ഭട്കലും തീവ്രവാദ ലേബലും: റിയാസ് ഭട്കലിന്റെ മാതാവ് മനസ് തുറക്കുന്നു
Mar 25, 2013, 08:04 IST
ഭട്കല്‍, കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഒരു ചെറുനഗരം. സമാധാനപ്രിയരായ ജനങ്ങള്‍. മുംബൈ-കൊച്ചി ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന ഈ ചെറുനഗരം പക്ഷേ ഇന്ത്യയിലെ ചെറിയ കുട്ടികള്‍ക്കുപോലും സുപരിചിതമാണ്. പേരു കേട്ടാല്‍ വിറയ്ക്കുന്ന കൊടും ഭീകരന്മാരായ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘടനയുടെ സ്ഥാപകനേതാക്കളായ ഭട്കല്‍ സഹോദരന്മാരുടെ ജന്മദേശം. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഭട്കല്‍ എന്ന പേരിനൊപ്പം ചേര്‍ത്തുവച്ച തീവ്രവാദ ലേബല്‍ മാധ്യമങ്ങളും മറ്റും ഏറ്റെടുത്തതോടെ ഭട്കല്‍ ലോകഭൂപടത്തിലും ഇടം പിടിച്ചു.
എന്നാല്‍ ഈ കേട്ട കഥകളില്‍ എന്തെങ്കിലും സത്യമുണ്ടോ? പോലീസിന്റേയും രഹസ്യാന്വേഷണ ഏജന്‍സികളുടേയും ശല്യം സഹിക്കാനാവാതെ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സഹോദരന്മാര്‍ നാടുവിട്ടത്. റിയാസും ഇഖ്ബാലും, ഇവരിന്ന് ജീവനോടെയുണ്ടോ? അതോ രഹസ്യാന്വേഷണ ഏജസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ ഇവര്‍ കൊല്ലപ്പെട്ടുവോ? നിരവധി ചോദ്യങ്ങളാണ് ഭട്കല്‍ സഹോദരന്മാരെ സംബന്ധിച്ച് ഉയരുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ ചോദ്യങ്ങള്‍ അവഗണിക്കാന്‍ സമ്മര്‍ദ്ദത്തിലുമാകുന്നു.
ഇതാദ്യമായി മൂന്ന് ആണ്‍ മക്കള്‍ക്ക് ജീവന്‍ നല്‍കിയ സ്ത്രീ, ഭട്കല്‍ സഹോദരന്മാരുടെ മാതാവ് വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ച മൗനം വെടിയുകയാണ്. ഭട്കല്‍ സഹോദരന്മാര്‍ സ്വന്തം ഇഷ്ടപ്രകാരം കടന്നുകളഞ്ഞതാണെന്ന് പോലീസ് ആരോപിക്കുമ്പോള്‍ പോലീസിന്റെ ശല്യം സഹിക്കാനാവാതെ തന്റെ മക്കള്‍ നാടുവിടുകയായിരുന്നുവെന്ന് ഈ മാതാവ് പറയുന്നു.
ഏഴ്, എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ രണ്ട് മക്കളും ഭട്കലിലായിരുന്നു. പോലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും നിരന്തരം അവരെ സന്ദര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. ഇവരുടെ ശല്യം സഹിക്കാനാവാതെ ആദ്യം റിയാസും ഒരു വര്‍ഷത്തിനുശേഷം ഇഖ്ബാലും നാടുവിട്ടു. രാജ്യത്ത് നടക്കുന്ന സ്‌ഫോടനങ്ങളുടെ ആസൂത്രകരെന്ന ലേബലാണ് ഇപ്പോള്‍ പോലീസ് അവര്‍ക്ക് ചാര്‍ത്തികൊടുത്തിരിക്കുന്നത്. അവര്‍ക്ക് തീവ്രവാദ ലേബല്‍ നല്‍കിയതോടെ പോലീസ് ഭട്കല്‍ ടൗണിന്റെ പേരും മോശമാക്കി, റിയാസിന്റെ മാതാവ് പറഞ്ഞു.
രാജ്യത്ത് സ്‌ഫോടനങ്ങളുണ്ടായി നിമിഷങ്ങള്‍ക്കകം തന്റെ മക്കളുടെ പേരില്‍ കുറ്റം കെട്ടിവെക്കുമെന്ന് ഈ സ്ത്രീ കണ്ണീരോടെ പറയുന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദി ആരാണെന്ന് മനസിലാക്കാന്‍ പോലീസിന് എങ്ങനെയാണ് സാധിക്കുക? അവര്‍ ചോദിക്കുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന പേരു നല്‍കി അവരെ കുറ്റവാളികളാക്കിയിരിക്കുന്നു. ഇത് ആഴത്തില്‍ വേരോടിയ ഗൂഡാലോചനയുടെ ഫലമാണ്. ഭട്കലിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരായ ഗൂഡാലോചനയാണിത് അവര്‍ ആരോപിച്ചു. ഇക്കാരണത്താല്‍ ഭട്ക്കല്‍ പ്രദേശത്തുകാര്‍ക്ക് ഒരു പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പോലും നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടതായി വരുന്നു. എയര്‍പോര്‍ട്ടിലും മറ്റും ഭട്ക്കലെന്ന പേര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തുടരേവരുന്ന അനേകം ചോദ്യങ്ങള്‍ക്കു മുമ്പില്‍ പലരും പകച്ചുപോകുന്നു. എല്ലാവര്‍ക്കുമറിയേണ്ടത് എന്റെ മക്കളെ കുറിച്ചും അവരുമായുള്ള ബന്ധത്തെകുറി്ച്ചുമാണ്.
എന്റെ മക്കള്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. അവരുടെ പേരുകള്‍ ഭട്കലുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. ഈ ചെറുപട്ടണത്തേയും അവിടുത്തെ മുഴുവന്‍ ജനങ്ങളേയും ഇവര്‍ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇത് തീര്‍ത്തും ഗൂഡാലോചനയാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.
മക്കളിപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിന് തന്നേക്കാള്‍ കൂടുതല്‍ അതറിയാവുന്നത് മാധ്യമങ്ങള്‍ക്കാണെന്ന മറുപടിയാണ് ലഭിച്ചത്. ചിലപ്പോള്‍ അവര്‍ പറയും (മാധ്യമങ്ങള്‍) രഹസ്യാന്വേഷണ ഏജന്‍സികളോ പോലീസോ അവരെ കൊന്നുകളഞ്ഞെന്ന്.
ചിലപ്പോള്‍ പറയും അവര്‍ പാക്കിസ്ഥാനിലിരുന്ന് ബോംബ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്ന്. ഒരു എലിയേപോലും എന്റെ മകന്‍ കൊന്നിട്ടില്ല. അവനെങ്ങനെ നിരപരാധികളായ ജനങ്ങളെ കൊല്ലാന്‍ കഴിയും? ഞങ്ങള്‍ നല്ലവരായാണ് മക്കളെ വളര്‍ത്തിയത്. അവര്‍ക്ക് വേണ്ടുന്ന വിദ്യാഭ്യാസം നല്‍കി. പൗരബോധമുള്ള യുവാക്കളായി. അവരെയാണ് തീവ്രവാദികളെന്ന് പോലീസും മാധ്യമങ്ങളും രഹസ്യാന്വേഷണ ഏജന്‍സികളും മുദ്രകുത്തുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെ ആ മാതാവ് പറഞ്ഞുകൊണ്ടിരുന്നു.
തീവ്രവാദിയെന്ന് മുദ്ര കുത്തുന്നതിനുമുന്‍പേ പൊതുപ്രവര്‍ത്തനങ്ങളില്‍ തല്പരനായിരുന്നു ഇഖ്ബാല്‍. അവന്റെ പേരുകൂടി മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങിയതോടെ അവനും നാടുവിടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അവന്‍ എവിടെയാണെന്ന് എനിക്കറിയില്ല. എവിടെയാണെങ്കിലും അവന്‍ സുഖമായിരിക്കട്ടേയെന്നാണ് പ്രാര്‍ത്ഥന. തന്റെ കുഞ്ഞിനുവേണ്ടി ഒരമ്മയ്ക്ക് ഇതല്ലാതെ എന്താണ് പ്രാര്‍ത്ഥിക്കാനുണ്ടാവുക ഇടറുന്ന ശബ്ദത്തോടെ അവര്‍ ചോദിച്ചു.
ഞങ്ങളുടെ ബന്ധുക്കള്‍ പോലും ഞങ്ങളോട് അകലം പാലിക്കുന്നു. അയല്‍ വാസികള്‍ക്ക് ഞങ്ങളുമായി ഇടപഴകാന്‍ ഭയമാണ്. സ്വന്തം വീട്ടില്‍ തടവുകാരായാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഞങ്ങളനുഭവിക്കുന്ന മാനസീക പീഡനം കടുത്തതാണ്. അല്ലാഹു മാത്രമാണ് ഞങ്ങളുടെ രക്ഷകന്‍. കഠിനമായ വേദനയും നിരാശയും അവരുടെ ശബ്ദത്തില്‍ പ്രതിഫലിച്ചിരുന്നു.
അടുത്തിടെയുണ്ടായ ഹൈദരാബാദ് സ്‌ഫോടനത്തിലും മക്കളുടെ പേര്‍ വലിച്ചിഴച്ചതിലുള്ള ദുഖം അവര്‍ പ്രകടമാക്കി. തെളിവുകളില്ലാതെ, സ്‌ഫോടനം നടന്ന് മിനിട്ടുകള്‍ക്കുള്ളിലാണ് സ്‌ഫോടനം നടത്തിയത് ഇന്ത്യം മുജാഹിദ്ദീനാണെന്നും ഭട്കല്‍ സഹോദരന്മാരാണ് അതിനുപിന്നിലെന്നും പോലീസ് പ്രഖ്യാപിച്ചത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് സ്‌ഫോടനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കും. മുന്‍പും നിരവധി സ്‌ഫോടനങ്ങളില്‍ എന്റെ മക്കളുടെ മേല്‍ കുറ്റം ചുമത്തി. എന്നാല്‍ പിന്നീട് മറ്റ് ചിലരാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് തെളിഞ്ഞു. സത്യസന്ധതയോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി നിര്‍വഹിച്ചാല്‍ അറസ്റ്റ് ചെയ്തിരിക്കുന്നവര്‍ നിരപരാധികളാണെന്നും കുറ്റവാളികള്‍ മറ്റ് ചിലരാണെന്നും വ്യക്തമാകും. ഭീകരപ്രവര്‍ത്തനം നടത്തി നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിരപരാധികളില്‍ കുറ്റമാരോപിക്കുകയും മുസ്ലീം യുവാക്കളെ ലക്ഷ്യമിടുകയും അവരെ ജയിലിലടക്കുകയും ചെയ്യുന്നത് ഗൂഡാലോചനയാണെന്നും അവര്‍ ആരോപിച്ചു.
ഭട്കലില്‍ നിരവധി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ അവകാശവാദം തെറ്റാണെന്ന് ഇതിനുള്ളില്‍ തെളിഞ്ഞിട്ടുണ്ട്. 1993മുതല്‍ ഇവിടെ നിന്നും ഏതെങ്കിലും തരത്തിലുള്ള അക്രമസംഭവങ്ങളോ സംഘര്‍ഷങ്ങളോ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയ ശത്രുത പോലും ഇവിടെയില്ലെന്നതാണ് വാസ്തവം. ഇസ്ലാം മത വിശ്വാസികളാണ് ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവുമെങ്കിലും ഭട്കലിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന വമ്പന്‍ ശിവ പ്രതിമ ഈ നഗരത്തിന്റെ മാത്രം പ്രത്യേകതയാണ്. മുന്‍ ബിജെപി മന്ത്രി ശിവാനന്ദ് നായിക്ക് അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. ഭട്കലില്‍ ഇസ്ലാം തീവ്രവാദമുണ്ടെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇദ്ദേഹത്തിന് പിന്തുണ നല്‍കി കോണ്‍ഗ്രസ് എം.എല്‍.എ ജെഡി നായിക്കും രംഗത്തുവന്നിട്ടുണ്ട്. റിയാസ്, യാസീന്‍, ഇഖ്ബാല്‍ എന്നീ സഹോദരങ്ങള്‍ ഭട്കലില്‍ എന്തെങ്കിലും അക്രമങ്ങള്‍ നടത്തിയതായി അറിയില്ലെന്ന് നായിക്കും വ്യക്തമാക്കുന്നു.
ഇതോടെ ഒരു കാര്യം വ്യക്തമാണ്. പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്കും അടുത്തിടെ അറസ്റ്റിലായ സയ്യദ് ലിയാഖത്ത് ഷായ്ക്കും റിയാസ്, യാസീന്‍, ഇഖ്ബാല്‍ എന്നി സഹോദരന്മാര്‍ക്കും തമ്മില്‍ ചില ബന്ധമുണ്ട്. നിഷേധിക്കപ്പെടുന്ന നീതിയുടെ ബന്ധം. ആരുടേയോ ചരടുവലിയില്‍ അകപ്പെട്ട് കുറ്റവാളിയെന്ന് മുദ്രകുത്തുന്നതിന്റെ ബന്ധം. ഇവരെല്ലാവരും ഒരു പ്രത്യേക മതവിഭാഗത്തില്‌പെടുന്നവരാണെന്ന ബന്ധം....
(കടപ്പാട്: Daiji world)
-സന്ധ്യ ചെറിയാന്‍
Keywords: Bhatkal, Terror tag, Riyaz's mother, Iqbal, Article, Riyas, father, mother, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Also read:
സാജിദയ്ക്ക് കൂട്ട് അക്ഷരങ്ങളും ദുഃഖങ്ങളും പിന്നെ പ്രാര്‍ത്ഥനയും
എന്നാല്‍ ഈ കേട്ട കഥകളില്‍ എന്തെങ്കിലും സത്യമുണ്ടോ? പോലീസിന്റേയും രഹസ്യാന്വേഷണ ഏജന്‍സികളുടേയും ശല്യം സഹിക്കാനാവാതെ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സഹോദരന്മാര്‍ നാടുവിട്ടത്. റിയാസും ഇഖ്ബാലും, ഇവരിന്ന് ജീവനോടെയുണ്ടോ? അതോ രഹസ്യാന്വേഷണ ഏജസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ ഇവര്‍ കൊല്ലപ്പെട്ടുവോ? നിരവധി ചോദ്യങ്ങളാണ് ഭട്കല്‍ സഹോദരന്മാരെ സംബന്ധിച്ച് ഉയരുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ ചോദ്യങ്ങള്‍ അവഗണിക്കാന്‍ സമ്മര്‍ദ്ദത്തിലുമാകുന്നു.
ഇതാദ്യമായി മൂന്ന് ആണ്‍ മക്കള്‍ക്ക് ജീവന്‍ നല്‍കിയ സ്ത്രീ, ഭട്കല്‍ സഹോദരന്മാരുടെ മാതാവ് വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ച മൗനം വെടിയുകയാണ്. ഭട്കല്‍ സഹോദരന്മാര്‍ സ്വന്തം ഇഷ്ടപ്രകാരം കടന്നുകളഞ്ഞതാണെന്ന് പോലീസ് ആരോപിക്കുമ്പോള്‍ പോലീസിന്റെ ശല്യം സഹിക്കാനാവാതെ തന്റെ മക്കള്‍ നാടുവിടുകയായിരുന്നുവെന്ന് ഈ മാതാവ് പറയുന്നു.
ഏഴ്, എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ രണ്ട് മക്കളും ഭട്കലിലായിരുന്നു. പോലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും നിരന്തരം അവരെ സന്ദര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. ഇവരുടെ ശല്യം സഹിക്കാനാവാതെ ആദ്യം റിയാസും ഒരു വര്‍ഷത്തിനുശേഷം ഇഖ്ബാലും നാടുവിട്ടു. രാജ്യത്ത് നടക്കുന്ന സ്‌ഫോടനങ്ങളുടെ ആസൂത്രകരെന്ന ലേബലാണ് ഇപ്പോള്‍ പോലീസ് അവര്‍ക്ക് ചാര്‍ത്തികൊടുത്തിരിക്കുന്നത്. അവര്‍ക്ക് തീവ്രവാദ ലേബല്‍ നല്‍കിയതോടെ പോലീസ് ഭട്കല്‍ ടൗണിന്റെ പേരും മോശമാക്കി, റിയാസിന്റെ മാതാവ് പറഞ്ഞു.
