Padmaja Venugopal | കോൺഗ്രസിൽ പത്മജ വേണുഗോപാലിന് നീതി ലഭിച്ചില്ലേ? വൈറലായ പോസ്റ്റ്
Mar 7, 2024, 15:44 IST
_കെ ആർ ജോസഫ് മുണ്ടക്കയം_
(KVARTHA) അന്തരിച്ച മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരൻ്റെ പ്രിയ പുത്രിയും കെ മുരളീധരൻ എം.പിയുടെ ഏക സഹോദരിയുമാണ് പത്മജാ വേണുഗോപാൽ. വളരെക്കാലം മുൻപ് തന്നെ പത്മജാ വേണുഗോപാൽ രാഷ്ട്രീയത്തിൽ സജീവം ആയുണ്ട്. എങ്കിൽ പോലും തനിക്ക് ശേഷം രാഷ്ട്രീയത്തിൽ വന്ന പല വനിതകളും എം.എൽ.എയും എം.പിയും ഒക്കെ ആകുമ്പോൾ പത്മജാ വേണുഗോപാലിന് മാത്രം ഇതുവരെ ഒരിടത്തും എത്താൻ പറ്റിയില്ല എന്നതാണ് വാസ്തവം. ഇതിനു പിന്നിൽ അവർ നേതൃത്വത്തിൽ വരരുതെന്ന് ആഗ്രഹിച്ച കോൺഗ്രസിലെ ചില നേതാക്കൾ തന്നെയാണെന്നാണ് പറയപ്പെടുന്നത്. പലപ്പോഴും പല സീറ്റിലും നിർത്തി കാലുവാരി തോൽപ്പിക്കുന്ന നയമാണ് പല നേതാക്കളും പത്മജയുടെ കാര്യത്തിൽ സ്വീകരിച്ചത്.
എന്നിട്ട് പോലും ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ കോൺഗ്രസിൻ്റെ ഒരു എളിയ പ്രവർത്തകയായി പത്മജാ വേണുഗോപാൽ ജീവിക്കുകയായിരുന്നു. ഇപ്പോൾ പത്മജാ വേണുഗോപാൽ ഒരുപാട് നന്മകൾ സമൂഹത്തിന് വേണ്ടി ചെയ്യുന്നുണ്ടെന്ന് കാണിച്ചു കൊണ്ട് ആരോ എഴുതിയ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. അവർക്ക് അവസരങ്ങൾ നിക്ഷേധിക്കുന്നതിനെക്കുറിച്ചും കോൺഗ്രസ് പാർട്ടിയിൽ നിന്ന് നീതി ലഭിക്കാത്തതിനെക്കുറിച്ചും പോസ്റ്റിൽ പരാമർശം ഉണ്ട്. ആ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെയാണ്:
'കോൺഗ്രസിൽ നീതി ലഭിക്കാത്തത് പത്മജ വേണുഗോപാലിന് മാത്രം. പ്രിയപ്പെട്ട പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനും പ്രിയപ്പെട്ട ജി കാർത്തികേയന്റെ മകൻ ശബരീനാഥിനും കോൺഗ്രസ് സീറ്റ് കൊടുത്തപ്പോൾ കോൺഗ്രസ് പാർട്ടിയിൽ കുടുംബ രാഷ്ട്രീയം എന്ന പേരിൽ കോൺഗ്രസുകാരുടെ ഒരു അപശബ്ദവും ഉണ്ടായില്ല. എല്ലാവരും ഒന്നടങ്കം പിന്തുണച്ചു. അവരുടെ പഴയകാല പ്രവർത്തന പാരമ്പര്യം സ്വന്തം പാർട്ടിക്കാരായ കോൺഗ്രസുകാർ ആരും ചോദ്യം ചെയ്തില്ല. പക്ഷേ പത്മജാ വേണുഗോപാലിന് സീറ്റ് കൊടുത്തപ്പോൾ എതിർ പാർട്ടിക്കാരെക്കാൾ സ്വന്തം പാർട്ടിക്കാരാണ് അവരെ അധിക്ഷേപിച്ചത്. അതുപോലെ മാധ്യമങ്ങളും കെ കരുണാകരനെയും കുടുംബത്തെയും മൃഗീയമായി അധിക്ഷേപിച്ചു.
അതുകൊണ്ടാണ് അവർക്ക് ആദ്യ പാർലമെന്റ് ഇലക്ഷനിൽ ദയനീയ പരാജയം ഉണ്ടായത്. പത്മജ തോറ്റ മൂന്നു തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ തരംഗമായിരുന്നു കേരളത്തിൽ. 2004 ലോക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേരി ഉൾപ്പെടെ 19 സീറ്റിലും യുഡിഎഫ് തോറ്റിരുന്നു. 2016ൽ തൃശ്ശൂരിൽ ഒന്നൊഴികെ എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളും ദയനീയമായാണ് പരാജയപ്പെട്ടത്. കോൺഗ്രസ് കോട്ടയായ ചാലക്കുടിയിൽ അന്ന് കോൺഗ്രസ് സ്ഥാനാർത്ഥി 27,000 വോട്ടിനാണ് തോറ്റത്..കോൺഗ്രസ് കോട്ടയായ വടക്കാഞ്ചേരിയിൽ അനൽ അക്കര ജയിച്ചത് കേവലം 80 വോട്ടിന് മാത്രം. 2021ൽ വടക്കാഞ്ചേരിയിൽ കോൺഗ്രസിന് വൻ ഭൂരിപക്ഷ പരാജയം ഉണ്ടായപ്പോഴും പത്മജ തൃശൂരിൽ തോറ്റത് കേവലം 900 വോട്ടിന്. അതും സുരേഷ് ഗോപി 40,000 വോട്ടു പിടിച്ചപ്പോഴും കോൺഗ്രസ് കോട്ടയായിരുന്നു ചെങ്ങന്നൂർ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റത് 23,000 വോട്ടിന്, കോൺഗ്രസ് കോട്ടയായിരുന്ന ആറന്മുളയിൽ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റത് 20000 വോട്ടിന്) എന്നും ഓർക്കണം.
ഞാൻ പറയാൻ കാരണം മുൻകാലങ്ങളിൽ പത്മജാ വേണുഗോപാലിനോട് ഒരു വിഭാഗം കോൺഗ്രസുകാർ സ്വീകരിച്ച നിലപാട് മാറ്റണം. പത്മജയ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ഒരു വിഭാഗം കോൺഗ്രസുകാരുടെ ഒരുതരം മാനസിക വൈകല്യമാണ്. എതിർ പാർട്ടിക്കാർ എതിർത്താൽ മനസ്സിലാക്കാം. പക്ഷേ സ്വന്തം പാർട്ടിക്കാരായ കോൺഗ്രസുകാർ ഇനിയും എതിർക്കരുത്. പാവം ചേച്ചി മാധ്യമങ്ങൾ മൂലം വ്യക്തിഹത്യ ചെയ്യപ്പെട്ട തേജോവധം ചെയ്യപ്പെട്ട, സ്വന്തം പാർട്ടിക്കാരാൽ പോലും നീചമായി ആക്രമിക്കപ്പെട്ട പത്മജ ചേച്ചിയോട് ഇനിയും കോൺഗ്രസുകാർ നീതി കാണിക്കണം.
എന്റെ ജീവന്റെ ജീവനായ ലീഡറുടെ മകൾ പത്തുലക്ഷം രൂപ സ്വന്തം പണം മുടക്കി രണ്ട് കോൺഗ്രസുകാർക്ക് വീട് വച്ചു നൽകി. കോൺഗ്രസിന്റെ ഇപ്പോഴത്തെ ഒരു ചാനൽ വക്താവിന്റ വിദ്യാഭ്യാസ ചെലവ് പത്മജ ചേച്ചിയാണ് വഹിച്ചത്. ആരെ സഹായിച്ചാലും അവർ പുറത്ത് പറയില്ല. എത്രയോ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കോൺഗ്രസുകാരെയാണ് ചേച്ചി സാമ്പത്തികമായി സ്വന്തം പണം മുടക്കി സഹായിച്ചിട്ടുള്ളത്'.
ഇതാണ് പോസ്റ്റ്.

പത്മജാ വേണുഗോപാലിൻ്റെ ആരും അറിയാത്ത നന്മ പ്രവൃത്തികളെ വർണ്ണിച്ചു കൊണ്ടുള്ള പോസ്റ്റ് ആണിത്. പത്മജാ വേണുഗോപാൽ ബിജെപിയിലേയ്ക്ക് പോകുമെന്ന വാർത്തകൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുമ്പോൾ ഈ പോസ്റ്റിനും പ്രാധാന്യം ഏറുകയാണ്.
Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Padmaja Venugopal, Vadakara, K Muraleedhara, Congress, Didn't Padmaja Venugopal get justice in Congress?.
< !- START disable copy paste --> Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Padmaja Venugopal, Vadakara, K Muraleedhara, Congress, Didn't Padmaja Venugopal get justice in Congress?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.