Meeting | യുജി ഓണ്‍ലൈന്‍ അപേക്ഷയിലെ തകരാര്‍: കെ എസ് യു നേതാക്കള്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയുമായി കൂടിക്കാഴ്ച നടത്തി
May 23, 2024, 20:52 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ യൂനിവേഴ്‌സിറ്റി യു ജി അഡ് മിഷന്‍ ഓണ്‍ലൈന്‍ ആപ്ലികേഷന്‍ നല്‍കുമ്പോള്‍ സാങ്കേതിക തകരാറുകള്‍ കാരണം പ്രയാസം നേരിടുന്ന വിദ്യാര്‍ഥികളുടെയും ആശങ്കകള്‍ പരിഹരിക്കണമെന്നും എന്‍ എസ് എസ് അടക്കമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗ്രേസ് മാര്‍ക് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് നല്‍കണമെന്നും പുതിയ അകാഡമിക് വര്‍ഷത്തെ കോഴ്‌സുകളുടെ സിലബസ് ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുലിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബിജോയ് നന്ദനുമായി ചര്‍ച നടത്തി.
സെര്‍വര്‍ തകരാറുകള്‍ പരിഹരിച്ച് വരുന്നുവെന്നും ഉടനടി പൂര്‍ണ സജ്ജമാക്കുമെന്നും ഓണ്‍ലൈന്‍ പെയ് മെന്റ് വഴി അധിക തുക അടക്കേണ്ടി വന്ന വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ നല്‍കാനുള്ള സംവിധാനം ഏര്‍പ്പാടാക്കുമെന്നും സിലബസുകള്‍ ജൂണ്‍ 20 നകം പ്രസിദ്ധീകരിക്കാനുള്ള നടപടിക്രമങ്ങള്‍ നടത്തുമെന്നും വി സി ഉറപ്പ് നല്‍കിയതായി കെ എസ് യു നേതാക്കള്‍ അറിയിച്ചു.
ഈ വിഷയങ്ങളില്‍ വീഴ്ചകള്‍ വരുന്ന പക്ഷം ശക്തമായ സമര പരിപാടികളുമായി കെ എസ് യു മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റുമാരായ ജോസഫ് തലക്കല്‍, രാഗേഷ് ബാലന്‍, അമല്‍ തോമസ് എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു.

Keywords: Glitch in UG online application: KSU leaders meet Kannur University VC, Kannur, News, UG online Application, KSU Leaders, Meeting, Kannur University VC, Students, Education, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.