Riyaz and Iqbal |
എന്റെ മക്കള്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. അവരുടെ പേരുകള്‍ ഭട്കലുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. ഈ ചെറുപട്ടണത്തേയും അവിടുത്തെ മുഴുവന്‍ ജനങ്ങളേയും ഇവര്‍ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇത് തീര്‍ത്തും ഗൂഡാലോചനയാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.
മക്കളിപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിന് തന്നേക്കാള്‍ കൂടുതല്‍ അതറിയാവുന്നത് മാധ്യമങ്ങള്‍ക്കാണെന്ന മറുപടിയാണ് ലഭിച്ചത്. ചിലപ്പോള്‍ അവര്‍ പറയും (മാധ്യമങ്ങള്‍) രഹസ്യാന്വേഷണ ഏജന്‍സികളോ പോലീസോ അവരെ കൊന്നുകളഞ്ഞെന്ന്.
ചിലപ്പോള്‍ പറയും അവര്‍ പാക്കിസ്ഥാനിലിരുന്ന് ബോംബ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്ന്. ഒരു എലിയേപോലും എന്റെ മകന്‍ കൊന്നിട്ടില്ല. അവനെങ്ങനെ നിരപരാധികളായ ജനങ്ങളെ കൊല്ലാന്‍ കഴിയും? ഞങ്ങള്‍ നല്ലവരായാണ് മക്കളെ വളര്‍ത്തിയത്. അവര്‍ക്ക് വേണ്ടുന്ന വിദ്യാഭ്യാസം നല്‍കി. പൗരബോധമുള്ള യുവാക്കളായി. അവരെയാണ് തീവ്രവാദികളെന്ന് പോലീസും മാധ്യമങ്ങളും രഹസ്യാന്വേഷണ ഏജന്‍സികളും മുദ്രകുത്തുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെ ആ മാതാവ് പറഞ്ഞുകൊണ്ടിരുന്നു.
തീവ്രവാദിയെന്ന് മുദ്ര കുത്തുന്നതിനുമുന്‍പേ പൊതുപ്രവര്‍ത്തനങ്ങളില്‍ തല്പരനായിരുന്നു ഇഖ്ബാല്‍. അവന്റെ പേരുകൂടി മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങിയതോടെ അവനും നാടുവിടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അവന്‍ എവിടെയാണെന്ന് എനിക്കറിയില്ല. എവിടെയാണെങ്കിലും അവന്‍ സുഖമായിരിക്കട്ടേയെന്നാണ് പ്രാര്‍ത്ഥന. തന്റെ കുഞ്ഞിനുവേണ്ടി ഒരമ്മയ്ക്ക് ഇതല്ലാതെ എന്താണ് പ്രാര്‍ത്ഥിക്കാനുണ്ടാവുക ഇടറുന്ന ശബ്ദത്തോടെ അവര്‍ ചോദിച്ചു.
ഞങ്ങളുടെ ബന്ധുക്കള്‍ പോലും ഞങ്ങളോട് അകലം പാലിക്കുന്നു. അയല്‍ വാസികള്‍ക്ക് ഞങ്ങളുമായി ഇടപഴകാന്‍ ഭയമാണ്. സ്വന്തം വീട്ടില്‍ തടവുകാരായാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഞങ്ങളനുഭവിക്കുന്ന മാനസീക പീഡനം കടുത്തതാണ്. അല്ലാഹു മാത്രമാണ് ഞങ്ങളുടെ രക്ഷകന്‍. കഠിനമായ വേദനയും നിരാശയും അവരുടെ ശബ്ദത്തില്‍ പ്രതിഫലിച്ചിരുന്നു.
അടുത്തിടെയുണ്ടായ ഹൈദരാബാദ് സ്‌ഫോടനത്തിലും മക്കളുടെ പേര്‍ വലിച്ചിഴച്ചതിലുള്ള ദുഖം അവര്‍ പ്രകടമാക്കി. തെളിവുകളില്ലാതെ, സ്‌ഫോടനം നടന്ന് മിനിട്ടുകള്‍ക്കുള്ളിലാണ് സ്‌ഫോടനം നടത്തിയത് ഇന്ത്യം മുജാഹിദ്ദീനാണെന്നും ഭട്കല്‍ സഹോദരന്മാരാണ് അതിനുപിന്നിലെന്നും പോലീസ് പ്രഖ്യാപിച്ചത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് സ്‌ഫോടനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കും. മുന്‍പും നിരവധി സ്‌ഫോടനങ്ങളില്‍ എന്റെ മക്കളുടെ മേല്‍ കുറ്റം ചുമത്തി. എന്നാല്‍ പിന്നീട് മറ്റ് ചിലരാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് തെളിഞ്ഞു. സത്യസന്ധതയോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി നിര്‍വഹിച്ചാല്‍ അറസ്റ്റ് ചെയ്തിരിക്കുന്നവര്‍ നിരപരാധികളാണെന്നും കുറ്റവാളികള്‍ മറ്റ് ചിലരാണെന്നും വ്യക്തമാകും. ഭീകരപ്രവര്‍ത്തനം നടത്തി നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിരപരാധികളില്‍ കുറ്റമാരോപിക്കുകയും മുസ്ലീം യുവാക്കളെ ലക്ഷ്യമിടുകയും അവരെ ജയിലിലടക്കുകയും ചെയ്യുന്നത് ഗൂഡാലോചനയാണെന്നും അവര്‍ ആരോപിച്ചു.
ഭട്കലില്‍ നിരവധി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ അവകാശവാദം തെറ്റാണെന്ന് ഇതിനുള്ളില്‍ തെളിഞ്ഞിട്ടുണ്ട്. 1993മുതല്‍ ഇവിടെ നിന്നും ഏതെങ്കിലും തരത്തിലുള്ള അക്രമസംഭവങ്ങളോ സംഘര്‍ഷങ്ങളോ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയ ശത്രുത പോലും ഇവിടെയില്ലെന്നതാണ് വാസ്തവം. ഇസ്ലാം മത വിശ്വാസികളാണ് ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവുമെങ്കിലും ഭട്കലിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന വമ്പന്‍ ശിവ പ്രതിമ ഈ നഗരത്തിന്റെ മാത്രം പ്രത്യേകതയാണ്. മുന്‍ ബിജെപി മന്ത്രി ശിവാനന്ദ് നായിക്ക് അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. ഭട്കലില്‍ ഇസ്ലാം തീവ്രവാദമുണ്ടെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇദ്ദേഹത്തിന് പിന്തുണ നല്‍കി കോണ്‍ഗ്രസ് എം.എല്‍.എ ജെഡി നായിക്കും രംഗത്തുവന്നിട്ടുണ്ട്. റിയാസ്, യാസീന്‍, ഇഖ്ബാല്‍ എന്നീ സഹോദരങ്ങള്‍ ഭട്കലില്‍ എന്തെങ്കിലും അക്രമങ്ങള്‍ നടത്തിയതായി അറിയില്ലെന്ന് നായിക്കും വ്യക്തമാക്കുന്നു.
ഇതോടെ ഒരു കാര്യം വ്യക്തമാണ്. പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്കും അടുത്തിടെ അറസ്റ്റിലായ സയ്യദ് ലിയാഖത്ത് ഷായ്ക്കും റിയാസ്, യാസീന്‍, ഇഖ്ബാല്‍ എന്നി സഹോദരന്മാര്‍ക്കും തമ്മില്‍ ചില ബന്ധമുണ്ട്. നിഷേധിക്കപ്പെടുന്ന നീതിയുടെ ബന്ധം. ആരുടേയോ ചരടുവലിയില്‍ അകപ്പെട്ട് കുറ്റവാളിയെന്ന് മുദ്രകുത്തുന്നതിന്റെ ബന്ധം. ഇവരെല്ലാവരും ഒരു പ്രത്യേക മതവിഭാഗത്തില്‌പെടുന്നവരാണെന്ന ബന്ധം....
(കടപ്പാട്: Daiji world)
-സന്ധ്യ ചെറിയാന്‍
Keywords: Bhatkal, Terror tag, Riyaz's mother, Iqbal, Article, Riyas, father, mother, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Also read:
സാജിദയ്ക്ക് കൂട്ട് അക്ഷരങ്ങളും ദുഃഖങ്ങളും പിന്നെ പ്രാര്‍ത്ഥനയും
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.