ഇസ്രായേല്‍ ഉല്‍പന്ന ബഹിഷ്‌കരണം ദീര്‍ഘ ദര്‍ശനം ഇല്ലാത്ത നടപടിയോ?

 


(www.kvartha.com 02.08.2014) യുദ്ധം കൊണ്ടും, കൂട്ടക്കുരുതി കൊണ്ടും കാര്യം സാധിച്ചെടുക്കേണ്ട അവസ്ഥ ഈ പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടായതില്‍ ലജ്ജിക്കുക. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങളും നശീകരണങ്ങളും കാണുമ്പോഴാണ് അങ്ങനെ പറയേണ്ടി വരുന്നത്.

മനുഷ്യനെ പച്ചയായി ബോംബിട്ട് കൊന്നൊടുക്കുന്ന ഇസ്രയേല്‍ ക്രൂരതക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്. സമാധാന പ്രേമികളുടെ ആവശ്യങ്ങളൊന്നും മുഖവിലക്കെടുക്കാതെ യുദ്ധക്കൊതിയന്മാരായ സാമ്രാജ്യത്വ ശക്തികള്‍ സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് നിരപരാധികളായ ഫലസ്തീനിലെ സ്ത്രീകളും കുട്ടികളുമുള്‍പെടെയുള്ളവരെ കൊന്നൊടുക്കുന്ന കാഴ്ച കല്ലുകളെ പോലും കരയിപ്പിക്കും.

ഈ ക്രൂര കൃത്യങ്ങള്‍ ചെയ്യുന്ന ഇസ്രായേലിനോടും അതിനെ പിന്തുണക്കുന്ന അമേരിക്കയോടുമുള്ള പ്രതിഷേധ സൂചകമായി ഇസ്രയേല്‍, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനായി സോഷ്യല്‍ മീഡിയയിലുള്‍പെടെ വ്യാപകമായി പ്രചരണങ്ങള്‍ നടന്നുവരുന്നു. ഈ ബഹിഷ്‌കരണാഹ്വാനങ്ങളുടെ മറുപുറം അന്വേഷിക്കുകയും ഫലവത്തായ ചില നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് പ്രമുഖ ഫെയ്‌സ്ബുക്കറും മാധ്യമ പ്രവര്‍ത്തകനുമായ ഫാസില്‍.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com

ഫേസ്ബുക്കില്‍ തിളങ്ങുന്നത് : 19-ാം ഭാഗം
ഫാസിലിന്റെ കുറിപ്പിലേക്ക്

ആദ്യമേ ക്ഷിപ്ര കോപികള്‍ക്കു ആത്മനിയന്ത്രണത്തിനുള്ള ഗുളിക ഇവിടെ എടുത്തു വെക്കുകയാണ്. നിങ്ങളെ പോലെ തന്നെ എന്റെയും ജനിച്ച അന്ന് മുതലുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയാണ് സയണിസം തുലയട്ടെ എന്നത്.

മാത്രവുമല്ല ഖത്തര്‍ ഗവണ്‍മെന്റിന്റെ ഫലസ്തീന്‍ അനുകൂല നിലപാടിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ഇപ്രാവശ്യം ഞാന്‍ പെരുന്നാള്‍ ആഘോഷിച്ചിട്ടുമില്ല.

ഇത് പറഞ്ഞില്ലെങ്കില്‍ പോസ്റ്റിലെ ആദ്യ വരി വായിച്ച ശേഷം , ഉടനെ തന്നെ എന്നെ ഒരു ജൂതനാക്കി മാമോദീസ മുക്കാനായി ഇസ്ലാം ദീനിന്റെ പേറ്റന്റ് എടുത്തവര്‍ തിടുക്കം കൂട്ടും. സുന്നത്ത് കര്‍മ്മം ചെയ്തിട്ടില്ലെന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്തു കാണിച്ചു കളയും. ഇനി കാര്യം പറയട്ടെ.

കഴിഞ്ഞ ഒരു മാസമായി എന്റെ വാട്ട്‌സ് അപ്പിലെയും ഫെസ്ബുക്കിലെയും ജി മെയിലിലെയും, ഇന്‍ബൊക്‌സും വാളും ഇസ്രായേല്‍ ഉല്പന്ന ബഹിഷ്‌കരണ സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞു തുളുംബുകയാണ്. കൂട്ടത്തില്‍ എന്റെ അടുത്ത സുഹൃത്തും അയച്ചു അത്തരത്തിലുള്ളൊരു സന്ദേശം.

അതില്‍ ഉണ്ടായിരുന്നത് കിറ്റ് കാറ്റ് , മാക് ഡൊണാള്‍ഡ് , നെസ്ലെ പോലെയുള്ള കുറെ ഉല്പന്നങ്ങളുടെ പേരായിരുന്നു. സത്യം പറയട്ടെ, അതില്‍ ഒരു പ്രോഡക്റ്റ് പോലും ഞാന്‍ ഉപയോഗിക്കുന്നവ ആയിരുന്നില്ല. അതിനാല്‍ തന്നെ 'ബോയ്‌ക്കോട്ട് ഇസ്രായേലിന്റെ' ഭാഗമാവാന്‍ എനിക്ക് വളരെ എളുപ്പവും ആയിരുന്നു.

പക്ഷെ, ആ സുഹൃത്തിനോട് തിരിച്ചു ഞാനൊരു ചോദ്യം ചോദിച്ചു. ഡിയര്‍ ഫ്രണ്ട്, താങ്കള്‍ ഇപ്പോള്‍ മെസ്സേജ് അയക്കാന്‍ ഉപയോഗിച്ച വാട്ട്‌സ് അപ്പ് ജൂത പ്രോഡക്റ്റ് ആണെന്ന് അറിയാമോ എന്ന്. !!

ആണോ അളിയാ....അത് ഞാന്‍ അറിഞ്ഞില്ല. പക്ഷെ അതൊക്കെ ഇപ്പൊ ഒഴിവാക്കാന്‍ ആവുമോ എന്ന മറു ചോദ്യമാണ് അവനെന്നോട് ചോദിച്ചത്.

ഉറവിടങ്ങളും അവയുടെ വേരുകളും തപ്പി പോവുകയാണെങ്കില്‍ Google, Facebook, Wikipedia, Yahoo!, MySpace, eBay തുടങ്ങി നമ്മുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഒട്ടു മിക്കതും നേരിട്ടു തന്നെ ഇസ്രായേലി ബന്ധം ഉള്ള ഉത്പന്നങ്ങള്‍ ആണ് . (കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് കാണുക  http://bit.ly/1rYDmbc )

ഈയൊരു ലേഖനം നിങ്ങള്‍ വായിക്കുന്ന ഫെസ്ബുക്കിന്റെ മുതലാളി തന്നെ 'Most Influential Jews in the World' ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമാണ്. (ഈ ലിങ്ക് കാണുക
http://bit.ly/1bwJsJb )

ഇത്തരം ഉല്‍പന്നങ്ങള്‍ ഒന്നും തന്നെ അറബ് രാജ്യങ്ങള്‍ നിരോധിച്ചിട്ടുമില്ല. 'ബോയ്‌ക്കോട്ട് ഇസ്രായേല്‍' കാമ്പയിന് വേണ്ടി എല്ലാ 'ആവേശക്കാരും' ഉപയോഗപ്പെടുത്തുന്നത് ജൂത ബന്ധം ഉണ്ടെന്നു ആരോപിക്കപ്പെടുന്ന മീഡിയകളും വേദികളും ആണെന്നത് ഒരു വലിയ വിരോധാഭാസമല്ലേ?

ഇനി ആത്മാര്‍ഥമായി ഈയൊരു ബഹിഷ്‌കരണത്തെ സമീപിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നുവെന്നിരിക്കട്ടെ. അങ്ങിനെയെങ്കില്‍ കിറ്റ് കാറ്റിലും ജോണ്‍സണ്‍ & ജോണ്‍സണിലും ഏതെങ്കിലും അല്പം ഫുഡ് പ്രോഡക്റ്റിലും ഒതുക്കി നിറുത്തേണ്ടതാണോ ഈ ഇസ്രയേല്‍ ബഹിഷ്‌കരണം?

ഒരിക്കലുമല്ല. നമ്മള്‍ എന്നും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, യു എസ് ബി, ഓപെറേറ്റിംഗ് സിസ്റ്റം, ആശുപത്രികളിലെ അള്‍ട്രാ സൌണ്ട് സ്‌കാന്‍ , പത്രങ്ങള്‍ക്കുള്ള പേപ്പറുകള്‍, പ്രിന്റിംഗ് മെഷീനുകള്‍, ഏതു രാജ്യത്തെ കാറുകള്‍ ആയാലും എയര്‍പോര്‍ട്ടുകള്‍ ആയാലും അവിടെയെല്ലാം ഉപയോഗിക്കുന്ന സെക്യൂരിറ്റി സേഫ്റ്റി സിസ്‌റ്റെങ്ങള്‍ എന്നിങ്ങനെ സകലമാന മേഖലയിലും ഇവരിപ്പറയുന്ന ജൂത സാന്നിധ്യമുണ്ട് .

ലോകത്തെ ഏറ്റവും കൂടുതല്‍ പേറ്റന്‍ഡ് നേടിയെടുത്ത രാജ്യവും കൂടിയാണ് ഇസ്രയേല്‍ എന്ന് മറക്കാതിരിക്കുക. ചുമ്മാ വെറുതെ ഒരു ചുരുങ്ങിയ ലിസ്റ്റ് ഇട്ടാല്‍ തന്നെ അത്തരം പേറ്റന്‍ഡ്കള്‍ താഴെ കാണുന്ന മേഖലയില്‍ ഒക്കെ വരും.

AgroTechnology, Antennas & RF Systems, Automotive, Aviation, Biotechnology, Building Materials & Accessories, Clothing and Textiles, CNC Machining, Cosmetology,Electronics Components,Environmental Technologies,Flowers,Food,Industrial Rollers,Internet,Judaica,Law,Medical,Mobile apps & Software,Motors or Generators,Photography,Semiconductor-equipment,Solar Technology,Water Technologies
(കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് കാണുക  http://bit.ly/XsowNj)

നമ്മള്‍ ഇപ്പോഴും മുഖം തിരിഞ്ഞു നില്ക്കുന്ന ക്ലോണിംഗ് അടക്കമുള്ള ഭാവിയിലെ ലോക ഗതി നിര്‍ണ്ണയിക്കുന്ന പ്രധാന കണ്ടു പിടുത്തങ്ങളെല്ലാം തന്നെ ഇനിയും വരാനിരിക്കുന്നത് ഇസ്രായേലില്‍ നിന്ന് തന്നെയാണ് (കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് കാണുക
http://bit.ly/1exuvHO )

അനര്‍ഗ നിര്‍ഗളം ഒഴുകി വരുന്ന ഇസ്രായേല്‍ ബഹിഷ്‌കരണ മെസ്സേജുകളില്‍ നിരവധി വിഡ്ഢിത്തരങ്ങളും എഴുന്നള്ളിക്കുന്നതായി കാണാം. അതിലൊന്നാണ് ഇസ്രായേലില്‍ നിന്നും ഉള്ള ഉല്പന്നങ്ങളുടെ ബാര്‍ കോഡ്കളില്‍ 729 എന്നാ കോഡ് ഉണ്ടായിരിക്കുന്ന എന്നത്.

ഇത്രയധികം ബുദ്ധിപരമായി നീങ്ങാന്‍ അറിയാവുന്ന ഒരു വിഭാഗത്തിനു, അത് മാര്‍ക്കെറ്റ് ചെയ്യാനുള്ള ബുദ്ധി ഇല്ലെന്നു കരുതുന്നതിലും വലിയ തമാശ എന്തുണ്ട്? ഈയൊരു പോയത്തരത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് കാണുക. ( http://bit.ly/1oZcyoJ )

ഇത്രയും പറഞ്ഞു വന്നത് ബഹിഷ്‌കരണം കൊണ്ട് യാതൊരു കാര്യവും ഇല്ലെന്നല്ല. 2005 ല്‍ 171 Palestinian ഗവന്മേന്റേതര സംഘടനകള്‍ തുടങ്ങി വെച്ച BDS (Boycott, Divestment and Sanctions) മൂവ്‌മെന്റ് മുപ്പതു മില്ല്യന്‍ ഡോളര്‍ വരുന്ന നഷ്ടം ഇസ്രായേലിനു ഉണ്ടാക്കിയിട്ടുണ്ട് എന്ന് 2014 മാര്‍ച്ചില്‍ , Maariv എന്ന ഇസ്രയെലിയന്‍ പത്രം തന്നെ വെളിപ്പെടുത്തിയിരുന്നു.
( http://bit.ly/1nbgQYH)

അതായത് വെറും 180 കോടി. നമ്മുടെ നാട്ടിലെ ചെറിയ ഒരു അഴിമതി തുക പോലും ഇതിനു മുകളില്‍ വരും.

എന്ന് വെച്ചാല്‍ ബഹിഷകരണത്തില്‍ ആത്മാര്‍ഥമായി പങ്കെടുക്കുന്ന സാധാരണക്കാരുടെ നിസ്സഹകരണം ഇസ്രായേലിനു ഒരു പോറലേല്പ്പിക്കാന്‍ മാത്രം പര്യാപ്തമാല്ലെന്നര്‍ത്ഥം.

സാമ്രാജ്യത്വത്വം ജന്മം നല്കിയ ഒരു രാഷ്ട്രീയം, ലോക രാജ്യങ്ങള്‍ ആകമാനം അംഗീകരിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി കാണിച്ചു കൂട്ടുന്ന കൊടും ക്രൂരതകളോട് നമ്മുടെ മനസ്സാക്ഷിയുടെ പ്രതിഷേധം രേഖപ്പെടുത്തുക എന്നതില്‍ കവിഞ്ഞു അതിനൊരു കാര്യമാത്ര പ്രസക്തി ഇല്ലെന്നതിനു നാല്പതു വരുന്ന എന്റെ പ്രായം തന്നെ തെളിവാണ്.

ഞാന്‍ ജനിച്ച അന്ന് മുതല്‍ കേള്‍ക്കുന്നു ഈ പൈശാചികതയും അതിനോടുള്ള ബഹിഷ്‌കരണം അടക്കമുള്ള പ്രതിഷേധങ്ങളും. നമ്മെക്കാള്‍ മുമ്പേ ജനിച്ചവരും നമ്മെക്കാള്‍ ഇളയവരായി ഇനി ജനിക്കാന്‍ പോകുന്നവരും ഇതുതന്നെ കേട്ടതും കേള്‍ക്കാന്‍ പോകുന്നതും.

ഇനി ഇതേ പോലെയുള്ള കഴിഞ്ഞകാല ബഹിഷ്‌കരണ പ്രഖ്യാപനങ്ങള്‍ എന്ത് പരിണിത ഫലമാണ് ഉണ്ടാക്കിയത് എന്നും കൂടി വിലയിരുത്തുക. അതില്‍ ഏറെ പരാമര്‍ഷിക്കാവുന്ന ഒന്നാണ് നരകത്തിലെ ഭാഷയാണ് ഇന്ഗ്ലീഷ് ഭാഷ എന്ന സ്വാതന്ത്ര്യ പോരാട്ട കാലത്തെ സമുദായ നേത്രുത്വ പ്രഖ്യാപനം.

'''ബ്രിട്ടീഷ് സാമ്രാജ്യത്വ വിരോധം നാള്‍ക്കുനാള്‍ വളര്‍ന്ന് ഈയൊരു വെറുപ്പ് ഒരു രോഗം കണക്കെ ഗ്രസിക്കുകകൂടി ചെയ്തതോടെ അവരെ മാത്രമല്ല, അവരോട് ബന്ധപ്പെട്ട എന്തും കാണുന്നതും കേള്‍ക്കുന്നതും മുസ്‌ലിം ജനസാമാന്യത്തിന് അസഹനീയവും അരോചകവുമായി തീര്‍ന്നു. ഈ വിദ്വേഷത്തിന്റെ പരമ കാഷ്ഠയിലായിരുന്നു ഭഭഇംഗ്ലീഷുകാരന്റെ ഭാഷ നരകത്തിലെ ഭാഷ'' എന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം കണ്ട സാമ്രാജ്യത്വ നിഷേധത്തിന്റെ സമാനതകളില്ലാത്ത വിളിച്ച് പറച്ചിലുണ്ടായത്.( സുന്നി ബ്ലോഗില്‍ വന്ന ലേഖനം :
http://bit.ly/1pwXOMN) """

എന്നാല്‍ ഈയൊരു പ്രഖ്യാപനത്തിലൂടെ താല്ക്കാലികമായ സാമ്രാജ്യത്വ വിരുദ്ധവികാരം ഒരു ജനവിഭാഗത്തില്‍ ഒരുക്കൂട്ടാന്‍ സഹായിച്ചുവെങ്കിലും , പില്‍ക്കാലത്ത് ഇതേ സമുദായം വൈജ്ഞാനിക മേഖലയില്‍ പിറകോട്ടു പോകാന്‍ ഇത് കാരണമായി എന്ന് പറയുന്നത് ഞാന്‍ അല്ല.

എന്ന് മാത്രമല്ല, നിലവില്‍ ഇന്ഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കായി ഏറ്റവുമധികം ഓടുന്നതും, സ്വന്തം മക്കളെ ഇന്ഗ്ലീഷ് പഠിപ്പിക്കാന്‍ തെര്യപ്പെടുന്നതും ഇതേ സമുദായക്കാരാണ് എന്നതും നമ്മുടെ മുന്നിലെ ജീവിക്കുന്ന യാദാര്‍ത്ഥ്യങ്ങളാണ്.

മറ്റൊരു മുസ്ലിം സംഘടനയായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒരു ബ്ലോഗില്‍ ഇങ്ങിനെ പറയുന്നു

'''ആദ്യകാലത്ത് മലയാളം പഠിക്കുന്നതും ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കുന്നതും എഴുത്തും വായനയും അഭ്യസിക്കുന്നതുമെല്ലാം ഹറാമും പാടില്ലാത്തതുമായിരുന്നു. ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷയായിരുന്നു അവര്‍ക്ക്. ആര്യനെഴുത്ത് മുസ്‌ലിംകള്‍ക്ക് അന്യമായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം ഹലാലും പുണ്യവുമായിത്തീര്‍ന്നിരിക്കുന്നു. എന്തിനേറെ, ഇംഗ്ലീഷ് ഇന്ന് യാഥാസ്ഥിതികര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാതായിരിക്കുന്നു. ഇതേ പോലെ തന്നെ ഒരു വ്യവസ്ഥിതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഗവണ്‍മെന്റ് ജോലി വാങ്ങുന്നതും എല്ലാം ചില വിഭാഗങ്ങള്‍ക്ക് താഗൂത്തും ശിര്‍ക്കുമൊക്കെയായിരുന്നു.  http://bit.ly/1u9kKmP ) """

ഇങ്ങിനെ പരസ്പരം പഴിചാരാനും ന്യായീകരിക്കാനും മാറ്റത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ഞങ്ങളാണെന്ന് സ്ഥാപിക്കാനും ഓരോ സംഘടനയ്ക്കും വിഭാഗങ്ങള്‍ക്കും നിരവധി വാദങ്ങള്‍ ഉണ്ടാകുമെങ്കിലും, വികാരപരമായി എടുത്ത കഴിഞ്ഞ കാല സമീപനങ്ങളെ അറിഞ്ഞോ അറിയാതെയോ പിന്നീട് തള്ളിപ്പറയേണ്ടി വന്നിട്ടുണ്ട് എന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ചെറിയൊരു നിരീക്ഷണത്തിലൂടെ ബോധ്യമാകും.

അപ്പോള്‍ പിന്നെ ഇസ്രായേലിന്റെ ഈയൊരു പൈശാചിക ക്രൂരതക്കെതിരെ നമ്മള്‍ എന്താണ് ചെയ്യേണ്ടത്?

1 എല്ലാ ഇസ്രായെലുകാരും മോശമെന്ന് കരുതാതിരിക്കുക. മുസ്ലിം ഉണ്ടാക്കിയ അച്ചാര്‍ ആയതു കൊണ്ട് അത് ഞാന്‍ തിന്നില്ല എന്ന് ഒരു ക്രിസ്ത്യാനി പറയുന്നത് പോലെ വര്ഗീയം ആണ് എല്ലാ ജൂതരെയും വെറുക്കുന്നതും. 20% മുസ്ലിം ജനസംഖ്യ ഉള്ള നാട് കൂടിയാണത്. അവരുടെ പോളിറ്റിക്‌സിനെയും അവര്‍ക്ക് പിന്തുണ നല്കുന്ന സാമ്രാജ്യത്വത്തെയും ലാക്കാക്കി പ്രവര്‍ത്തിക്കുക. ജൂതന്മാര്‍ തൊട്ടുകൂടാത്തവര്‍ അല്ലെന്നു മതപരമായി തന്നെ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. ( http://bit.ly/1tGal4y)

മുസ്‌ലിംകളായ പുരുഷന്മാര്‍ ജൂത ക്രൈസ്തവ മതവിശ്വാസികളായ സ്ത്രീകളെ വിവാഹം ചെയ്യുന്നത് നിഷിദ്ധമല്ല. ( http://bit.ly/1qRd8b0 )

ഖുര്‍ആനില്‍ (അല്‍ ബഖറ 62 , മാഇദ 69 ) അല്ലാഹു പറയുന്നത് കാണുക. 'ജൂതരോ,െ്രെകസ്തവരോ,സാബികളോ ആരുമാവട്ടെ ഏകദൈവത്തിലും ലോകാവസാനത്തില് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുക്കുകയും ചെയ്തവര്‍ക്ക് അര്‍ഹമായ പ്രതിഫലമുന്‌ടെന്നും അവര്‍ക്ക് യാതൊന്നും ഭയക്കാനോ ദുഖിക്കാനോ ഇല്ല.' (തഫ്ഹീമുല്‍ ഖുര്‍ആന്‍  http://bit.ly/1ksu4ls)

'ഒരു ജനതയോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ഭക്തിക്ക് അനുയോജ്യം. ദൈവഭക്തിയുള്ളവരായി വര്‍ത്തിക്കുക. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്.'' (5: 8)

2 ഫലസ്തീന്‍ വിഷയം ഒരു പ്രത്യേക വിഭാഗം സമുദായത്തിന്റെ വികാരമായി മാത്രം മാറിപ്പോവുന്നത് ശ്രദ്ധിക്കുക. ഫലസ്തീനി ആയാലും ജൂതനായാലും ലോകത്ത് ജനിക്കുന്ന ഓരോ കുഞ്ഞും നമ്മുടെയെല്ലാം കുഞ്ഞുങ്ങള്‍ കൂടിയാണ്. ചിന്തപ്പെടുന്ന ഓരോ തുള്ളി ചോരയും മത ഭേദമന്യ ചുവന്ന നിറമാണ്. പൈശാചികതയോടുള്ള പോരാട്ടത്തില്‍ മറ്റു മത മതനിരപേക്ഷ വിഭാഗങ്ങള്‍ നമ്മുടെ കൂടെയുണ്ടെന്ന് ഉറപ്പു വരുത്തുക.

3 താല്കാലിക വികാര ശമനം തരുന്ന പ്രതിഷേധങ്ങളില്‍ കിടന്നു കറങ്ങി നില്ക്കാതെ ഫലപ്രാപ്തിയുള്ള ദീര്‍ഘ ദര്‍ശനത്തോടു കൂടിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക. വിശദമാക്കാം.

ഹോളോകോസ്റ്റ് വാദം ശരിയാണെങ്കില്‍, അഞ്ചു കോടി ആളുകളെ കൊന്ന , പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ അറുത്തു മുറിച്ചു ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുമതി നല്കിയ ഹിറ്റ്‌ലെര്‍ എന്ന നരഭോജിയാല്‍ ഉന്മൂലന ഭീഷണി നേരിട്ട ന്യൂനപക്ഷ ഇസ്രയേല്‍ ജനത necesstiy is the mother of invention കൈമുതലാക്കി ഇത്രയൊക്കെ നേടിയെടുത്തെങ്കില്‍, അവരില്‍ നിന്ന് തന്നെ തുടങ്ങണം നമ്മുടെ പ്രതിഷേധ പാഠമുറകളും.

47 മുസ്ലിം മെജോറിറ്റി ഉള്ള രാജ്യങ്ങള്‍ ഈ ലോകത്ത് ഉണ്ടെങ്കിലും നമ്മള്‍ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ അടക്കം ക്വാളിറ്റി ഉള്ള എത്രയധികം പ്രോഡക്റ്റ്‌സ് ഈ രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്?

Colgate , Nestle , LOREAL, Garnier,Revlon ,Calvin klein,Levi's,Tommy hilfiger,Ralph Lauren,Timberland , Ampi pure, Vicks, intel, Nokia, Huggies,Pampers , Barbie , Johnson n Johnson , kitkat , KFC,mac donald , pepsi, Sprite,Fanta, CocaCola ,National Geographic എന്നിങ്ങനെയുള്ള പ്രോഡക്റ്റ് കള്‍ക്ക് പകരം വെക്കാന്‍ ഒന്നും ഇല്ലാതെ എം എ യൂസുഫലിയെ പോലെയുള്ള മുസ്ലിം ബിസിനസ്സുകാരോട് ഇസ്രായേല്‍ ആഭിമുഖ്യമുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കരുത് എന്ന് പറയുന്നതിലും വലിയൊരു മൌഡ്യം മറ്റെന്തുണ്ട്? ഉപഭോക്താവിനോട് വാങ്ങരുത് എന്ന് പറയുന്നതിന്റെ അര്‍ഥമില്ലായ്മ പോലെ മറ്റെന്തുണ്ട്?

ശാരീരിക ശക്തിയുടെയും ബുദ്ധി ശക്തിയുടെയും ആധിപത്യ യുഗങ്ങള്‍ കഴിഞ്ഞു പോയി. ഇനിയുള്ളത് ടെക്‌നോളജിക്കല്‍ ഇന്റ്‌റ്റെല്ലിജെന്റ്‌സിന്റെ ( technological intelligents ) കാലമാണ്. സമരമുറകള്‍ പരിഷ്‌കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കോലം കത്തിക്കലും ബാനെറും കല്ലേറും യു എന്നിന്റെ അപലപിക്കലിനായി കാത്തിരിക്കലും മാത്രം കൊണ്ട് കാര്യമില്ല.

അതു കൊണ്ടു തന്നെ, നിത്യ ജീവിതത്തിലും ആരോഗ്യ, ഭരണ, സെക്യൂരിറ്റി , വിദ്യാഭ്യാസം പോലെയുള്ള ഇസ്രായേല്‍ ആധിപത്യ മേഖലകളിലും ഉപയോഗിക്കാന്‍ കൊള്ളാവുന്ന ടെക്‌നോളജികള്‍ കണ്ടെത്തുന്നതിലേക്ക് , പോസിറ്റിവ് ആയ പ്രതിഷേധ മുറകളിലേക്ക് യുവ മനസ്സുകളെ വഴിതിരിച്ചു വിടുകയാണ് വേണ്ടത്.

അല്ലാതെ പ്രാര്‍ഥനകളിലും ബഹിഷ്‌കരണങ്ങളിലും ഓണ്‍ലൈന്‍ മീഡിയകളില്‍ ലിങ്ക് ഷെയര്‍ ചെയ്യലിലും മാത്രം പ്രതിഷേധം ഒതുക്കി നിറുത്തുന്നവരെ എങ്ങിനെ പടച്ചവന്‍ സഹായിക്കും? ഈയൊരു പശ്ചാത്തലത്തില്‍ ആണ് പ്രതിഭാ ധനനായ എഴുത്തുകാരന്‍ നോംചോംസ്‌കി Those dedicated to the Palestinian cause should think carefully about the tactics they choose എന്ന് പറയുന്നത്.

സാമ്രാജ്യത്വ പ്രതിഷേധം തലക്ക് പിടിച്ച് സ്വയം പുകഞ്ഞും നീറിയും നടക്കുന്ന ഒരു വിഭാഗത്തിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുക എന്നതല്ല ഈയൊരു ലേഖനത്തിന്റെ ഉദ്ദേശ്യം. മറിച്ചു, അല്പായുസ്സു മാത്രമുള്ള, പ്രോഡകറ്റിവ് അല്ലാത്ത വികാരപരമായ സമീപനങ്ങള്‍ക്ക് ദീര്‍ഘകാല സല്‍ പരിണിതികള്‍ ഇല്ല എന്ന് ബോധ്യപ്പെടുത്തലാണ്.

പൊതു ശത്രുവിനെ ചൂണ്ടിക്കാട്ടി നിലനില്ക്കുന്ന ഇസ്ലാമിക സംഘടനകള്‍ക്ക് വേണ്ടത് സെന്റിമെന്റ്‌സ് ആണ് . പരിഹാരമല്ല . ബഹിഷ്‌കരണത്തിലൂടെ സ്വയം ചുരുങ്ങുകയല്ല, മറിച്ചു പ്രോഡക്റ്റിവ് ആയ മാര്‍ഗത്തിലൂടെ വികസിക്കുകയാണ് ടെക്‌നോളജിക്കല്‍ ഇന്റെലിജന്‍സ് ലോകത്ത് ഏക വിജയ മാര്‍ഗ്ഗം. ലക്ഷ്യമാക്കേണ്ടത് മത ഭേദമന്യേ മാനുഷികത കൈമുതലാക്കിയുള്ള നന്മ മാത്രവും. വര്‍ഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കാതെ ഇസ്രയേലിനെ പുതു സമര മുറകള്‍ക്കുള്ള ഒരു നിദാനമായി കാണണം.

ദയവു ചെയ്തു ഈയൊരു ലേഖനം ഇസ്ലാമിനെ കുറിച്ചുള്ള ചര്‍ച്ചയാക്കി വഴി തെറ്റിക്കാതിരിക്കാന്‍ അപേക്ഷിക്കുന്നു. ഇവിടെ വിഷയം സയണിസത്തിനെതിരെയുള്ള പോരാട്ടത്തെ എങ്ങിനെ ഫലപ്രദമായി വഴി തിരിച്ചു വിടണം എന്നതാണ്. അല്ലാത്ത കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വരുന്നതിലേക്ക് ചര്‍ച്ചകള്‍ കൊണ്ട് പോകരുത്.

ഇതില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ഉദാഹരണത്തിന് കൊടുത്തവ ആണ്. അന്വേഷണ കുതുകികള്‍ക്ക് ഗൂഗിളില്‍ പോയാല്‍ ഇഷ്ടം പോലെ കിട്ടും. ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എഴുതിയ പോസ്റ്റ് ഇവിടെ : http://on.fb.me/1qCCxAm

ഇസ്രായേല്‍ ഉല്‍പന്ന ബഹിഷ്‌കരണം ദീര്‍ഘ ദര്‍ശനം ഇല്ലാത്ത നടപടിയോ?

ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്: ഫാസില്‍ ഷാജഹാന്‍

Also read:



11 മുടി കൊഴിച്ചില്‍ തടയാം...ദേ പിടിച്ചോ ഒരു ടിപ്



14. പതിനായിരം കുളിസീന്‍ കണ്ട ഞരമ്പ് രോഗി

15 വായിക്കുക, ഒരു ദുരന്തം നമ്മെ കാത്തിരിക്കുന്നു

16 അബ്ബാസിന്റെ ചിരിക്കുന്ന ഭാര്യമാര്‍

17 അനാഥാലയ വിവാദം: തിരക്കഥ രചിച്ചവരേ...നിങ്ങളെന്ത് നേടി ?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Famous facebook status 19, Fasil Shajahan, Post, israel product, Boycotts of Israel, Boycott on Israel only solution to Gaza hell
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia