ആധാറിന്റെ സാധുത സംബന്ധിച്ച ഹരജികളെല്ലാം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു
Oct 30, 2017, 18:22 IST
ന്യൂഡല്‍ഹി: (www.kvartha.com 30.10.2017) ആധാറിന്റെ സാധുത സംബന്ധിച്ച ഹരജികളെല്ലാം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഇതോടെ ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് നവംബര്‍ അവസാന വാരം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.
ആധാറിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ ഹരജികള്‍ ഭരണഘടനാ ബെഞ്ചിന് കൈമാറിയത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമപ്രകാരമാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കൂടാതെ കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്തിന് എങ്ങനെ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നും കോടതി ചോദിച്ചു. മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന കേന്ദ്ര തീരുമാനം ചോദ്യം ചെയ്താണ് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Supreme Court of India, Aadhar Card, Supreme Court to form five-judge Constitution Bench to hear all Aadhaar pleas.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.