Kisan Sabha | അഖിലേന്‍ഡ്യാ കിസാന്‍ സഭ സംസ്ഥാന നേതൃക്യാംപ് പറശിനിക്കടവില്‍ നവംബര്‍ അഞ്ചിന് തുടങ്ങും

 



കണ്ണൂര്‍: (www.kvartha.com) അഖിലേന്‍ഡ്യാ കിസാന്‍ സഭ സംസ്ഥാന നേതൃക്യാംപ് നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ പറശിനിക്കടവ് കെ വി മൂസാന്‍ കുട്ടി മാസ്റ്റര്‍ നഗറില്‍ നടക്കും. 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 225 പ്രതിനിധികള്‍ ക്യാംപില്‍ പങ്കെടുക്കും.

രാജ്യത്തിലെയും കേരളത്തിലെയും കാര്‍ഷിക വിഷയങ്ങളും കര്‍ഷകന്റെ പ്രശ്‌നങ്ങളും സംസ്ഥാനത്തിലെ കിസാന്‍ സഭ സംഘടനാ കാര്യങ്ങളും ചര്‍ച ചെയ്യുന്ന ദ്വിദിന ക്യാംപ് കൃഷി മന്ത്രി പി പ്രസാദ് അഞ്ചിന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.

കര്‍ഷക പ്രസ്ഥാനവും ഇന്‍ഡ്യയുടെ ഭാവിയും എന്ന വിഷയത്തില്‍ സിപിഐ ദേശീയ എക്‌സിക്യൂടിവ് അംഗം അഡ്വ. പി സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കിസാന്‍ സഭ ദേശീയ സെക്രടറി സത്യന്‍ മൊകേരി, സംസ്ഥാന പ്രസിഡന്റ് അഡ്വ ജെ വേണുഗോപാലന്‍ നായര്‍ ജനറല്‍ സെക്രടറി ചാമുണ്ണി, സെക്രടറി എ പ്രദീപന്‍ ഉള്‍പെടെയുള്ള ദേശീയ സംസ്ഥാന നേതാക്കള്‍ ക്യാംപില്‍ പങ്കെടുക്കും. 

Kisan Sabha | അഖിലേന്‍ഡ്യാ കിസാന്‍ സഭ സംസ്ഥാന നേതൃക്യാംപ് പറശിനിക്കടവില്‍ നവംബര്‍ അഞ്ചിന് തുടങ്ങും




സിപിഐ നേതാക്കളായ സി എന്‍ ചന്ദ്രന്‍, സി പി മുരളി, ജില്ലാ സെക്രടറി സി പി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കിസാന്‍ സഭ സംസ്ഥാന സെക്രടറി എ പ്രദീപന്‍, സി പി സന്തോഷ് കുമാര്‍, സി പി ഷൈജന്‍, പി കെ മുജീബ് റഹ്മാന്‍, കെ പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  News,Kerala,State,Kannur,Press meet,Press-Club,Farmers,Agriculture, All India Kisan Sabha's state leadership camp will begin on November 5 at Parassinikadavu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia