസേവന രംഗത്ത് തൊഴില്‍ സാധ്യതകള്‍; കണ്ണൂർ ആസ്റ്റർ മിംസിൽ ജെനറല്‍ ഡ്യൂടി അസിസ്റ്റന്റ് കോഴ്‌സിന് തുടക്കമായി; നടപ്പിലാക്കുന്നത് നബാര്‍ഡിന്റെ സഹകരണത്തോടെ

GDA Course | ആതുരസേവന രംഗത്ത് തൊഴില്‍ സാധ്യതകള്‍; കണ്ണൂർ ആസ്റ്റർ മിംസിൽ ജെനറല്‍ ഡ്യൂടി അസിസ്റ്റന്റ് കോഴ്‌സിന് തുടക്കമായി; നടപ്പിലാക്കുന്നത് നബാര്‍ഡിന്റെ സഹകരണത്തോടെ

GDA Course | ആതുരസേവന രംഗത്ത് തൊഴില്‍ സാധ്യതകള്‍; കണ്ണൂർ ആസ്റ്റർ മിംസിൽ ജെനറല്‍ ഡ്യൂടി അസിസ്റ്റന്റ് കോഴ്‌സിന് തുടക്കമായി; നടപ്പിലാക്കുന്നത് നബാര്‍ഡിന്റെ സഹകരണത്തോടെ

Keywords: News, Kerala, Kannur, Aster MIMS, World Heart Day, Health,  General Duty Assistant Course started at Aster MIMS, Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia