Chandi Oommen | രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യാ സഖ്യം അധികാരത്തില്‍ വരുമെന്ന് ചാണ്ടി ഉമ്മന്‍
Apr 4, 2024, 18:56 IST
കണ്ണൂര്‍: (KVARTHA) രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യാ സഖ്യം അധികാരത്തില്‍ വരുമെന്ന് ചാണ്ടി ഉമ്മന്‍. കണ്ണൂര്‍ പഴയങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഇതുവരെയില്ലാത്ത തിരിച്ചുവരവ് നടത്തും. രാഹുല്‍ ഗാന്ധി ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാവുമ്പോള്‍ അദ്ദേഹത്തിന്റെ ഇടതും വലതും നില്ക്കാന് കേരളത്തില്‍ നിന്നും പാര്‍ടിക്ക് രാജ് മോഹന്‍ ഉണ്ണിത്താനെ പോലുള്ള എംപിമാര്‍ വേണം.
ദക്ഷിണേന്‍ഡ്യയില്‍ മുഴുവനും ഇന്‍ഡ്യാ മുന്നണി ജയിക്കും. മഹാരാഷ്ട്രയിലും സ്ഥിതി മറ്റൊന്നാവില്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പത്തുലക്ഷം പേരാണ് മുംബെയില്‍ അണിനിരന്നത്. കേരളത്തില്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ നടത്തിയ റോഡ് ഷോ നാം കണ്ടതാണ്.
കാസര്‍കോട് ഒരു എംപിയുടെ സാന്നിധ്യമുണ്ടായത് ഉണ്ണിത്താന് ജയിച്ചപ്പോഴാണ്. ഓരോ കുടുംബത്തിലെയും അംഗമായ ഉണ്ണിച്ചനാവാന് അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ പിതാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ് ഉണ്ണിത്താന്.

സോളാര്‍ ആരോപണം ഉയര്‍ന്ന കാലത്ത് അദ്ദേഹം പിതാവിന് നല്കിയ പിന്തുണ വലുതാണ്. ആരോഗ്യം അനുവദിക്കുമെങ്കില്‍ തന്റെ അമ്മ കാസര്‍കോട് പ്രചാരണത്തിന് വരും. ഉണ്ണിത്താനും അമ്മയും ദൈവ വിശ്വാസികളാണ്. ഇരുവരും പ്രാര്‍ഥിക്കുന്നത് വേറെ രീതിയിലാണെങ്കിലും എല്ലാം എത്തിച്ചേരുന്നത് ഒരിടത്താണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Keywords: Chandi Oommen that the India alliance will come to power under the leadership of Rahul Gandhi, Kannur, News, Chandy Oommen, India Alliance, Politics, Rahul Gandhi, Rajmohan Unnithan, Solar Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.