Initiative | തരിശ് രഹിത കേരളം പദ്ധതി: കണ്ണൂർ ജില്ലാതല ഉദ്ഘാടനം പയ്യന്നൂരില്‍
● നിശ്ചിത കാലയളവിനുള്ളില്‍ കേരളത്തെ തരിശ് രഹിതമാക്കുക എന്ന ലക്ഷ്യമാണ് കര്‍ഷക സംഘം പ്രഖ്യാപിച്ചിട്ടുള്ളത്.
● 139 മണ്ഡലങ്ങളിലും ഓരോ പഞ്ചായത്തുകളും തരിശ് രഹിതമാക്കും.
● ജില്ലയിലെ പയ്യന്നൂര്‍ മണ്ഡലത്തെ ആദ്യഘട്ടത്തില്‍ തരിശ് രഹിതമാക്കാനാണ് തീരുമാനം.
കണ്ണൂര്‍: (KVARTHA) കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം തരിശ് രഹിത കേരളം പദ്ധതി ജില്ലാതല ഉദ്ഘാടനം പയ്യന്നൂരില്‍ നടക്കും. ഡിസംബർ 28ന് വൈകിട്ട് നാലിന് കാനായി വയലില്‍ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ടി.ഐ മധുസൂദനന്‍ എം.എല്‍.എ.അധ്യക്ഷനാകും.
നിശ്ചിത കാലയളവിനുള്ളില്‍ കേരളത്തെ തരിശ് രഹിതമാക്കുക എന്ന ലക്ഷ്യമാണ് കര്‍ഷക സംഘം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജില്ലയിലെ പയ്യന്നൂര്‍ മണ്ഡലത്തെ ആദ്യഘട്ടത്തില്‍ തരിശ് രഹിതമാക്കാനാണ് തീരുമാനം. ഇതോടൊപ്പം 139 മണ്ഡലങ്ങളിലും ഓരോ പഞ്ചായത്തുകളും തരിശ് രഹിതമാക്കും.
നെല്‍കൃഷി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ നല്‍കി 118 പേരടങ്ങുന്ന 'അഗ്രി ആര്‍മി' രൂപീകരിച്ച്
കര്‍ഷക പട്ടാളം നെല്‍കൃഷി തിരിച്ചുപിടിക്കാന്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തി വരികയാണെന്ന് കര്‍ഷക സംഘം പ്രസിഡന്റ് പി. ഗോവിന്ദന്‍, പി. ഗംഗാധരന്‍, പുല്ലായിക്കൊടി ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
#DroughtFreeKerala #AgricultureReform #Payyannur #FarmersInitiative #KeralaGovernment #AgriArmy