Siddique | ട്രോള്‍ ഇടങ്ങളിലെ ഫ്രണ്ട്‌സ്; സിദ്ദീഖ് ബാക്കിവെച്ചത്
Aug 9, 2023, 21:14 IST
-മൂസ ബാസിത്
(www.kvartha.com) സിദ്ദീഖ്, ലാലിനൊപ്പവും സ്വതന്ത്ര സംവിധായകനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന പ്രതിഭ. സിദ്ദീഖ് - ലാല്‍ ടൈറ്റില്‍ കാര്‍ഡില്‍ ഇങ്ങനെയൊരു പേര് കാണുമ്പോള്‍ തന്നെ മിനിമം ക്വാളിറ്റി ഗ്യാരണ്ടി പ്രതീക്ഷിച്ചിരുന്നു ഒരു കാലത്ത് മലയാള സിനിമ. രണ്ട് പേരും മലയാളികളുടെ ഇഷ്ട ഇരട്ട തിരക്കഥകൃത്തുകള്‍, സംവിധായകര്‍. റാംജി റാവു, ഗോഡ് ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്നാം കോളനി, തുടങ്ങി ബോക്‌സ് ഓഫിസ് പിടിച്ചു കുലുക്കിയ വമ്പന്‍ ഹിറ്റുകള്‍
മാന്നാര്‍ മത്തായിയും ഗ്യാങ്ങും, ഗോഡ് ഫാദറിലേ അഞ്ഞുറാനും മക്കളും അച്ചാമയും മക്കളും മാഹിന്‍ കുട്ടിയും, ഇന്‍ ഹരിഹര്‍ നഗറിലെ നാല്‍വര്‍ സംഘവും, വിയറ്റ്നാം കോളനിലെ സ്വാമിയും ജോസഫും ,
നമ്മെ ഇപ്പോഴും നിര്‍ത്താതെ ചിരിപ്പിക്കുന്ന, ട്രോള്‍ മീമുകളില്‍ വീണ്ടും ഇടം കണ്ടത്തുന്ന കഥാപാത്രങ്ങള്‍. ചങ്ക് പറിച്ചു സ്‌നേഹം പങ്കിട്ടപ്പോഴും, തെരുവിലേക്ക് വലിച്ചറിയപ്പെട്ടപ്പോഴും പരാതിയും പരിഭവങ്ങളുമില്ലാതെ നടന്നു നീങ്ങിയ കന്നാസും കടലാസും, മൂസാ സേട്ടും ഉമ്മയും, വിങ്ങലായി പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.
തോമസ് കുട്ടി വിട്ടോടാ, കേറി വാടാ മക്കളെ, ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണ് ഈ കെ കെ ജോസഫ്, പ്ലീസ് അതിങ് തന്നേര്, മലയാളികള്‍ മനപ്പാഠമാക്കിയ ഡയലോഗുകള്‍. പുതിയ കാലത്തെ ട്രെന്‍ഡാണല്ലോ പ്രതിനായകന്മാര്‍, വില്ലന്മാര്‍ നിറഞ്ഞാടുന്നതും അന്നേ മലയാളികള്‍ സിദ്ദീഖ് ലാല്‍ ചിത്രങ്ങളില്‍ കണ്ടു, റാംജി റാവു, ജോണ്‍ ഹോനായി, റാവുത്തര്‍ പോലെയുള്ള കഥാപാത്രങ്ങള്‍.
പിന്നിട് സിദ്ദീഖ് സ്വതന്ത്ര സംവിധായകനായപ്പോഴും വമ്പന്‍ ഹിറ്റുകള്‍ പിറന്നു. ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡി ഗാര്‍ഡ് പോലെ റിപ്പീറ്റ് വാല്യൂ ഉള്ള സിനിമകള്‍. ഹൃദയ ഭാനു ലാസര്‍ എളേപ്പന്‍, കുരുവിളയേ പോലെയുള്ള ചിരിപ്പിച്ച കഥാപാത്രങ്ങള്‍ സിദ്ദീഖ് രചനയില്‍ നിറഞ്ഞാടി. നമ്മളില്‍ പലരുടെയും
പല ട്രോള്‍ ആശയങ്ങള്‍ക്കും ജീവന്‍ വെയ്ക്കുന്നത് മേല്‍ സൂചിപ്പിച്ച സിനിമകളിലെ കഥാസന്ദര്‍ഭങ്ങളിലൂടേയാണ്.
ഗോഡ് ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, റാംജി റാവു സ്പീക്കിങ് എന്നീ ചിത്രങ്ങള്‍ എടുത്തു പറയേണ്ടത് തന്നെയാണ്. കൂട്ടത്തില്‍ നാടോടി കാറ്റും (ചിത്രത്തിന്റെ സ്റ്റോറി ഐഡിയ സിദ്ദീഖ് - ലാലിന്റെതാണ്). എത്രയോ വിഷയങ്ങളില്‍ ട്രോള്‍ ആശയങ്ങള്‍ ഈ സിനിമകളിലെ കഥാസന്ദര്‍ഭങ്ങളിലൂടെ പലരും അവതരിപ്പിച്ചു, ഇനിയും തുടരും. അത്ര മാത്രം മലയാളികള്‍ക്ക് പരിചിതമാണ്, സ്വീകാര്യമാണ് ഈ ചിത്രങ്ങളിലെ നര്‍മ മുഹൂര്‍ത്തങ്ങള്‍. മലയാളികളെ ഏറെ ചിരിപ്പിച്ച സിദ്ദീഖിന് വിട.

Keywords: Siddique, Troll, Malayalam Cinema, Movies, Malayalam Movies, Article, Friends among trolls and Director Siddique.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.