Abdul Rahim | അബ്ദുൽ റഹീമിനെ വീണ്ടും ചേർത്ത് പിടിച്ച് നന്മ മനസുകൾ; ലുലു ഗ്രൂപ് വീട് നിർമിച്ച് നൽകും; കടയിട്ട് കൊടുക്കാൻ ബോബി ചെമ്മണ്ണൂർ; മോചനത്തിനുള്ള ശ്രമങ്ങളും ഊർജിതം
Apr 15, 2024, 16:18 IST
കോഴിക്കോട്: (KVARTHA) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സഊദി അറേബ്യയിലെ ജയിലിൽ കിടക്കുന്ന മലയാളിയായ അബ്ദുൽ റഹീമിനെ ചേർത്ത് പിടിച്ച് നന്മ മനസുകൾ. മോചനത്തിന് ആവശ്യമായ 34 കോടി രൂപ മനുഷ്യസ്നേഹികൾ കൈകോർത്ത് സമാഹരിച്ചതിന് പിന്നാലെ സന്തോഷം പകരുന്ന രണ്ട് വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
ജയിൽ മോചിതനായി തിരിച്ചെത്തുന്ന അബ്ദുൽ റഹീമിന് ഉപജീവനത്തിനായി കട ഇട്ട് നൽകുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചിട്ടുണ്ട്. റഹീമിന്റെ ഉമ്മയെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ തന്റെ റോൾസ്റോയ്സ് കാറിന്റെ ഡ്രൈവറായി റഹീമിനെ നിയമിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നുവെങ്കിലും പിന്നെ അത് മാറ്റി ഒരു കട തന്നെ ഇട്ട് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായുള്ള ലകി ഡ്രോ ദൗത്യവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.
അതേസമയം റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഊർജിതമായി നടന്നുവരികയാണ്. മൂന്നു ബാങ്കുകളുടെ അകൗണ്ടുകള്‍ വഴിയാണ് 34 കോടി രൂപ സമാഹരിച്ചത്. രണ്ടു ദിവസത്തിനകം പണം സൗദിയിലെ ഇൻഡ്യൻ എംബസിയിലേക്ക് കൈമാറാനാണ് ശ്രമം. പണം ലഭ്യമായ കാര്യം എംബസിയാണ് സൗദി കോടതിയില്‍ അറിയിക്കുക. ഇതിന് ശേഷം കോടതി വിധിയിലൂടെയാണ് പുറത്തിറങ്ങാനാവുക. ഇതിനായി ഒരു മാസത്തോളം സമയമെടുക്കുമെന്നാണ് കരുതുന്നത്.
< !- START disable copy paste -->
അബ്ദുൽ റഹീമിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് ലുലു ഗ്രൂപ് അറിയിച്ചതായി റഹീം നിയമ സഹായ സമിതി ഭാരവാഹികൾ പറഞ്ഞു. ലുലു ഗ്രൂപ് ചെയര്‍മാൻ എംഎ യൂസഫലിക്ക് വേണ്ടി റിയാദ് ലുലു ഡയറക്ടര്‍ ശഹീൻ മുഹമ്മദുണ്ണിയാണ് ഇക്കാര്യം അറിയിച്ചത്.
ജയിൽ മോചിതനായി തിരിച്ചെത്തുന്ന അബ്ദുൽ റഹീമിന് ഉപജീവനത്തിനായി കട ഇട്ട് നൽകുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചിട്ടുണ്ട്. റഹീമിന്റെ ഉമ്മയെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ തന്റെ റോൾസ്റോയ്സ് കാറിന്റെ ഡ്രൈവറായി റഹീമിനെ നിയമിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നുവെങ്കിലും പിന്നെ അത് മാറ്റി ഒരു കട തന്നെ ഇട്ട് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായുള്ള ലകി ഡ്രോ ദൗത്യവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.
അതേസമയം റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഊർജിതമായി നടന്നുവരികയാണ്. മൂന്നു ബാങ്കുകളുടെ അകൗണ്ടുകള്‍ വഴിയാണ് 34 കോടി രൂപ സമാഹരിച്ചത്. രണ്ടു ദിവസത്തിനകം പണം സൗദിയിലെ ഇൻഡ്യൻ എംബസിയിലേക്ക് കൈമാറാനാണ് ശ്രമം. പണം ലഭ്യമായ കാര്യം എംബസിയാണ് സൗദി കോടതിയില്‍ അറിയിക്കുക. ഇതിന് ശേഷം കോടതി വിധിയിലൂടെയാണ് പുറത്തിറങ്ങാനാവുക. ഇതിനായി ഒരു മാസത്തോളം സമയമെടുക്കുമെന്നാണ് കരുതുന്നത്.
Keywords: News, Malayalam News, Kozhicode, Blood Money, Saudi Jail, Abdul Raheem, Gulf News, Lulu Group will build house for Abdul Rahim
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.