Initiative | കണ്ടല്‍ നടീല്‍ പദ്ധതിക്ക് തുടക്കം

 
CMFRI Launches Mangrove Plantation Drive, CMFRI, mangrove plantation, Kerala.
CMFRI Launches Mangrove Plantation Drive, CMFRI, mangrove plantation, Kerala.

Photo: Supplied

സിഎംഎഫ്ആര്‍ഐ കണ്ടല്‍ നടീല്‍ പദ്ധതിക്ക് തുടക്കമിട്ടു; കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനാണ് പദ്ധതി.

കൊച്ചി: (KVARTHA) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കണ്ടല്‍ നടീല്‍ (Mangrove Plantation) പദ്ധതിക്ക് തുടക്കമിട്ടു. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ (Environmental Day) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) പ്രഖ്യാപിച്ച 'അമ്മയ്‌ക്കൊരു മരം' (Ammakkoru Maram) പദ്ധതിയുടെ ഭാഗമായാണിത്.  സിഎംഎഫ്ആര്‍യുടെ കീഴിലുള്ള ഞാറയ്ക്കലിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കായലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നൂറോളം കണ്ടല്‍തൈകള്‍ നട്ടുപിടിപ്പിച്ചു. ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

തീരദേശ ജനതയുടെ ജൈവകവചമാണ് കണ്ടല്‍വനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കടലോരങ്ങളില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളെ ചെറുക്കാന്‍ ശേഷിയുള്ളതാണ് കണ്ടലുകള്‍. തീരപ്രദേശങ്ങളില്‍ കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇവ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ടല്‍വനവല്‍കരണത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. അടുത്ത ഘട്ടത്തില്‍, ഞാറക്കല്‍, വൈപ്പിന്‍ ഗ്രാമപഞ്ചായത്ത് അധികൃതരുമായി സഹകരിച്ച് കണ്ടല്‍ നടീല്‍ കാംപയിന്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും സിഎംഎഫ്ആര്‍ഐക്ക് പദ്ധതിയുണ്ട്.

Mangrove Project

കാംപയിനിന്റെ ഭാഗമായി സിഎംഎഫ്ആര്‍ഐയുടെ ആസ്ഥാനത്തും തേവരയിലെ പാര്‍പ്പിട സമുച്ഛയത്തിലും വിവിധ ഫലവൃക്ഷത്തൈകള്‍ നട്ടു. സിഎംഎഫ്ആര്‍ഐയിലെ സമുദ്രജൈവവൈവിധ്യ പരിസ്ഥിതി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കാംപയിന്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിഎംഎഫ്ആര്‍ഐയുടെ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിലും കണ്ടലുകളും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.

#mangroveplantation #CMFRI #Kerala #environment #conservation #climateaction #GreenIndiaMission #AmmavooruMaram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia