Rescued | തടി ലോറിയ്ക്കടിയില്‍പെട്ട കാറില്‍ ഒരു മണിക്കൂറോളം കുടുങ്ങികിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തി

 

കോട്ടയം: (KVARTHA) കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ അപകടത്തില്‍പെട്ട കാര്‍ ഡ്രൈവറെ ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി. കോവില്‍ക്കടവില്‍ ആണ് സംഭവം. തടി ലോറിക്കടിയില്‍പെട്ട കാറില്‍ ഒരുമണിക്കൂറോളം കുടുങ്ങിക്കിടന്ന കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബാണ് രക്ഷപ്പെട്ടത്.

ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നജീബിനെ പുറത്തെടുക്കാനായത്. നജീബിനെ പിന്നീട് ആശുപത്രിയിലേയ്ക്ക് മാറ്റി. നജീബിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിയുകയായിരുന്നു. കാര്‍ മുഴുവനായും ലോറിയുടെ അടിയിലായി. അഗ്നിരക്ഷാസേനയെത്തി ജെസിബിയുടെ സഹായത്തോടെ ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്ന് കയര്‍ പൊട്ടിച്ച് തടികള്‍ മാറ്റി ലോറി ഉയര്‍ത്തുകയായിരുന്നു. കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്.

പ്രദേശവാസികളും അഗ്നിരക്ഷാസേനാംഗങ്ങളും ചേര്‍ന്ന് തടി ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിന്റേയും കാര്‍ മുറിച്ച് നജീബിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

Rescued | തടി ലോറിയ്ക്കടിയില്‍പെട്ട കാറില്‍ ഒരു മണിക്കൂറോളം കുടുങ്ങികിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തി



Keywords: News, Kerala, Kerala-News, Accident-News, Kottayam-News, Kottayam News, Man, Trapped, Car, Under, Timber Lorry, Fire Fore, Natives, Help, Kanjirappally - Erattupetta Road, Hospital, Kottayam: Man trapped in car under timber lorry for an hour.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia