Booked | ഐടി ബിസിനസില്‍ ലാഭം കിട്ടുമെന്ന് വാഗ്ദാനം നല്‍കി 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ വ്യവസായി രാജേഷ് നമ്പ്യാര്‍ ഉള്‍പെടെ 3 പേര്‍ക്കെതിരെ കേസെടുത്തു
May 23, 2024, 13:18 IST
കണ്ണൂര്‍: (KVARTHA) ഐടി ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ ഡിവിഡന്റ് ഉള്‍പെടെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ഐടി വ്യവസായി രാജേഷ് നമ്പ്യാര്‍ ഉള്‍പെടെ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
തളിപ്പറമ്പ് കാക്കാഞ്ചാല്‍ ശാന്തിനഗറിലെ കല്യാണി നിവാസില്‍ എപി ശിവദാസന്റെ പരാതിയിലാണ് കേസെടുത്തത്. രാജേഷ് നമ്പ്യാര്‍ക്ക് പുറമെ വിഘ് നേഷ് നമ്പ്യാര്‍, ജിതിന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ തുടങ്ങാന്‍ ഒരുങ്ങുന്ന അംഷി ടെക്നോളജി എന്ന ഐടി സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഡിവിഡന്റോടെ പണം തിരികെ നല്‍കാമെന്നായിരുന്നു വാഗ്ദാനം.
ഇതിനായി 2021 നവംബര്‍ 11 നും 2022 മാര്‍ച് 21 നുമായി 25 ലക്ഷം രൂപ പ്രതികളുടെ അകൗണ്ടിലേക്ക് ശിവദാസന്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. എന്നാല്‍ പണം കൈപ്പറ്റിയെങ്കിലും നാളിതുവരെ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതി. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ നിരവധി പേരില്‍ നിന്ന് ഇത്തരത്തില്‍ നിക്ഷേപം സ്വീകരിച്ചതായാണ് വിവരം.
കൊച്ചി കലൂരില്‍ രെജിസ്ട്രേഡ് ഓഫീസ് ആരംഭിച്ച സ്ഥാപനത്തിന് ധര്‍മ്മശാലയിലും തുടക്കത്തില്‍ ഓഫീസുണ്ടായിരുന്നു. പണം വാങ്ങിയെങ്കിലും സ്ഥാപനം ആരംഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഓഫീസിലെത്തി അന്വേഷണം തുടങ്ങിയതോടെ അത് അടച്ചുപൂട്ടുകയായിരുന്നു.

ഇപ്പോള്‍ കൊച്ചിയിലെ ഓഫീസും പൂട്ടിയതായാണ് വിവരം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജേഷ് നമ്പ്യാര്‍ തളിപ്പറമ്പില്‍ നിന്നും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
എന്നാല്‍ ആംഷി ടെക് നോളജി എന്ന സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഐടി വ്യവസായി രാജേഷ് നമ്പ്യാര്‍ പ്രതികരിച്ചു. കംപനിയുടെ കണ്‍സല്‍ടന്‍സി മാത്രമാണ് താനെന്നും അതിലുപരിയായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍വീസിന് പ്രതിഫലം കൈപ്പറ്റുക എന്നത് മാത്രമാണ് തനിക്ക് കംപനിയുമായുള്ള ഉത്തരവാദിത്തം. തനിക്കെതിരെ കേസെടുത്തതിനെതിരെ നിയമനപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. ഹൈകോടതിയില്‍ എഫ് ഐ ആര്‍ സ്‌ക്വാഷ് ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Cheating Case: Police Booked 3, Kannur, News, Cheating Case, Allegation, Complaint, Industrialist, High Court, Lok Sabha Candidate, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.