ഇത് കപട രാജ്യ സ്‌­നേ­ഹം

 


ഇത് കപട  രാജ്യ സ്‌­നേ­ഹം എ­സ്.എ.എം. ബ­ഷീര്‍

ജൂലൈ 3: ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ ഒന്‍പതു പോലീസ് ഓഫീസര്‍മാരെ പ്രതി ചേര്‍ത്തു സി.ബി.ഐ. ചാര്‍ജ് ഷീറ്റ് സ­മര്‍പിക്കുന്നു. കേസില്‍ ബി.ജെ.പിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും സഹായി അമിത് ഷായും സംശയത്തിന്റെ നിഴലില്‍.

ജൂലൈ 6: എന്‍.ഡി.എ. തകര്‍ത്തതിന് ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറിനെ പാഠം പഠിപ്പിക്കുമെന്നു നരേന്ദ്ര മോഡി.

ജുലൈ 7: ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇന്റലിജന്‍സ് IB ഓഫീസര്‍ രാജിന്ദര്‍ കുമാറിനെതിരെ നടപടിയെടുത്താല്‍ അത് ഭീകരാക്രമണങ്ങള്‍ക്ക് വഴി വെക്കുമെന്ന് IB കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു. ഇത് ടൈംസ് ഓഫ് ഇന്ത്യ പത്രം വലിയ വാര്‍ത്തയാക്കുന്നു.

ജൂലൈ 7: ബീഹാറിലെ ബുധ്ഗയ ക്ഷേത്രത്തില്‍ സ്‌ഫോടന പരമ്പര നടക്കുന്നു. സംഭവത്തിനു പിന്നില്‍ മുസ്ലിം തീവ്രവാദികള്‍ ആകാമെന്ന് IB യുടെ ഉടന്‍ പ്രതികരണം വരുന്നു. ഒരു കാരണം കൂടി അവര്‍ കൂടുതലായി കണ്ടെത്തി. മ്യാന്മാര്‍ രോഹിങ്ക്യ യില്‍ ബുദ്ധമതാനുയായികള്‍ മുസ്ലിംകള്‍­ക്കെ­തിരെ നടത്തിയ വംശീയ ഉന്മൂലനം.

ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷമായി.


ജൂ­ലൈ 17: ബീഹാറിലെ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണത്തില്‍ വിഷബാധ. ഇരുപതിലേറെ കുട്ടികള്‍ മരണപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീന്‍ ഉത്തരവാദിത്വം ഏറ്റെടുത്തു കൊ­ണ്ടു­ള്ള ഇ-മെയില്‍ സന്ദേശം ഏതു നിമിഷവും ഐ.ബി. ആസ്ഥാനത്ത് എത്തിയതായി ഒരു പത്രക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് ലഭിക്കാം.

ഇതൊക്കെ കേട്ടിട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും പന്തികേട്­ തോന്നുന്നുണ്ടോ? ഇന്ത്യയില്‍ സംഘ പരിവാറിനു പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മാത്രം ഇവിടെ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നത് എന്ത് കൊണ്ട്?

ഇത്തരം കുനുഷ്ടു ചോദ്യങ്ങളാണ് നിങ്ങളുടെ മനസില്‍ ഉയരുന്നത് എങ്കില്‍ തീര്‍ചയായും സഹോദരാ നിങ്ങള്‍ ഒരു ദേശദ്രോഹിയും പാകിസ്താന്‍ ചാരനുമാകുന്നു. അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം ഒരു പാക്കനുകൂലിയെങ്കിലും ആണ്. അതുമല്ലെങ്കില്‍ മാവോ വാദിയോ ഏതെങ്കിലും തീവ്രവാദിയോ ആകും.

മക്ക മസ്­ജിദ്, സംജോത എക്‌സ്­പ്രസ്, മാലെഗവ്, ജാലെഗാവ് സ്‌ഫോടനങ്ങള്‍ക്ക് ഉത്തരവാദികള്‍ സംഘനുകൂല തീവ്രവാദികള്‍ ആണെന്ന് തെളിഞ്ഞിട്ടും ആ സംഭവങ്ങളുടെ പേരില്‍ ജയിലുകളില്‍ അടക്കപ്പെട്ട നൂറുക്കണക്കിനു നിരപരാധികളായ ചെറുപ്പക്കാര്‍ ഇപ്പോഴും മോചനമില്ലാതെ, ജാമ്യമില്ലാതെ, വിചാരണ പോലുമില്ലാതെ ജയില്‍വാസം അനുഭവിക്കുന്നു.

ഒരു കാര്യം ഇവിടെ ഉറക്കെ പറഞ്ഞു കൊള്ളട്ടെ. ഈ വക കാര്യങ്ങളില്‍ ഇന്ത്യയിലെ മുഖ്യധാര ജനാധിപത്യമതേതര കക്ഷികളും ഇടതുപക്ഷ സംഘടനകളും ഇക്കാര്യത്തില്‍ തങ്ങളുടെ കുറ്റകര­മായ മൗനം അവസാനിപ്പിച്ചു IB യെ വര്‍ഗീയ വിമുക്തമാക്കിയില്ലെങ്കില്‍, അത് തീവ്രവാദ സംഘടനകള്‍ക്ക് വളക്കൂറുള്ള സാഹചര്യം ഉണ്ടാക്കും.

ഈ വക അന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയും പെരുപ്പിച്ചു കാട്ടിയുമാണ് അക്കൂട്ടര്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ ചെറുപ്പക്കാരുടെ ഞരമ്പുകള്‍ക്കു തീ പിടിപ്പിച്ചു അവരെക്കൊണ്ടു ചെകുത്താന്റെ വേലകള്‍ ചെയ്യിക്കുന്നത്. തീവ്രവാദികളുടെ എണ്ണം എത്ര കുറവാണെങ്കിലും സമാധാനത്തോടെ ജീവിക്കുന്നവരുടെ സ്വൈര്യവും ഉറക്കവും കെടുത്താന്‍ അവര്‍ക്ക് സാധിക്കും.

ഇത് കപട  രാജ്യ സ്‌­നേ­ഹംഉത്തര്‍പ്രദേശിലെ പഴയ കുപ്രസിദ്ധ വര്‍ഗീയ പോലീസ് ആയിരുന്ന പി.എ.സി. യുടെ പ്രേതമാണ്­ IBയിലെ ഒരു വിഭാഗം ഉ­ദ്യോഗസ്ഥരെ ബാധിച്ചിരിക്കുന്നത്. അവര്‍ക്ക് മുന്‍വിധികളും ഗൂഢ ലക്ഷ്യങ്ങളും ഉണ്ട്.

ഇത് ഉറക്കെ പറഞ്ഞതിന്റെ പേരില്‍ എന്നെ വര്‍ഗീ­യ­വാദി­യാക്കുന്നുവെങ്കില്‍ എനിക്കതില്‍ ദുഃഖം ഇല്ല. ഇതൊക്കെ ആരെങ്കിലും വിളിച്ചു പറഞ്ഞില്ലെങ്കിലും കുഴപ്പമാണ്. നമുക്ക് ഈ കപട ദേശസ്‌നേഹം വലിച്ചെറിഞ്ഞു നമ്മുടെ മാതൃ രാജ്യത്തെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ ആയാല്‍ മതി.

Keywords: Article, Gujarat, Police, Narendra Modi, Israt Jahan, Fake Encounter Case, Bomb Blast, Accused, News, Medias, S.A.M Basheer, IB, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia