മുടി കൊഴിച്ചില്‍ തടയാം...ദേ പിടിച്ചോ ഒരു ടിപ്

 


മുടികൊഴിച്ചില്‍ തടയുന്നതിനെ കുറിച്ചുള്ള ചെറിയൊരു സൂത്ര വിദ്യയാണ് ഫാസില്‍ എന്ന ഫേസ്ബുക്കറുടെ ഈ പോസ്റ്റ്. വെള്ളത്തില്‍ അടങ്ങിയ ക്ലോറിനാണ് മുടികൊഴിച്ചിലിന് കാരണമാകുന്നത്. അതിനാല്‍ ചെറിയൊരു ശ്രദ്ധ ചെലുത്തിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് സ്വന്തം കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനത്തില്‍ ഫാസില്‍ പറയുന്നു.

വെള്ളത്തിലെ ക്ലോറിന്‍ നീക്കം ചെയ്യാന്‍ ഫില്‍ട്ടര്‍ ഉപയോഗിക്കേണ്ടതിനെ കുറിച്ചും ഫാസില്‍ ഓര്‍മപ്പെടുത്തുന്നു. നല്ല വെള്ളത്തില്‍ തലമുടി കഴുകിയ ശേഷം ക്ലോറിന്‍ വെള്ളം ഉപയോഗിച്ചാലും മുടികൊഴിച്ചില്‍ തടയാമെന്നും ഫാസില്‍ പറയുന്നു. ഇനി ഇതൊക്കെ സത്യമാണോ എന്നറിയാന്‍ പരീക്ഷിച്ചു നോക്കേണ്ടത് നിങ്ങളാണ്.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com

ഫേസ്ബുക്കില്‍ തിളങ്ങുന്നത്
11-ാം ഭാഗം
ഫാസിലിന്റെ കുറിപ്പിലേക്ക്

എന്ത് ഓയിലും ക്രീമും ഉപയോഗിക്കുന്നതിനു മുമ്പേ നിങ്ങള്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യമുണ്ട്. ഒരു വാട്ടര്‍ ഫില്‍റ്റര്‍ വാങ്ങി ബാത്ത്‌റൂമില്‍ ഫിറ്റ് ചെയ്യുക. പൈപ്പു വെള്ളത്തില്‍ ഉള്ള തുരുമ്പോടു കൂടിയ ക്ലോറിന്‍ മുടി കൊഴിച്ചിലിനു പ്രധാന കാരണമാണ്. ഫില്‍റ്റര്‍ വെച്ചാല്‍ അത് തടയാന്‍ സാധിക്കും. രണ്ടു ഫില്‍റ്റര്‍ ഉള്ളവ മിനിമം വേണം. ചിത്രം നോക്കുക. ഖത്തറില്‍ അത്യാവശ്യം നല്ല ഫില്‍റ്ററിന് 150 മുതല്‍ 200 റിയാല്‍ വരും.
മുടി കൊഴിച്ചില്‍ തടയാം...ദേ പിടിച്ചോ ഒരു ടിപ്
സാധാ അടുക്കളയില്‍ ഫിറ്റ് ചെയ്യുന്ന അതേ ഫില്‍റ്റര്‍ ബാത്ത്‌റൂമിലും ഉപയോഗിക്കാം. ക്ലാറിന്‍ ഉണ്ടോ എന്ന് അറിയാന്‍ പൈപ്പ് വെള്ളം ബക്കറ്റില്‍ എടുത്തു അതില്‍ അല്‍പം ഡെറ്റോള്‍ ഒഴിച്ചാല്‍ പാല്‍പ്പാട പോലെ ക്ലോറിന്‍ പൊങ്ങി വരും. ഇതെന്റെ കണ്ടു പിടുത്തം ആണ് കേട്ടോ..

കുളിച്ചു കഴിഞ്ഞു തൊലി വരണ്ടു കാണുന്നുണ്ടെങ്കിലും ക്ലോറിന്‍ ഉണ്ടെന്നു മനസിലാക്കാം. ഇനി വാട്ടര്‍ ഫില്‍റ്റര്‍ ഇല്ലാത്തവര്‍ ആണെങ്കില്‍ കുളിക്കുന്നതിനു മുമ്പ് മിനെറല്‍ വാട്ടര്‍ അല്‍പം എടുത്തു ആദ്യമേ തല നനച്ചിടുക. വെള്ളം കുടിച്ച സ്‌പോഞ്ച് പോലെ പിന്നെ ക്ലോറിന്‍ വെള്ളത്തില്‍ കുളിച്ചാലും മുടി ഒരു പരിധി വരെ ക്ലോറിന്‍ എടുക്കില്ല. ഇങ്ങിനെ മുടി കൊഴിച്ചില്‍ കുറയ്ക്കാം.

മുടി കൊഴിച്ചില്‍ തടയാം...ദേ പിടിച്ചോ ഒരു ടിപ്ഇല്ലെങ്കില്‍ ഒരു സ്വിം ക്യാപ് തലയില്‍ വെച്ചു കുളിക്കുക. പൂളില്‍ കുളിക്കുന്നവര്‍ക്ക് കുളി കഴിഞ്ഞു ഒരു ഷവര്‍ ബാത്ത് ചെയ്യണം. ക്ലോറിന്‍ നീക്കം ചെയ്യുന്ന സ്‌പെഷ്യല്‍ ഷാംബൂ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കുളിക്കു ശേഷം മുടിക്ക് നഷ്ടപ്പെട്ട ഈര്‍പം നല്‍കല്‍ വളരെ നല്ലതാണ്. leave-in protein conditioner ഉപയോഗിച്ച് Moisture/Protein Balance നിലനിര്‍ത്താം. ഇതെല്ലാം മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ഗൂഗിളില്‍ chlorine water hair എന്ന് ടൈപ്പ് ചെയ്താല്‍ ഇതില്‍ PhD എടുക്കാനുള്ള അത്രയും വിവരങ്ങള്‍ കിട്ടും. ഇതൊക്കെ പറഞ്ഞു തരാനേ എന്നെക്കൊണ്ട് പറ്റൂ.. നന്നാവണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്...പ്ലിംഗ്

ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്: FASIL KS

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Related: 

7 ഇത് ഒരുപക്ഷേ നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാം


Keywords :  hair loss, A permanent solution for hair loss, Article, Facebook, Fasil KS, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia