April Fool | ഏപ്രിൽ 1 ലോക വിഡ്ഢിദിനം: എങ്ങനെയാണ് ഈ ദിവസത്തിന്റെ തുടക്കമെന്ന് അറിയാമോ?
Apr 1, 2024, 10:02 IST
കൊച്ചി: (KVARTHA) ഏപ്രിൽ ഒന്ന് ലോക വിഡ്ഢി ദിനം അഥവാ ഏപ്രിൽ ഫൂൾ എന്നാണ് അറിയപ്പെടുന്നത്. 1582-ലാണ് വിഡ്ഢി ദിനത്തിന്റെ തുടക്കമെന്നാണ് ചരിത്രകാരന്മാർ അനുമാനിക്കുന്നത്. എന്നാൽ ഇന്നും ഏപ്രിൽ ഒന്ന് ലോകത്ത് വിഡ്ഢി ദിനമായി ആചരിക്കുന്നത് കാണാം. തമാശകൾ പറഞ്ഞും, തമാശ രൂപേണ അടുത്ത സൗഹൃദങ്ങളോ സഹപ്രവർത്തകരോ രക്തബന്ധങ്ങളോ അങ്ങനെ പ്രിയപ്പെട്ടവർ തമ്മിൽ ആരായാലും വ്യാജ കാര്യങ്ങൾ പറഞ്ഞു കബളിപ്പിച്ചും പിന്നീട് സത്യാവസ്ഥ പറഞ്ഞു ഞെട്ടിപ്പിച്ചു കൊണ്ടും ഏപ്രിൽ ഒന്ന് കാലങ്ങളായി ആചരിച്ചു വരുന്നു. മുതിർന്നവരേക്കാൾ കുട്ടികളാണ് ഈ ദിനം കൂടുതൽ ആഘോഷിക്കുന്നത്. ഈ ദിനത്തെ ഒരു തമാശ രൂപേണ അംഗീകരിക്കുന്നവരും എന്നാല്‍ ഇത് പൂർണമായും എതിർക്കുന്നവരും ഉണ്ട്.
എങ്ങനെയാണ് തുടക്കം?
ലോക വിഡ്ഢി ദിനത്തിൻ്റെ ചരിത്രത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. ഫ്രാൻസ് ജൂലിയൻ കലണ്ടർ ഉപേക്ഷിച്ച് ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ച കാലഘട്ടവുമായി ഇതിന് ബന്ധമുണ്ടെന്നാണ് പറയുന്നത്.
പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടർ അവതരിപ്പിക്കുകയും പുതിയ കലണ്ടർ ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഈ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
1952 ലാണ് എല്ലാ വർഷവും ജനുവരി ഒന്ന് മുതൽ പുതിയ കലണ്ടർ തുടങ്ങും എന്ന നിയമം നിലവിൽ വന്നത്. അതുവരെ ഏപ്രില്‍ ഒന്നിന് തുടങ്ങിയിരുന്ന പുതുവര്‍ഷം പുതിയ കലണ്ടറില്‍ ജനുവരി ഒന്നിലേക്ക് മാറ്റി
അങ്ങനെ ആ കാലത്ത് കുറെപേര്‍ ജനുവരി ഒന്നിനും ചിലര്‍ ഏപ്രില്‍ ഒന്നും പുതുവത്സരം ആഘോഷിച്ചു. പുതിയ കലണ്ടര്‍ നിലവില്‍ വന്ന ശേഷവും ഏപ്രില്‍ ഒന്നിന് തന്നെ പുതുവത്സര ആഘോഷം തുടർന്നവരെ 'വിഡ്ഢികൾ' എന്ന് വിളിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഏപ്രിൽ ഒന്ന് വിഡ്ഢി ദിനമായി ആചരിക്കാൻ തുടങ്ങിയതെന്നാണ് കരുതുന്നത്.
Keywords: News, National, April Fool, History, Significance, Special Days, New Year, Calender, Children, April Fools' Day 2024: Why do we celebrate it on April 1?, Shamil.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.