Anti-Dengue | ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ കേന്ദ്രങ്ങള്‍ നിഷ്കാസനം ചെയ്ത് യുഎഇ ആരോഗ്യ- പ്രതിരോധ വകുപ്പ് അധികൃതർ
May 23, 2024, 14:48 IST
/ ഖാസിം ഉടുമ്പുന്തല
അബൂദബി: (KVARTHA) ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ കേന്ദ്രങ്ങള്‍ നിഷ്കാസനം ചെയ്ത് യുഎഇ ആരോഗ്യ പ്രതിരോധ വകുപ്പ് അധികൃതര്‍. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയ 409 സ്ഥലങ്ങള്‍ നിഷ്കാസനം ചെയ്തതായി യുഎഇ ആരോഗ്യ - പ്രതിരോധ വകുപ്പ് അധികൃതര്‍ പറഞ്ഞു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയില്‍ നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് ഡെങ്കിപ്പനിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവന്നിരുന്നു. അതിശക്തമായ മഴ കാരണം എമിറേറ്റുകളിലെ വിവിധയിടങ്ങളില്‍ വെള്ളം കെട്ടിനിന്നു. തദ്വാരാ എളുപ്പത്തില്‍ കൊതുക് പ്രജനന കേന്ദ്രങ്ങളായി മാറി.
ബുധനാഴ്ച നടന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) സെഷനില്‍ വിഷയം അവതരിപ്പിച്ചിരുന്നു. രാജ്യത്തുടനീളമുള്ള കൊതുക് പ്രജനന കേന്ദ്രങ്ങള്‍ മാപ്പ് ചെയ്യുന്നതിനും തുടച്ചുനീക്കുന്നതിനും ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) ഏറ്റവും പുതിയ ജിപിഎസ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുവെന്ന് ഒരു എഫ്എന്‍സി അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി അല്‍ ഉവൈസ് പറഞ്ഞു.
എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസില്‍ നിന്നുള്ള ഒമ്പത് സ്‌പെഷ്യലൈസ്ഡ് ടീമുകളെ വടക്കന്‍ എമിറേറ്റുകളില്‍ ഉടനീളം രാജ്യവ്യാപകമായി ഡെങ്കിപ്പനി വിരുദ്ധ യജ്ഞത്തെ പിന്തുണയ്ക്കാന്‍ വിന്യസിച്ചിട്ടുണ്ട്. കൊതുക് സാമ്പിളുകള്‍ വിലയിരുത്തുന്നതിനും കീടനാശിനികളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനുമായി മുന്തിയ തരത്തിലുള്ള ലബോറട്ടറി സ്ഥാപിച്ചു.
മൊഹാപ് (Ministry of Health and Prevention Society)
അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് 1,200-ലധികം കൊതുകു സര്‍വേകളും 309 ഡിഎന്‍എ സാമ്പിളുകളും വിശകലനം ചെയ്യുകയുണ്ടായി.
< !- START disable copy paste -->

ഈഡിസ് - ഈജിപ്തി കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ അണുബാധയാണ് ഡെങ്കിപ്പനി. യുഎഇയില്‍ ഡെങ്കിപ്പനിക്കെതിരെ പോരാടുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് പറഞ്ഞു.
ബുധനാഴ്ച നടന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) സെഷനില്‍ വിഷയം അവതരിപ്പിച്ചിരുന്നു. രാജ്യത്തുടനീളമുള്ള കൊതുക് പ്രജനന കേന്ദ്രങ്ങള്‍ മാപ്പ് ചെയ്യുന്നതിനും തുടച്ചുനീക്കുന്നതിനും ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) ഏറ്റവും പുതിയ ജിപിഎസ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുവെന്ന് ഒരു എഫ്എന്‍സി അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി അല്‍ ഉവൈസ് പറഞ്ഞു.
എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസില്‍ നിന്നുള്ള ഒമ്പത് സ്‌പെഷ്യലൈസ്ഡ് ടീമുകളെ വടക്കന്‍ എമിറേറ്റുകളില്‍ ഉടനീളം രാജ്യവ്യാപകമായി ഡെങ്കിപ്പനി വിരുദ്ധ യജ്ഞത്തെ പിന്തുണയ്ക്കാന്‍ വിന്യസിച്ചിട്ടുണ്ട്. കൊതുക് സാമ്പിളുകള്‍ വിലയിരുത്തുന്നതിനും കീടനാശിനികളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനുമായി മുന്തിയ തരത്തിലുള്ള ലബോറട്ടറി സ്ഥാപിച്ചു.
മൊഹാപ് (Ministry of Health and Prevention Society)
അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് 1,200-ലധികം കൊതുകു സര്‍വേകളും 309 ഡിഎന്‍എ സാമ്പിളുകളും വിശകലനം ചെയ്യുകയുണ്ടായി.
Keywords: News, Malayalam News, Gulf News, UAE, Health, Dengue Fever, Health and Prevention Society, UAE eliminates more than 400 mosquito sites in anti-dengue campaign, Reported by Qasim Moh'd Udumbunthala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.