അവള്‍ അവളുടെ കഥ പറയുന്നു - 8
-കൂക്കാനം റഹ്മാന്‍
(www.kvartha.com) 'കരയാതിരിക്കൂ', അവള്‍ രണ്ടുപേരേയും സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ അവള്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. പേരെന്താ ചേച്ചി? അശ്വതി. മോളുടെ പേരെന്താ? സീമന്തിനി. 'നിങ്ങള്‍ എവിടുത്തുകാരാ?' 'ആസാമില്‍'. എല്ലാത്തിനും ഒറ്റവാക്കില്‍ ഉത്തരം കിട്ടി. അമ്മയും മകളും സുന്ദരികളാണ്. മുഖത്ത് ക്ഷീണമുണ്ട്. കരഞ്ഞു കലങ്ങിയ കണ്ണുകള്‍. അന്ന് അതേവരേക്കും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അവരുടെ മുഖം വെളിവാക്കുന്നുണ്ട്. വാടക വീടാണെങ്കിലും അകവും പുറവും ശുചിയാക്കി വെച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യുമെന്ന സംസാരം അവളെ പരിഭ്രാന്തയാക്കുന്നുണ്ട്. ആരും കൂടെയില്ല. മെല്ലെ പുറത്തേക്കു നോക്കി. അയല്‍പക്കത്ത് വീടുകളുണ്ട്. വേണ്ടി വന്നാല്‍ സഹായം തേടാമല്ലോ.
സീമന്തിനി അടുത്തുളള വിദ്യാലയത്തില്‍ മലയാളം മീഡിയത്തില്‍ പഠിക്കുകയാണ്. പത്താം ക്ലാസ് പരീക്ഷ എഴുതി നില്‍ക്കുകയാണ്. മലയാളം നല്ല പോലെ സംസാരിക്കാനറിയാം. അശ്വതിക്ക് മലയാളം ഒഴുക്കോടെ സംസാരിക്കാനറിയുന്നില്ല. എങ്കിലും വേദന കടിച്ചമര്‍ത്തി അശ്വതി പറഞ്ഞു. ടീച്ചറെ ഞങ്ങള്‍ കേരളത്തിലേക്കെത്തിയിട്ട് 10 വര്‍ഷത്തോളമായി. പല ജില്ലകളിലും മാറി മാറി താമസിച്ചു. ഇവളുടെ പപ്പായ്ക്ക് മാര്‍ബിളിന്റെ പണിയാണ്. ജോലി കൂടുതലുളള സ്ഥലങ്ങളിലേക്ക് മാറി മാറിപോകും. അദ്ദേഹവും മലയാളം നന്നായി സംസാരിക്കും. പണി നേരിട്ട് ഏറ്റെടുക്കും. ആരുടേയും കീഴില്‍ നിന്ന് പണി എടുത്തിട്ടില്ല.
ഞങ്ങളെ രണ്ടുപേരേയും കരുതലോടെയാണ് അയാള്‍ സംരക്ഷിച്ചത്. മകളെ പഠിപ്പിച്ച് ഒരു നിലയിലെത്തിച്ചിട്ട് കേരളത്തില്‍ തന്നെ ജോലി കണ്ടെത്തണമെന്നായിരുന്നു മോഹം. ഈ പ്രദേശത്ത് എത്തിയിട്ട് ഒരു വര്‍ഷത്തിനടുത്തായി. ദുശ്ശീലങ്ങളൊന്നുമില്ലാത്ത മനുഷ്യനായിരുന്നു അയാള്‍. ഇവിടെ എത്തിയപ്പോള്‍ മുതല്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ തുടങ്ങി. ഒപ്പം പണി ചെയ്യുന്നവരില്‍ പലരും കൂട്ടുകാരാവാന്‍ തുടങ്ങി. എല്ലാ തരത്തിലുളള മോശം പ്രവൃത്തിയും ഉണ്ട്. ഈ വീട്ടില്‍ നിന്ന് ഇറങ്ങിപോയിട്ട് ഒരാഴ്ചയാവാനായി. ഫോണ്‍ ഓഫാണ് ഞങ്ങള്‍ക്കിവിടെ ആരും അറിയുന്നവരില്ല. ആരോടു പറയേണ്ടൂ എന്നറിയുന്നില്ല. സീമന്തിനിയുടെ സ്‌കൂളില്‍ വെച്ച് ഒരു കൂട്ടുകാരിയാണ് ടീച്ചറുടെ നമ്പര്‍ തന്നത്. അതാണ് ടീച്ചറെ വിളിച്ചത്.
'അദ്ദേഹം പിണങ്ങി പോവാന്‍ കാരണമെന്താണ്?', അവള്‍ അന്വേഷിച്ച് അശ്വതിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. വിങ്ങിപ്പൊട്ടി അശ്വതി പറഞ്ഞു. 'അഞ്ചാറുമാസമായി അയാള്‍ വീട്ടിലേക്ക് വൈകിയാണ് എത്താറ്. ഞങ്ങള്‍ രണ്ടുപേരും നല്ല ഉറക്കത്തിലായിരിക്കും. ഒരാഴ്ച മുമ്പാണ് ഞാനത് നേരില്‍ കണ്ടത്. അദ്ദേഹം എന്റെ മോളെയുമെടുത്ത് വരാന്തയിലേക്ക് പോകും. ഞാന്‍ കിടക്കുന്ന മുറി പുറത്തുനിന്ന് ലോക്കു ചെയ്യും. അന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു. എന്റെ അടുത്തു കിടക്കുന്ന മകളെ കാണാനില്ല. ഡോര്‍ തുറക്കാന്‍ ശ്രമിച്ചു ആവുന്നില്ല. നിലവിളിക്കാന്‍ തുടങ്ങി. അയാള്‍ വാതില്‍ തുറന്നു. എന്റെ കണ്ണുകൊണ്ട് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്റെ പൊന്നുമകള്‍ നഗ്‌നയായി നിലത്തു കിടക്കുന്നു. അയാള്‍ അവളെ ദ്രോഹിച്ചു. ഞാന്‍ തളര്‍ന്നു വീണു പോയി.
ആ രാത്രി അയാള്‍ സ്ഥലം വിട്ടതാണ്. പിന്നീട് ഒരു വിവരവും ഇല്ല. സീമന്തിനിയെ അയാള്‍ കടിച്ചുകീറിയത് എങ്ങിനെയാണെന്ന് അവള്‍ തന്നെ ടീച്ചറോട് പറയട്ടെ. ഒരു പരിഹാരം കാണിച്ചു തന്നില്ലെങ്കില്‍ ഞങ്ങള്‍ ഇരുവരും ജീവിതം അവസാനിപ്പിക്കും'. 'സാരമില്ല അശ്വതി എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാവും. നിങ്ങള്‍ അപ്പുറത്തേക്കു പോകൂ ഞാന്‍ സീമന്തിനിയോട് ചോദിക്കാം. വെളുത്തു തടിച്ച സുന്ദരിപ്പെണ്ണ്. ഹാഫ് സ്‌കര്‍ട്ടും ഷര്‍ട്ടുമാണ് വേഷം. മുഖത്ത് വിഷാദം തുടിക്കുന്നുണ്ടെങ്കിലും പുറത്തു കാണിക്കാതെ മന്ദസ്മിതത്തോടെയാണ് അവളുടെ നില്‍പ്പ്. അച്ഛന്റെ ചെയ്തികളെക്കുറിച്ച് എങ്ങിനെ ചോദിക്കണമെന്ന് അവള്‍ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. രണ്ടാനച്ഛന്റെ ക്രൂരത കേട്ടറിഞ്ഞ് വരുന്ന വഴിയാണ് സ്വന്തം അച്ഛന്‍ മകളോട് കാണിച്ച മനുഷ്യത്വമില്ലായ്മയും നേരിട്ടറിയുന്നത്.
മോള് നടന്ന സംഭവം കൃത്യമായും പറഞ്ഞു തരുമോ. ടീച്ചറെ എന്റെ അമ്മയുടെ വേദന എനിക്കു സഹിക്കാന്‍ പറ്റുന്നില്ല. ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഞാനില്ല. ഇതിന് ഒരു പരിഹാരം കാണണം. എനിക്ക് പപ്പയോട് അതിരറ്റ സ്‌നേഹ ബഹുമാനമാണ്. എന്നെ ഇത്രയും വളര്‍ത്തിയതും പഠിപ്പിച്ചതും പപ്പയാണ്. എന്താണ് സംഭവിച്ചതെന്ന് എനിക്ക് ആലോചിക്കാനോ പറയാനോ പറ്റുന്നില്ല. മനുഷ്യന്‍ മൃഗമായി മാറുന്ന ചില അവസ്ഥകളുണ്ട് എന്ന് ഞാന്‍ പഠിച്ചു. പപ്പ ലഹരിക്കടിമയാണ് എന്നകാര്യം ഞാന്‍ തിരിച്ചറിഞ്ഞിട്ട് നാലഞ്ചുമാസമായി. അമ്മയോട് ഇക്കാര്യം സൂചിപ്പിച്ചില്ല. അമ്മ നേരിട്ടു കാണാനിടയായപ്പോള്‍ മാത്രമാണ് പ്രശ്‌നമായത്.
'ആദ്യ സംഭവം ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കാറില്ല. എന്നാലും ടീച്ചറോട് പറയാതിരിക്കാന്‍ പറ്റില്ലല്ലോ. അര്‍ദ്ധരാത്രിയോടടുത്തു കാണും. ഞാനും അമ്മയും നല്ല ഉറക്കത്തിലായിരുന്നു. പപ്പ വന്നു എന്നെ തൊട്ടു
വിളിച്ചു. പപ്പയോടൊപ്പം ഞാന്‍ പുറത്തേക്കു വന്നു. അമ്മ കിടക്കുന്ന മുറി പുറത്തു നിന്നു പൂട്ടി. എന്നെ നിലത്തു പിടിച്ചു കിടത്തി. ഞാന്‍ സ്വപ്നത്തിലെന്നതുപോലെ എല്ലാം ചെയ്തു. പൂര്‍ണ നഗ്‌നയാക്കി പപ്പയുടെ ആവേശത്തോടെയുളള സമീപനത്തില്‍ ഞാന്‍ നിശ്ചലയായി കിടന്നു. വേദന സഹിക്കാനാവാതെ കരയാന്‍ തുടങ്ങിയപ്പോള്‍ പപ്പ എന്നെ സാന്ത്വനിപ്പിച്ചു. ആ സമയത്തു പപ്പ മദ്യലഹരിയിലായിരുന്നു. എല്ലാം കഴിഞ്ഞു എന്നെ എടുത്തുകൊണ്ടുപോയി മുറിയില്‍ കിടത്തി. നേരം പുലര്‍ന്നപ്പോള്‍ ശരീരമാകെ വേദനയായിരുന്നു.
എന്റെ മുഖത്തെ ഭാവം കണ്ടിട്ട് അമ്മ കാര്യം അന്വേഷിച്ചു. ഒന്നുമില്ലായെന്ന് അമ്മയോട് കളളം പറഞ്ഞു. പപ്പ അതിരാവിലെ സ്ഥലം വിട്ടിരുന്നു. കഴിഞ്ഞ നാലഞ്ചു മാസത്തിനിടെ പല തവണ ഇങ്ങിനെ ചെയ്തു. മനസ് വേദനിക്കുന്നുണ്ട്. ശരീരത്തിനും വേദനയുണ്ട്. ഞങ്ങള്‍ക്ക് ഇവിടെ ബന്ധുക്കളാരുമില്ല. അയല്‍ക്കാരോട് ഇക്കാര്യം പറയുന്നത് ഉചിതമല്ല. അവര്‍ പല തരത്തിലും തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്.
'അമ്മയെ വിളിക്കൂ സീമന്തിനി', അവള്‍ ആവശ്യപ്പെട്ടു. അമ്മയും മകളും മുന്നിലെത്തി. എങ്ങിനെ ഈ പ്രശ്‌നം പരിഹരിക്കും എന്ന ചിന്തയിലായിരുന്നു അവള്‍. 'ഞാന്‍ അറിഞ്ഞ സ്ഥിതിക്ക് ഈ കേസ് പോലീസ്
സ്റ്റേഷനിലറിയിക്കണം. അയാളെ കണ്ടെത്തണം', അവള്‍ പറഞ്ഞു. 'അയ്യോ വേണ്ട ടീച്ചറെ എന്നാല്‍ ഞങ്ങള്‍ മരിച്ചോളാം. ആരും അറിയാതെ ടീച്ചര്‍ ഞങ്ങളെ രക്ഷിക്കണം. ഈ വീട് വിട്ടിറങ്ങണം. ഞങ്ങളുടെ
നാട്ടിലേക്ക് തിരിക്കണം. അവിടെ ബന്ധുക്കളുണ്ട്. സഹായിക്കാന്‍ ആളുകളുണ്ട്. അതിനുളള സൗകര്യം ടീച്ചര്‍ ചെയ്തു തരണം വണ്ടിക്കൂലിക്ക് കാശില്ല. രണ്ടു ദിവസമായി നേരാവണ്ണം ഭക്ഷണം കഴിച്ചിട്ട്'. അമ്മ പറയുന്നത് ശരിയല്ലേ ഇനി കുട്ടിയുടെ പപ്പ തിരിച്ചു വരുമെന്ന് തോന്നുന്നില്ല. ആരും പരിചയക്കാരില്ല. നാട്ടിലെത്താന്‍ ചുരുങ്ങിയത് മൂവായിരം രൂപയെങ്കിലും വണ്ടിക്കൂലി വേണ്ടി വരും. അതുണ്ടാക്കിക്കൊടുക്കാം. നാട്ടിലെ വീട്ടുകാരുടെ അഡ്രസ്സും ഫോണ്‍ നമ്പറും വാങ്ങണം. ഭക്ഷണം വാങ്ങിക്കൊടുക്കാം.
ട്രെയിനിന്റെ സമയമൊക്കെ അവര്‍ അറിഞ്ഞു വെച്ചിട്ടുണ്ട്. രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനല്ലേ, നേരം സന്ധ്യയോടടുത്തായി. ഭര്‍ത്താവ് കുറിയുടെ പണം നല്‍കാന്‍ അയ്യായ്യിരം രൂപ അവളെ ഏല്‍പിച്ചിട്ടുണ്ട്. അതില്‍ നിന്ന് മൂവായിരം രൂപയെടുത്ത് അശ്വതിയുടെ കയ്യിലേല്‍പിച്ചു. വീട്ടുസാധനങ്ങളൊന്നും എടുക്കാതെ അവര്‍ വീടുപൂട്ടി ഇറങ്ങി. ഓട്ടോയില്‍ അവരുടെകൂടെ അവളും ഇറങ്ങി. സ്റ്റേഷന്‍ വരെ അനുഗമിച്ചു. സ്റ്റേഷനടുത്തുളള ഹോട്ടലില്‍ നിന്ന് അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. അവര്‍ക്ക് ദൈവത്തെ നേരിട്ടു കണ്ടപോലെ തോന്നി അവളുടെ സാന്നിദ്ധ്യം. യാത്ര പറഞ്ഞു പിരിഞ്ഞു. അവര്‍ വീട്ടിലേക്ക് തിരിച്ചു.
എന്തെല്ലാം അനുഭവങ്ങളാണ്. ഓരോ ദിവസവും ഉണ്ടാവുന്നത്. അശരണരേയും പീഡിപ്പിക്കപ്പെട്ടവരേയും സഹായിക്കുകയെന്നത് പുണ്യകര്‍മ്മമല്ലേ? ഇതൊക്കെ വിമര്‍ശിക്കുന്നവരും ഉണ്ടാവും. എന്ന് വിചാരിച്ച് പ്രവര്‍ത്തിക്കാതിരുന്നു കൂടല്ലോ ഭര്‍ത്താവും മകളും പൂര്‍ണ പിന്തുണനല്‍കുന്നു എന്നത് സമാധാനം നല്‍കുന്നു. കഴിഞ്ഞ ദിവസം ടൗണില്‍ കണ്ട മധ്യവയസ്‌ക്കനും സാമൂഹ്യ പ്രവര്‍ത്തകനുമായ അധ്യാപകനെ പരിചയപ്പെടാനിടയായപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ലഭ്യമായ അനുഭവപാഠങ്ങള്‍ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കി. ആ മനുഷ്യനില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ അറിയണം. വീണ്ടും കാണാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്.

Keywords: Social services, Woman, Charity, Treatment, Pregnant, School, Assault, Article, School Story, Assault of man to girl.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.