ICMR Guideline | ശീതള പാനീയങ്ങള്‍ വേണ്ടേ വേണ്ട; പകരം പഴങ്ങളുടെ ജ്യൂസ് കുടിക്കൂ, ആരോഗ്യം സംരക്ഷിക്കൂ; നിര്‍ദേശവുമായി ഐസിഎംആര്‍
May 23, 2024, 16:26 IST
കൊച്ചി: (KVARTHA) ശീതള പാനീയങ്ങള്‍ക്ക് പകരം നല്ല ശുദ്ധമായ പഴങ്ങളുടെ ജ്യൂസ് കുടിക്കണമെന്ന നിര്‍ദേശവുമായി ഐസിഎംആര്‍. പഴങ്ങളുടെ ജ്യൂസ് കുടിക്കുന്നത് വഴി കലോറിയും പഞ്ചസാരയും കുറയുന്നുവെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല, വിവിധ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന പോഷകങ്ങള്‍ കൊണ്ട് സമ്പന്നമാണ് പഴങ്ങളുടെ ജ്യൂസ് എന്നും ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു.
ശീതള പാനീയങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നത് വഴി പൊണ്ണത്തടി, പ്രമേഹം, തലവേദന, അലര്‍ജി, ഹൃദ്രോഗം, എന്തിന് കാന്‍സര്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വരെ കാരണമായേക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ടുതന്നെ ശീതള പാനീയങ്ങള്‍ക്ക് പകരം പഴങ്ങളുടെ ജ്യൂസ് കുടിക്കുന്നത് ശീലമാക്കാനും ഐസിഎംആര്‍ നിര്‍ദേശിക്കുന്നു.
ഓറന്‍ജ്, പൈനാപ്പിള്‍, മാതളനാരങ്ങ, മാമ്പഴം എന്നിവ കൊണ്ടുള്ള ജ്യൂസുകള്‍ പ്രകതിദത്തവും ആരോഗ്യദായകവുമാണ്. പഞ്ചസാരയോ കൃത്രിമ വസ്തുക്കളോ അടങ്ങിയിട്ടില്ല. കൂടാതെ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ്.
ശീതള പാനീയത്തില്‍ അമിത അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോഗം ഇന്‍സുലിന്‍ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും ഇടയാക്കും. ഇവയില്‍ പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ നിറങ്ങള്‍, കൃത്രിമ സുഗന്ധങ്ങള്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഫോസ് ഫോറിക്, സിട്രിക് ആസിഡ് എന്നിവയുടെ സാന്നിധ്യവും ഉണ്ട്. അതിനാല്‍ അസിഡിറ്റിക്കും കാരണമാകുന്നു.
ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനും ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കേണ്ടതുണ്ട്. കൃത്രിമ പാനീയങ്ങള്‍ക്ക് ബദലായി മോര്, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കുടിക്കുന്നതും നല്ലതാണ്.
Keywords: Replace carbonated beverages with fresh fruit juices in your diet: ICMR guideline, Kochi, News, Fresh Fruit Juices, Drinking Water, Warning, Health, Health and Fitness, Health Problems, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.