വായിക്കുക, ഒരു ദുരന്തം നമ്മെ കാത്തിരിക്കുന്നു

 


(www.kvartha.com 07.06.2014) മറുനാടന്‍ തൊഴിലാളികളുടെ കുടിയേറ്റം കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനത്തിന് ഇനി താങ്ങാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് സന്തോഷ് കൊല്ലക്കടവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തൊഴില്‍ തേടിയെത്തുന്ന മറുനാട്ടുകാര്‍ മേലനങ്ങാന്‍ മടിയുള്ള കേരളക്കാര്‍ക്ക് ആശ്വാസം തന്നെയാണെങ്കിലും ഭാവിയില്‍ ഇതുമൂലം ഉണ്ടാകാനിടയുള്ള ദോഷങ്ങള്‍ കൂടി ഓര്‍മപ്പെടുത്തുകയാണ് പ്രമുഖ ഫേസ്ബുക്കറായ സന്തോഷ്.
(സന്തോഷിനെ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും, ഏറെ ശ്രദ്ധ നേടിയതും മലയാളികളുടെ മനസ്സലിയിപ്പിച്ച ഈ കുറിപ്പിലൂടെ:   'ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്').

കേരളത്തില്‍ നിന്നും തുടച്ചുനീക്കപ്പെട്ട പലവിധ പകര്‍ച്ച വ്യാധികളും അസുഖങ്ങളും തിരിച്ച് വരുന്നതിന്റെ സൂചനകളും നാം കണ്ടു തുടങ്ങിയിട്ടുണ്ട്. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച പല മുന്നേറ്റങ്ങളും പരാജയപ്പെടുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ മാലിന്യ നീക്കം ആശങ്കാ ജനകമാണെന്ന ഓര്‍മപ്പെടുത്തലും സന്തോഷിന്റെ കുറിപ്പിലുണ്ട്.

സംസ്ഥാന സര്‍ക്കാരും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും കുറിപ്പില്‍ എടുത്തുപറയുന്നു.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com

ഫേസ്ബുക്കില്‍ തിളങ്ങുന്നത് : 16-ാം ഭാഗം

സന്തോഷിന്റെ കുറിപ്പിലേക്ക്

കേരളം നേരിടാന്‍ പോകുന്ന അത്യന്തം അപകടകരമായ ഒരു യാഥാര്‍ത്ഥ്യത്തെ, ഇപ്പൊ ആരും അത്ര ഗൗരവമായി കാണുന്നില്ല. ഞാന്‍ പറഞ്ഞു വരുന്നത് അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്കില്‍ ഇവിടെ ഉണ്ടാവാന്‍ സാധ്യത ഉള്ള ചില ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചാണ്.

അടുത്തിടെ, ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞത് രോഗാവസ്ഥയില്‍ ഹോസ്പിറ്റലില്‍ എത്തിയ ഒരു അന്യ സംസ്ഥാന തൊഴിലാളിയുടെ രക്തം പരിശോധിച്ചപ്പോള്‍ നമ്മുടെ നാട്ടില്‍ നിന്നും പണ്ടേ നമ്മള്‍ തുരത്തിയ മാരകമായ ഒരു പകര്‍ച്ച വ്യാധിയുടെ അണുക്കള്‍ കണ്ടെത്തി എന്നാണ്. കൂടാതെ പലരിലും അത്ര ഗുരുതരമല്ലെങ്കിലും ഭാവിയില്‍ വിനാശകരമായി പടര്‍ന്നുപിടിക്കാന്‍ സാധ്യത ഉള്ള രോഗ കണികള്‍ കണ്ടെത്തിയത്രേ!

കുടുംബത്തോടെ ഇവിടെ കഴിയുന്ന അന്യദേശ തൊഴിലാളികള്‍ ഇവിടെ ധാരാളം ഉണ്ട്. അവരുടെ കുട്ടികളില്‍ ബഹുഭൂരിപക്ഷത്തിനും യാതൊരു വിധ പ്രതിരോധ മരുന്നുകളോ കുത്തി വെപ്പോ നല്‍കാറില്ല. ആരോഗ്യ വകുപ്പ് നടത്തുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടി ആകും. മറ്റൊരു പ്രധാന സംഗതി മാലിന്യം ആണ്. ഇത്ര അധികം ആളുകളെ ഈ കൊച്ചു സംസ്ഥാനം ഉള്‍ക്കൊള്ളുമ്പോള്‍ അവരുടെ മാലിന്യങ്ങള്‍ ഒരു വെല്ലുവിളി തന്നെ ആണ്.

ഇവിടെ നിരോധിച്ച വരുന്ന പുകയില ഉല്‍പന്നങ്ങള്‍ ഈ തൊഴിലാളികള്‍ വലിയതോതില്‍ ഇവിടെ എത്തിച്ചു ഉപയോഗിക്കുന്നുണ്ട്. എവിടേയും ലാഭം മാത്രം ലക്ഷ്യമിടുന്ന മലയാളി ഈ തൊഴിലാളികളെ പലയിടത്തും, മാനുഷിക പരിഗണന പോലും കൊടുക്കാതെ, വൃത്തിഹീനമായ ക്യാമ്പുകളില്‍ പാര്‍പ്പിച്ചു പണി എടുപ്പിക്കുന്നു. അവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സാഹചര്യങ്ങള്‍ പോലും ഒരുക്കി കൊടുക്കുന്നില്ല. അതുമൂലം ഭക്ഷണ അവശിഷ്ടങ്ങളും വിസര്‍ജ്യവും കാനകളിലേക്കും അതുവഴി പൊതു സ്ഥലത്തേക്കും തള്ളപ്പെടുന്നു. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ ഈ മാലിന്യങ്ങള്‍ വരുന്ന മഴക്കാലത്ത് പകര്‍ച്ച വ്യാധി പരത്തും എന്ന ആശങ്ക അസ്ഥാനത്തല്ല.

ദുരന്തം നടന്നു കഴിഞ്ഞ് പ്രതിവിധി തേടുന്ന സര്‍ക്കാര്‍ പതിവ് ഇക്കാര്യത്തില്‍ ആവര്‍ത്തിക്കരുത്. കേരളം ഞെട്ടലോടെ മാത്രം ഓര്‍ക്കേണ്ടി വരുന്ന കെടുതിയുടെ വിത്തുകള്‍, ഇപ്പൊ നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഈ കാനകളില്‍ വളരും. പ്രതിരോധിക്കാന്‍ അന്ന് കൊടുക്കേണ്ട വിലയുടെ ഒരംശം മതി ഇന്ന് ഇത് നിയന്ത്രിക്കാന്‍ !

അന്യ സംസ്ഥാന തൊഴിലാളികളെ ഒഴിവാക്കാന്‍ കഴിയില്ല. പക്ഷെ അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ തൊഴില്‍ ദാതാക്കള്‍ തയ്യാറാവണം. അതിനു തൊഴില്‍ വകുപ്പ് ശ്രദ്ധിക്കണം. അവര്‍ക്ക് ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ ആഭ്യന്തര വകുപ്പ് നടപടി എടുക്കണം. വൈദ്യ പരിശോധന നടത്തി പകര്‍ച്ച വ്യാധികള്‍ തടയാനുള്ള മുന്‍ കരുതലുകള്‍ ആരോഗ്യ വകുപ്പ് കൈക്കൊള്ളണം. അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ അതതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പോലീസിന്റെയും നിരീക്ഷണത്തിലും നിയന്ത്രണത്തിലും കൊണ്ടുവരണം.

അവരെ താമസിപ്പിക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ ശുചിത്വ സംവിധാനവും മാലിന്യ നിക്ഷേപ സൗകര്യവും ഉറപ്പാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തൊഴില്‍ ദാതാക്കളെ കൊണ്ട് നടപടി സ്വീകരിപ്പിക്കണം. അവരുടെ കുട്ടികളെ അവരുടെ ക്യാമ്പില്‍ പോയി പ്രതിരോധ കുത്തിവെപ്പുകള്‍ എടുപ്പിക്കണം. തൊഴിലാളികള്‍ എന്ന വ്യാജേന തെരുവുകളില്‍ അലഞ്ഞു നടക്കുന്ന കൂട്ടരെ നിരീക്ഷിക്കാന്‍ പോലീസും ജനങ്ങളും ചേര്‍ന്ന സമിതികള്‍ ഓരോ വാര്‍ഡിലും രൂപീകരിക്കണം.

അന്യ സംസ്ഥാന തൊഴിലാളികള്‍ നമ്മുടെ ശത്രുക്കളല്ല നമ്മുടെ വികസനങ്ങള്‍ക്ക് അവര്‍ സംഭാവന നല്‍കുന്നുണ്ട്. അവര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, എന്നാല്‍ അത് നാം നമ്മുടെ നാടിനെ ഒരു ദുരന്തത്തില്‍ നിന്നും രക്ഷിക്കല്‍ ആണ്.

വായിക്കുക, ഒരു ദുരന്തം നമ്മെ കാത്തിരിക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്: സന്തോഷ് കൊല്ലക്കടവ്

Also Read: 



11 മുടി കൊഴിച്ചില്‍ തടയാം...ദേ പിടിച്ചോ ഒരു ടിപ്



Keywords : Malayalees, Article, Facebook, Other State Workers, Job, Employment, Health, Issue. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia