മലപ്പുറംന്ന് കേള്‍ക്കുമ്പം പാകിസ്ഥാന്‍ എന്ന് ചിന്തിക്ക്‌ണോര്‍ക്ക്

 


ലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ പാകിസ്ഥാനെ ഓര്‍മ വരുന്ന പോലീസുകാര്‍ ഉള്‍പെടെയുള്ള വിവര ദോഷികളുടെ കണ്ണ് തുറപ്പിക്കുന്നതാണ് അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്ടി വന്നവന്‍ എന്ന പ്രശസ്തനായ ഫേസ്ബുക്കറുടെ ഈ പോസ്റ്റ്. പോസ്റ്റുകളിലൂടെ ചിരിയുടെ മാലപ്പടക്കത്തിന് തന്നെ തിരികൊളുത്തുന്ന അബ്ബാസ് ഇവിടെ മലപ്പുറം ഭാഷയില്‍ മലപ്പുറത്തിന്റെ മഹത്വം പറഞ്ഞു തരികയാണ്.

നാടകം പരിശീലിക്കുകയായിരുന്ന ഏതാനും കുട്ടികളെ ഒരു പോലീസുകാരന്‍ തീവ്രവാദിയെന്ന് വിളിക്കുകയും നാടകം കളിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അബ്ബാസിന്റെ പോസ്റ്റ്. മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനും ഭക്ത കവി പൂന്താനം നമ്പൂതിരിക്കും കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസിനും മാപ്പിള മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ക്കും മതമൈത്രിയുടെ അംബാസിഡര്‍മാരായ പാണങ്ങാട്ടെ തങ്ങള്‍മാര്‍ക്കും ജന്മം നല്‍കിയ പരിശുദ്ധമായ മണ്ണാണ് മലപ്പുറത്തിന്റേത്. ഇവിടെ തീവ്രവാദം ഒരു കാലത്തും വേരുപിടിക്കില്ല. കേരളത്തില്‍ മറ്റെവിടെയും കാണാത്ത തരത്തിലുള്ള സ്‌നേഹവും സഹകരണവുമാണ് ഇവിടുത്തെ ജനങ്ങള്‍ക്കുള്ളത്.

മലപ്പുറത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നതോടൊപ്പം നാട്ടിലും നാട്ടുകാര്‍ക്കിടയിലും തെറ്റിദ്ധാരണയുടെ വിഷം കുത്തിവെക്കാന്‍ നോക്കുന്ന ഭരണകൂട ഭീകരതയുടെ മുഖം തുറന്നുകാട്ടാനും ശ്രമിക്കുകയാണ് അബ്ബാസ്.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com

ഫേസ്ബുക്കില്‍ തിളങ്ങുന്നത് എട്ടാം ഭാഗം
അബ്ബാസിന്റെ കുറിപ്പിലേക്ക്

കൂട്ടരേ .... ഇങ്ങളറിഞ്ഞോ?നമ്മളെ കുട്ട്യേളെ ഒരു പൊട്ടന്‍ പോലീസേമാന്‍ തീവ്ര വദ്യെളെന്നു ബിളിച്ചെലോ? അയ്റ്റങ്ങള് കഷ്ടപ്പെട്ട് ഒര്‍ക്കൊയിച്ചു ഒരു നാടകം പഠിച്ചു ബന്നപ്പം എന്തോ ചില്ലറ കാരണം പറഞ്ഞു അയ്റ്റങ്ങളെ കളിച്ചാന്‍ സമ്മയിച്ചീലാന്നു.

മലപ്പുറംന്ന് കേള്‍ക്കുമ്പം പാകിസ്ഥാന്‍ എന്ന് ചിന്തിക്ക്‌ണോര്‍ക്ക്ഒരു കുട്ടിക്ക് എന്തോ കൊണക്കെട് ബന്നപ്പം നമ്മളെ കുട്ട്യോള്‍ക്ക് പറഞ്ഞ സമയത്തിന് എത്താന്‍ പറ്റീലാന്നു. കുട്ട്യോള് കൊറേ കാലു പിടിച്ചു കരഞ്ഞിട്ടും ഓല് സമ്മയിച്ചില്ല. നമ്മളെ കുട്ട്യോളല്ലേ..ഓല് കൊറച്ചു നന്നായി പ്രതികരിച്ചു. അപ്പളാണ് ആ മുള്ളന്‍ പന്നിക്കുണ്ടായ പോലീസാരന്‍ പറഞ്ഞത് ..തീവ്രവാദ്യെളായ ഇങ്ങളോട് മുണ്ടാന്‍ പറ്റൂലാന്നും, ഇബടെ കൂടുതല്‍ തീവ്രവാദം കാട്ടണ്ടാന്നും....

എടാ പോലീസാരാ..അന്നെക്കൊ ആരാടോ പോലീസിലെടുത്തത്..അനക്കെത്തു കുന്താ മല്‍പ്രത്തെ കുറിച്ചറിയാ..അന്റെ നാക്കിനു ബന്ന ഒരു പെയെണ് ഇജ്ജാ പറഞ്ഞത്ന്നും പറഞ്ഞു ഇങ്ങട്ട് ബരണ്ട.. ഇജ്ജു മാത്രല്ല അന്നെപോലത്തെ കൊര്‍ച്ച് ഹംക്കേളെ ഉള്ളുന്റെ ഉള്ളിലിള്ളതാ ഇപ്പം പൊര്‍ത്ത് ബന്നത്.

ഇജ്ജു മലപ്പോര്‍ത്തു ഒന്ന് ബന്നു നോക്ക് ചെങ്ങായീ. കേരളത്തില്‍ ബേറെ എബിടെം കിട്ടൂലാ അനക്കാ സ്‌നേഹം. അനക്കറിയോ പണ്ട് ഞങ്ങളെ നാട്ടില് മാസ്റ്റര്‍മാരും ടീച്ചര്‍മാരും ഇല്ലാത്തോണ്ട് കോട്ടയത്തൂന്നും എറണാകൊളത്തൂന്നും ഒക്കെയ്‌നി അധ്യാപകരു ബന്നീന്യതു. ഓലൊക്കെ പിന്നെ 10 സെന്റ് സ്ഥലോം വാങ്ങി മലപ്പോറതെന്നെ കൂടി. എന്തോണ്ടാ? ആ നാട്ടിലെ ആള്‍ക്കാരെ സ്‌നേഹം കണ്ടിട്ട്. ഞങ്ങളെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റിനെക്കാളും ബെല ഞങ്ങളെ കുട്ട്യോള്‍ക്ക് നാലച്ചരം പറഞ്ഞു കൊടുക്ക്‌ണോല്‍ക്കു ഞങ്ങള് കൊടുക്കും..

ബാഷന്റെ ബാപ്പ എയ്ത്തച്ഛനും ഭക്ത കവി പൂന്താനും ഇസല്‍ മാന്ത്രികന്‍ മോയീന്‍കുട്ടി ബൈദ്യരും കമ്മ്യൂണിസ്റ്റാചാര്യന്‍ ഇ.എം.എസും മത സൗഹാര്‍ദത്തിന്റെ ബ്രാണ്‍ഡ് അംബാസിഡേര്‍സായ പാണക്കാട് തങ്ങന്‍മാരും ഒക്കെ നയിച്ച ബയീലൂടെ വളര്‍ന്നു വരുന്ന മലപ്പൊറത്തെ കുട്ട്യോളെ തീവ്രവാദികള്‍ന്ന് ബിള്ച്ച ഇജ്ജാടോ സെരിക്കും തീവ്രവാദി. അന്റെ മനസിനാടോ ചികിത്സ മാണ്ടത്.. ആദ്യം ജ്ജ് അന്റെ മനസിലെ കുഷ്ഠം മാറ്റ്.

അനക്ക് മലപ്പൊറം എന്താന്നരിയണെങ്കില്‍ ഇജ്ജു മലപ്പൊറത്തു ബന്ന് ഒരു മാസം നിക്ക്. നമ്മളുംണ്ടെയ്‌നി മലപ്പൊറത്തു 10 കൊല്ലം. കൊണ്ടോട്ടീല്.. ഇപ്പളും കൊണ്ടോട്ടീലെത്തിയാല്‍ ആദ്യം പോണത് കൃഷ്‌ണേട്ടന്റെ പൊരെക്കാ. കൊണ്ടോട്ട്യേലെ നമ്മളെ ഏറ്റൊം പിരിസപ്പെട്ട ചെങ്ങായി ഇപ്പളും അഭിലാഷ് തന്നേണ്.

അതോണ്ട് ഇഞ്ഞെങ്കിലും മലപ്പുറംന്ന് കേള്‍ക്കുമ്പം പാകിസ്ഥാന്‍ എന്ന് ചിന്തിക്ക്ണ ഒലക്കമ്മലെ പരിപാടി ഇജ്ജു നിര്‍ത്തണം. തീവ്രവാദത്തെ മലപ്പൊറത്തെ ഒറ്റ കുട്ട്യോളും പ്രോല്‍സാഹിപ്പിച്ചിണില്ല. മുസ്ലിങ്ങളും, ഹിന്ദുക്കളും, ക്രിസ്ത്യാന്യേളും ഡിങ്കന്റെ ആള്‍ക്കാരും ഒക്കെ അക്കാര്യത്തിലിവിടെ ഒറ്റകെട്ടാ.

ഇജ്ജ്പ്പം ഇത് ബായിച്ചു ഇതിനു ലൈക്കും അടിച്ചു പോകൊന്നും ഇല്ലാന്ന്ച്ചറിയാം, പിന്നെന്തിനാപ്പം ഞാനിതിബിടെ കുത്തി കുറിച്ച്ചുടുണത്ന്ന് അനക്കറിയോ ?

മലപ്പൊറംന്ന് കേട്ടാല്‍ കൃമികടിണ്ടാകണ അന്നെക്കാളും ബല്ല്യ കൊറച്ചു തീട്ടങ്ങള്‍ണ്ട് ഈ പേസ് ബുക്കില് ഓല്‍ക്കും കൂടി കാര്യങ്ങളൊക്കെ ഒന്ന് മനസിലാവട്ടെന്നു കരുതീട്ടെന്നെ.. അല്ല പിന്നെ.

ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്:  Abbas Kubbusine Prnayikkendi Vannavan

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.


7 ഇത് ഒരുപക്ഷേ നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാം

Keywords : Article, Facebook, Abbas Kubbusine Prnayikkendi Vannavan, Top Facebooker, Famous, Post, Police, Terrorist, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia