Nava kerala sadas | മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് നവകേരള സദസ്സില്‍ ജനസാഗരമിളകിയെത്തി

 


കണ്ണൂര്‍: (KVARTHA) സ്വന്തം മണ്ഡലമായ ധര്‍മടത്തിന്റെ ഹൃദയ വായ്‌പ്പേറ്റുവാങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും.
തങ്ങളുടെ സ്വന്തം ജനപ്രതിനിധിയായ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ മണ്ഡലത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന് സമീപമുള്ള നവകേരള സദസ്സ് നടക്കുന്ന നഗരിയിലേക്ക് ജന പ്രവാഹമായിരുന്നു. 3 മണിയോടെ മൈതാനം അക്ഷരാര്‍ഥത്തില്‍ നിറഞ്ഞ് കവിഞ്ഞു. ആയിരങ്ങളെ ഉള്‍ക്കൊള്ളാന്‍ മൈതാനം പോരാതെ വന്നു. ആളുകള്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ അങ്കണത്തിലും വഴിയോരങ്ങളിലും പ്രിയപ്പെട്ട മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായി അണിനിരന്നു. പിണറായിയുടെ നഗര വീഥികളെല്ലാം ജനസഞ്ചയങ്ങള്‍ കൊണ്ട് മുഖരിതമായി. കാല്‍ ലക്ഷത്തില്‍ പരം ജനങ്ങളാണ് ധര്‍മടം മണ്ഡലം നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തിയത്.
 
Nava kerala sadas | മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് നവകേരള സദസ്സില്‍ ജനസാഗരമിളകിയെത്തി


ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെയാണ് ജനങ്ങളെ നഗരിയിലേക്ക് വരവേറ്റത്.
ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ ത്രീ ഫൈനലിസ്റ്റ് സാഗരിക, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ സീസണ്‍ ത്രീയില്‍ റണറപ് ആയ ഹിതൈഷിണി ബിനീഷ്, കേരള സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയില്‍ കലാതിലകമായ വി കെ ശിവനന്ദ തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീത വിരുന്ന് സദസ്സില്‍ ഉത്സവാന്തരീക്ഷം തീര്‍ത്തു.

ആദ്യം ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയത് മന്ത്രിമാരായ ആര്‍ ബിന്ദു, എം ബി രാജേഷ്, എ കെ ശശീന്ദ്രന്‍ തുടങ്ങിയവരായിരുന്നു. തുടര്‍ന്ന് 5.30 ഓടെ പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലേക്ക്. ജനങ്ങള്‍ നിറഞ്ഞ കരഘോഷത്തോടെ അഭിവാദനം ചെയ്തു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കുട്ടികള്‍ പൂച്ചെണ്ടുകളും പുസ്തകങ്ങളും നല്‍കി സ്വീകരിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട എം എല്‍ എ കൂടിയായ മുഖ്യമന്ത്രിയെ ജനങ്ങള്‍ തിരക്കിനിടയിലും ക്ഷമയോടെ കേട്ടിരുന്നു.
ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കി 15 കൗണ്ടറുകള്‍ പരാതി സ്വീകരിക്കാന്‍ സദസ്സിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ കൗണ്ടറുകളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി എട്ടു മണി വരെ നിരവധി പേര്‍ പരാതികള്‍ നല്‍കാനായെത്തി.
 
പരിപാടിയില്‍ നവകേരള സദസ്സിന്റെ അനുബന്ധ പരിപാടികളില്‍ വിജയിച്ചവര്‍ക്ക് സമ്മാന വിതരണം നടത്തി. തുടര്‍ന്ന് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടുകള്‍ അരങ്ങേറി.

Keywords: Kerala, Kannur, News, Malayalam News, Nava kerala sadas, Navakerala sadas at Dharmadam was filled with lots of people
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia