MVD | ആ നമ്പറിൽ ബന്ധപ്പെട്ട് ഓടോറിക്ഷകൾക്കെതിരെ പരാതി നൽകല്ലേ, നിങ്ങൾ കുടുങ്ങും! സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി എംവിഡി
Nov 6, 2023, 20:01 IST
തിരുവനന്തപുരം: (KVARTHA) കേരളത്തിലെവിടെ നിന്നും ഓടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാനാകുമെന്ന് വ്യക്തമാക്കി ഒരു ഫോൺ നമ്പർ സഹിതം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി മോടോർ വാഹന വകുപ്പ്. 6547639011 എന്ന നമ്പറിൽ പരാതി നൽകാനാകുമെന്നാണ് വൈറൽ സന്ദേശത്തിൽ പറയുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് എംവിഡി ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചു.
സ്റ്റാൻഡിൽ കിടക്കുന്ന ഓടോറിക്ഷ ഓട്ടം പോകുന്നില്ലെങ്കിൽ അറിയിക്കേണ്ടത് മോടോർ വാഹന വകുപ്പിനെത്തന്നെയാണെന്നും എന്നാൽ സന്ദേശത്തിൽ പറയുന്ന വാട്സ് ആപ് നമ്പറിലല്ലെന്നും എംവിഡി വ്യക്തമാക്കി. എല്ലാ ജില്ലയിലും എൻഫോഴ്സ്മെൻ്റ്റ് ആർ ടി ഓഫീസുകളും താലൂകുകളിൽ സബ് ആർ ടി ഓഫീസുകളുമുണ്ട്. അതത് താലൂകിലോ ജില്ലയിലോ തന്നെ പരാതികൾ നൽകാവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മോടോർ വാഹന വകുപ്പിൽ എല്ലാ ഓഫിസിൻ്റെ വിലാസവും മൊബൈൽ നമ്പറുകളും mvd(dot)kerala(dot)gov(dot)in എന്ന വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.
Keywords: MVD, Viral, WhatsApp, Message, Fact-Check, Facebook, Fake, Auto Rickshaw, Complaint, RTO, MVD warned against this WhatsApp message.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.