വിമര്‍ശകര്‍ തന്റെയുള്ളിലെ വെല്ലുവിളി മനോഭാവം വളര്‍ത്തി: രഞ്ജിനി ഹരിദാസ്

 


വിമര്‍ശകര്‍ തന്റെയുള്ളിലെ വെല്ലുവിളി മനോഭാവം വളര്‍ത്തി: രഞ്ജിനി ഹരിദാസ്
വിമര്‍ശകര്‍ തന്റെയുള്ളിലെ വെല്ലുവിളി മനോഭാവം വളര്‍ത്തിയെടുത്തെന്ന്‌ രഞ്ജിനി ഹരിദാസ്. മലയാളം അറിയില്ലെന്ന്‌ തന്റെ വിമര്‍ശകര്‍ പറഞ്ഞതിനാല്‍ മലയാള ഉച്ചാരണം മെച്ചപ്പെടുത്താന്‍ താന്‍ ശ്രമിച്ചെന്നും അതില്‍ ഒരു പരിധിവരെ താന്‍ വിജയിച്ചെന്നും അവര്‍ പറഞ്ഞു.

ടെലിവിഷനില്‍ തന്റെ സാന്നിദ്ധ്യം അരോചകമായി തോന്നുന്നവര്‍ തന്നെ ശ്രദ്ധിക്കേണ്ടെന്നും രഞ്ജിനി പറഞ്ഞു. 'ചാനല്‍ ഷോകള്‍ തന്റെ ജോലി മാത്രമാണ്‌. അതിലെ അവതരണം കണ്ട് എന്നെ വിലയിരുത്തുന്നത് ശരിയല്ല- രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

മഴവില്‍ മനോരമയിലെ സമദൂരം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രഞ്ജിനി. 'അഹങ്കാരികളുടെ സമസ്ത സമ്മേളനം' എന്ന്‌ പേരിട്ട പരിപാടിയില്‍ മായാ വിശ്വനാഥ്, പാര്‍വതി, ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

English Summery
Hotshot anchor Ranjini Haridas has done it again! Making an appearance on the talk show ‘Samadooram’ on the Mazhavil Manorama Channel, the much in demand anchor has made it clear that she is a person who lives my what she believes is right. In a no-holds-barred retort, Ranjini said that someone who feels uncomfortable in her presence on television, should refrain from watching her.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia