Ambati Rayudu | പ്ലേഓഫില്‍ നന്നായി കളിച്ചാല്‍ മാത്രമേ കിരീടങ്ങള്‍ നേടാനാകൂ; വലിയ ആഘോഷപ്രകടനങ്ങള്‍ നടത്തിയെന്നുവച്ച് ആര്‍സിബിക്ക് ട്രോഫികള്‍ നേടാനാകില്ല; പരിഹാസവുമായി മുന്‍ ഇന്‍ഡ്യന്‍ താരം അംബാട്ടി റായുഡു

 


അഹ് മദാബാദ്: (KVARTHA) ഐപിഎല്‍ എലിമിനേറ്ററില്‍ രാജസ്താന്‍ റോയല്‍സിനോട് തോറ്റതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിനെ പരിഹസിച്ച് മുന്‍ ഇന്‍ഡ്യന്‍ താരം അംബാട്ടി റായുഡു. 

വലിയ ആഘോഷപ്രകടനങ്ങള്‍ നടത്തിയെന്നുവച്ച് ആര്‍സിബിക്ക് ട്രോഫികള്‍ വിജയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ റായുഡു പ്ലേഓഫില്‍ നന്നായി കളിച്ചാല്‍ മാത്രമേ കിരീടങ്ങള്‍ നേടാനാകൂവെന്നും തുറന്നടിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് അംബാട്ടി റായുഡു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ചയിലാണ് ബംഗ്ലൂരിനെതിരെയുള്ള റായിഡുവിന്റെ വിമര്‍ശനം.


Ambati Rayudu | പ്ലേഓഫില്‍ നന്നായി കളിച്ചാല്‍ മാത്രമേ കിരീടങ്ങള്‍ നേടാനാകൂ; വലിയ ആഘോഷപ്രകടനങ്ങള്‍ നടത്തിയെന്നുവച്ച് ആര്‍സിബിക്ക് ട്രോഫികള്‍ നേടാനാകില്ല; പരിഹാസവുമായി മുന്‍ ഇന്‍ഡ്യന്‍ താരം അംബാട്ടി റായുഡു


റായുഡുവിന്റെ വാക്കുകള്‍:

വലിയ ആഘോഷങ്ങളും രോഷപ്രകടനങ്ങളും കൊണ്ട് ഐപിഎല്‍ ട്രോഫി നേടാനാകില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പിച്ചതുകൊണ്ടുമാത്രം ട്രോഫി കിട്ടാന്‍ പോകുന്നില്ല. പ്ലേ ഓഫ് മത്സരങ്ങളില്‍ നന്നായി കളിക്കുക മാത്രമാണ് കിരീടം നേടാനുള്ള വഴി. അതിനൊരു മികച്ച ടീം ആര്‍സിബിക്ക് ആവശ്യമായി വരും.

ഇന്‍ഡ്യന്‍ താരങ്ങളെയും പരിശീലകരെയും വിശ്വാസത്തിലെടുക്കാന്‍ ബംഗ്ലൂര്‍ തയാറാകണം. ഐപിഎലില്‍ ഇന്‍ഡ്യക്കാരായ താരങ്ങളെ നിങ്ങള്‍ക്ക് ഒഴിവാക്കാനാകില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്‍ഡ്യന്‍സ്, കൊല്‍കത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് അതറിയാം. അതുകൊണ്ടാണ് ആ ടീമുകള്‍ എപ്പോഴും ഗംഭീര പ്രകടനം നടത്തുന്നത്- എന്നും റായുഡു പ്രതികരിച്ചു.

ലീഗ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പിച്ച ആര്‍സിബി നടത്തിയ ആഘോഷ പ്രകടനങ്ങളെ ഇതിനുമുമ്പും റായുഡു വിമര്‍ശിച്ചിരുന്നു. ചെന്നൈ അവരുടെ ഒരു ട്രോഫി ബംഗ്ലൂരിന് കൊടുത്താല്‍, ആര്‍സിബി നഗരത്തില്‍ പരേഡ് നടത്തുമെന്നായിരുന്നു റായുഡുവിന്റെ കമന്റ്. ചെന്നൈയ്‌ക്കെതിരെ വിജയം നേടിയ ശേഷം ആര്‍സിബി നടത്തിയ ആഘോഷ പ്രകടനത്തിനെതിരെ ആരാധകരുടെ ഭാഗത്തുനിന്നും വന്‍വിമര്‍ശനം കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു.

പ്ലേ ഓഫ് യോഗ്യത നേടിയ സന്തോഷത്തില്‍ ആര്‍സിബി താരങ്ങളുടെ ആഘോഷം നീണ്ടതോടെ എംഎസ് ധോണി ഷെയ്ക് ഹാന്‍ഡിന് നില്‍ക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. ആര്‍സിബി ആരാധകരുടെ ആഘോഷത്തെ തുടര്‍ന്ന് ബംഗ്ലൂര്‍ നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്കും ഉണ്ടായി. ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ചെന്നൈ ആരാധകരെ ആര്‍സിബി ഫാന്‍സ് തിരഞ്ഞുപിടിച്ച് അധിക്ഷേപിച്ചതായുള്ള പരാതിയും ഉയര്‍ന്നിരുന്നു.

Keywords: 'Passion and celebration don't win you IPL trophies' - Ambati Rayudu takes a dig at RCB as they are knocked out from IPL 2024, Ahmedabad, News, Ambati Rayudu, IPL, Media, Sports, Players, Complaint, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia