PAN Code | പാൻ കാർഡിൽ ഉള്ള ആ 10 അക്ക നമ്പർ എന്താണ് പറയുന്നത്? ഒളിഞ്ഞിരിക്കുന്ന രഹസ്യം

 
What the 10-Digit Number on Your PAN Card Represents
What the 10-Digit Number on Your PAN Card Represents

KVARTHA File Photo

● 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 
● ണ്ട് പാൻ കാർഡ് ഉള്ളവർ പിഴ അടയ്‌ക്കേണ്ടതായിവരും.
● പാൻ കാർഡ് നമ്പറിൽ എപ്പോഴും ആദ്യത്തെ 5 എണ്ണം അക്ഷരങ്ങളായിരിക്കും. 

റോക്കി എറണാകുളം

(KVARTHA) ഇന്ന് നമ്മുടെ ഏത് രേഖയും പോലെ കയ്യിൽ വേണ്ട പ്രധാനപ്പെട്ട ഒന്നാണ് പാൻ കാർഡ്. ഇന്ത്യയിലെ പൗരന്റെ പ്രധാനപ്പെട്ട സാമ്പത്തിക രേഖകളിൽ ഒന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന പാൻ കാർഡ്. മിക്കവർക്കും പാൻ കാർഡ് ഉണ്ടായിരിക്കും. ചുരുക്കം ചിലർക്ക് മാത്രമേ പാൻ കാർഡ് ഇല്ലാതെ വരികയുള്ളു. എല്ലാ പാൻ കാർഡുകളും പരിശോധിച്ചാൽ പാൻ കാർഡിൽ 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് അടങ്ങിയിട്ടുള്ളത്. ഇതിനെക്കുറിച്ച് പലർക്കും അത്രകണ്ട് അറിവ് ഉണ്ടെന്ന് തോന്നുന്നില്ല. അതിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

കുറിപ്പിൽ പറയുന്നത്: 'ഇന്ത്യയിലെ പൗരന്റെ പ്രധാനപ്പെട്ട സാമ്പത്തിക രേഖകളിൽ ഒന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന പാൻ കാർഡ്. 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ലാമിനേറ്റഡ് പ്ലാസ്റ്റിക് കാർഡിന്റെ രൂപത്തിലാണ് പാൻ കാർഡ് ആദായ നികുതി വകുപ്പ് നൽകുന്നത്. ഒരു വ്യക്തിക്ക് ഒരു തവണ മാത്രം ഇഷ്യൂ ചെയ്യുന്നതാണ് പെർമനന്റ് അക്കൗണ്ട് നമ്പർ. രണ്ട് പാൻ കാർഡ് ഉള്ളവർ പിഴ അടയ്‌ക്കേണ്ടതായിവരും. അതായത് ഒരാൾക്ക് ഒരു പാൻ നമ്പർ മാത്രമേ ഉണ്ടാകുകയുള്ളൂ. 

പാൻ കാർഡ് നമ്പറിൽ എപ്പോഴും ആദ്യത്തെ 5 എണ്ണം അക്ഷരങ്ങളായിരിക്കും. അടുത്ത 4 എണ്ണം അക്കങ്ങളാണ്, ഒടുവിൽ അവസാനത്തേതും അക്ഷരമായിരിക്കും. അതിനാൽ, ഈ 10 നമ്പറുകളിൽ എന്ത് വിവരങ്ങളാണ് മറഞ്ഞിരിക്കുന്നത് പലർക്കും മനസിലാക്കാൻ പറ്റില്ല. നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ പാൻ കാർഡ് ശ്രദ്ധാപൂർവ്വം നോക്കിയിട്ടുണ്ടെങ്കിൽ, പാൻ കാർഡിലെ ആദ്യത്തെ മൂന്ന് പ്രതീകങ്ങൾ അക്ഷരമാലാ ക്രമത്തിലാണെന്ന് മനസിലാക്കാൻ കഴിയും.

പാൻ കാർഡിലെ ആദ്യ അഞ്ച് പ്രതീകങ്ങളില്‍, ആദ്യത്തെ മൂന്ന് പ്രതീകങ്ങള്‍ AAA മുതല്‍ ZZZ വരെയുള്ള അക്ഷരമാല ശ്രേണിയെ പ്രതിനിധീകരിക്കുന്നു. നാലാമത്തെ പ്രതീകം നിങ്ങള്‍ ആരാണെന്ന് പറയുന്നു. എല്ലാ വ്യക്തിഗത നികുതിദായകര്‍ക്കും, നാലാമത്തെ അക്ഷരം 'P' ആയിരിക്കും. പി- അവിവാഹിതൻ എഫ്- സ്ഥാപനം സി- കമ്പനി A- AOP (അസോസിയേഷൻ ഓഫ് പേഴ്സൺസ്) ടി- ട്രസ്റ്റ് H- HUF (ഹിന്ദു അവിഭക്ത കുടുംബം) B- BOI എൽ- ലോക്കൽ ജെ- കൃത്രിമ ജുഡീഷ്യൽ വ്യക്തി G- ഗവ. 

പാൻ കാർഡ് നമ്പറിന്റെ അഞ്ചാമത്തെ പ്രതീകം അക്ഷരമാലയാണ്. ഈ അക്കം പാൻ കാർഡ് ഉടമയുടെ കുടുംബപ്പേരിന്റെ ആദ്യ അക്ഷരമാണ്. ഇത് പാൻ കാർഡ് ഉടമയെ മാത്രം ആശ്രയിച്ചിരിക്കുന്നു. പാൻ കാർഡിലെ അവസാന 4 പ്രതീകങ്ങൾ നമ്പറുകൾ ആണ്. ഈ നമ്പറുകൾ 0001 മുതൽ 9999 വരെ ആകാം. നിങ്ങളുടെ പാൻ കാർഡി ന്റെ ഈ നമ്പറുകൾ നിലവിൽ ആദായ നികുതി വകുപ്പിൽ പ്രവർത്തിക്കുന്ന ശ്രേണിയെ പ്രതിനി ധീകരിക്കുന്നു. പാൻ കാർഡിലെ അവസാന അക്കം ഒരു ആൽഫബെറ്റ് ചെക്ക് അക്കമാണ്, അത് ഏത് അക്ഷരവുമാകാം'.

പാൻ കാർഡിലെ ഈ പത്തക്ക നമ്പർ നിങ്ങളെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്ന് സാരം. ഇത് ഒരു തരത്തിലുള്ള ഐഡന്റിറ്റി കാർഡ് പോലെയാണ്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ എല്ലാം ഈ നമ്പറിന് കീഴിൽ രേഖപ്പെടുത്തപ്പെടുന്നു. അതിനാൽ, പാൻ കാർഡ് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ലേഖനം സുഹൃത്തുക്കളുമായും പങ്കുവെക്കാൻ മടിക്കേണ്ട.

 #PANCard #TaxCode #FinancialID #India #IdentityCard #HiddenMeaning

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia