Wild Boars | വെടിവെച്ച് കൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചിടാതെ ജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കണമെന്ന് സിപിഐ നേതാവ് 

 
Image Representing CPI Leader Demands Shot Wild Boars Be Given to People for Consumption
Image Representing CPI Leader Demands Shot Wild Boars Be Given to People for Consumption

Representational Image Generated by Meta AI

● കാട്ടുപന്നികളെ ഷൂട്ട് ചെയ്യാന്‍ പോലും വനംവകുപ്പ് കാശ് കൊടുക്കുന്നില്ല.
● 'പിടിക്കുന്ന പന്നികളുടെ ഇറച്ചി പണത്തിന് വില്‍ക്കട്ടെ.'
● വിറ്റാല്‍ കിലോയ്ക്ക് 500ഉം ആയിരവും കിട്ടും.
● വനഭേദഗതി നിയമം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. 

പാലക്കാട്: (KVARTHA) വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് കുഴിച്ചിടാതെ ജനങ്ങള്‍ക്ക് കഴിക്കാന്‍ നല്‍കണമെന്ന് സിപിഐ പാലക്കാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍. കിസാന്‍ സഭയുടെ കാഞ്ഞിരം ടൗണില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമര്‍ശം

കാട്ടുപന്നി ഇറച്ചി കഴിക്കുന്നവര്‍ നിരവധിയുണ്ട്. പിടിക്കുന്ന പന്നികളുടെ ഇറച്ചി വില്‍ക്കട്ടെയെന്നും മണികണ്ഠന്‍ പറഞ്ഞു. ഇറച്ചി വേണ്ടവര്‍ വാങ്ങി കഴിക്കട്ടെ. വിറ്റാല്‍ കിലോയ്ക്ക് 500ഉം ആയിരവും കിട്ടും. എന്തിനാണ് കുഴിച്ചിടാന്‍ പോകുന്നതെന്നും മണികണ്ഠന്‍ പറഞ്ഞു. 

കാട്ടുപന്നികളെ ഷൂട്ട് ചെയ്യാന്‍ പോലും കാശ് കൊടുക്കാനില്ലാത്ത വകുപ്പാണ് വനംവകുപ്പ്. പന്നിയെ വെടിവെച്ചാല്‍ കുഴിയെടുത്ത് മറവ് ചെയ്യണം. അത് പൂര്‍ണ്ണമായും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിരിഞ്ഞുപോകാവൂ. എന്തെല്ലാം നിയമങ്ങളാണിവിടെ. 

നമ്മുടെ നാട്ടില്‍ കാട്ടുപന്നികളുടെ ഇറച്ച് തിന്നുന്ന എത്രയോ പേരുണ്ട്. വെടിവെച്ച് കൊല്ലുന്ന പന്നികളുടെ ഇറച്ചി ആളുകള്‍ തിന്നട്ടെ. ഇറച്ചി വേണ്ടവര്‍ വാങ്ങി കഴിക്കട്ടെ. വിറ്റാല്‍ കിലോയ്ക്ക് 500ഉം ആയിരവും കിട്ടും. എന്തിനാണ് കുഴിച്ചിടാന്‍ പോകുന്നതെന്നും മണികണ്ഠന്‍ ചോദിച്ചു. 

കൂടാതെ വനഭേദഗതി നിയമം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങള്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോയെന്നും മനുഷ്യജീവന് ഭീഷണിയാകുന്ന ക്ഷുദ്രജീവികളെ ഉന്മൂലനം ചെയ്യാനുള്ള അവകാശം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

CPI leader demanded that wild boars shot for destroying crops should be given to the public for consumption instead of being buried. He argued that many people eat wild boar meat and it could be sold for profit.

#WildBoars, #CPI, #Palakkad, #Agriculture, #Consumption, #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia