Agriculture | മണ്ണിൽ പൊന്ന് വിളയിക്കാൻ ലുലു ഗ്രൂപ്പ്; പൊള്ളാച്ചിയിൽ 160 ഏക്കറിൽ കാർഷിക പദ്ധതിക്ക് തുടക്കം; തദ്ദേശീയ കർഷകർക്ക് കൈത്താങ്ങാവും 

 
 Lulu Group's Agricultural Project in Pollachi
 Lulu Group's Agricultural Project in Pollachi

Photo: Arranged

● സുരക്ഷിതമായ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
● വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യും.
● ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ച് കൃഷി  
● വിളകൾ ആഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലുലുവിന്റെ ലക്ഷ്യം.
● ലുലു ഫിഷ് ഫാമിങ്ങിൻ്റെ ഭാഗമായി 5000 മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു.

 

പൊള്ളാച്ചി: (KVARTHA) തദ്ദേശീയരായ കർഷകർക്ക് പിന്തുണ നൽകുന്നതിൻ്റെ ഭാഗമായി ലുലു ഗ്രൂപ്പ് പൊള്ളാച്ചിയിൽ ആഗോള കാർഷിക ഉൽപ്പാദന പദ്ധതിക്ക് തുടക്കമിട്ടു. സുരക്ഷിതമായ കൃഷി എന്ന ലക്ഷ്യത്തോടെ ലുലു ഫെയർ എന്ന പേരിലാണ് ഈ പുതിയ സംരംഭം ആരംഭിക്കുന്നത്. ലുലു ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഗണപതി പാളയത്തെ 160 ഏക്കർ സ്ഥലത്താണ് പദ്ധതിയുടെ വിത്തിടൽ കർമ്മം നടന്നത്. ആദ്യ ഘട്ടത്തിൽ 50 ഏക്കറിലാണ് കൃഷി ആരംഭിക്കുന്നത്.

 Lulu Group's Agricultural Project in Pollachi

വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങിയ നിത്യോപയോഗ പച്ചക്കറികൾ ഉയർന്ന ഗുണമേന്മയോടെ ആഗോള വിപണിയിലേക്ക് എത്തിക്കുക എന്നതാണ് ലുലുവിൻ്റെ ലക്ഷ്യം. തദ്ദേശീയ കർഷകർക്ക് ലുലു നൽകുന്ന പിന്തുണയോടൊപ്പം, മികച്ച ഗുണനിലവാരമുള്ള പച്ചക്കറികളും പഴവർഗങ്ങളും ഇനി ലുലു നേരിട്ട് കൃഷി ചെയ്യും. ഇതിലൂടെ കാർഷിക വിളകളുടെ കയറ്റുമതി ഏറ്റവും ഉയർന്ന നിലവാരത്തിൽ സാധ്യമാക്കുകയാണ് ലക്ഷ്യം. 

 Lulu Group's Agricultural Project in Pollachi

ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം.എ സലീം വാഴ വിത്തും, തെങ്ങിൻ തൈകളും, ചെറിയ ഉള്ളി തൈകളും, മുരിങ്ങ, പാവൽ എന്നിവ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. കൂടാതെ ലുലു ഫിഷ് ഫാമിങ്ങിൻ്റെ ഭാഗമായി 5000 മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. രാസവളങ്ങൾ ഒഴിവാക്കി ജൈവ വളങ്ങൾ ഉപയോഗിച്ചായിരിക്കും കൃഷി നടത്തുക. പൊള്ളാച്ചിയിലെ മണ്ണിൻ്റെ ഫലഭൂയിഷ്ഠത പരമാവധി പ്രയോജനപ്പെടുത്തിയായിരിക്കും കൃഷി രീതികൾ അവലംബിക്കുക.

 Lulu Group's Agricultural Project in Pollachi

കാർഷിക മേഖലയ്ക്കും തദ്ദേശീയരായ കർഷകർക്കുമുള്ള ലുലു ഗ്രൂപ്പിൻ്റെ പിന്തുണയാണ് ഈ പുതിയ ചുവടുവയ്പ്പെന്ന് എം.എ സലീം പ്രതികരിച്ചു. ഇതൊരു പുതിയ തുടക്കമാണ്. കർഷകർക്ക് പിന്തുണ നൽകി ഏറ്റവും മികച്ച ഗുണനിലവാരത്തിൽ കാർഷിക ഉൽപ്പന്നങ്ങൾ ആഗോള കമ്പോളത്തിലേക്ക് എത്തിക്കാൻ ലുലു ഫെയറിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഗണപതിപാളയം സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കാർഷിക വിളകളുടെ വിത്തുകളും തൈകളും എം.എ സലീം കൈമാറി.

 Lulu Group's Agricultural Project in Pollachi

ചടങ്ങിൽ സീനിയർ അഗ്രികൾച്ചറൽ കൺസൾട്ടൻ്റ്മാരായ ശങ്കരൻ, കാർത്തികേയൻ, ലുലു ഗ്രൂപ്പ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് ഡയറക്ടർ സുൽഫീക്കർ കടവത്ത്, ലുലു എക്സ്പോർട്ട് ഹൗസ് സി.ഇ.ഒ നജീമുദ്ദീൻ, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ദുബായ് ലുലു ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് ബയിംഗ് മാനേജർ സന്തോഷ് മാത്യു എന്നിവർ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!

Lulu Group has launched a 160-acre agricultural project in Pollachi to support local farmers and promote safe farming practices. The project will focus on cultivating high-quality vegetables and fruits for the global market, using organic fertilizers.

#LuluGroup, #Pollachi, #Agriculture, #Farming, #OrganicFarming, #SupportFarmers

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia