Part: 2
എച്ച്.എം ലബ്ബ
(www.kvartha.com 06.11.2014) 119 വയസ് പ്രായമുളള മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന് ദുരന്തം വരുത്തിയേക്കാമെന്ന വാദം നിഷ്‌ക്കരുണം തളളിയ കേന്ദ്ര ജലകമ്മീഷനും നീതിപീഠങ്ങളും കാണാതെ പോയ ചില ചരിത്രങ്ങളുണ്ട്. അണക്കെട്ടുകള്‍ തകര്‍ന്നുണ്ടായ മനുഷ്യക്കുരുതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍.
1911 സെപ്റ്റംബര്‍ 30. സമയം ഉച്ചക്ക് 2.29. അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ഓസ്റ്റിന്‍ നഗരം. അവിടെ പ്രാദേശിക കമ്മീഷണറുടെ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. കുന്നിന്‍ചെരിവിലുളള വീട്ടിലിരുന്ന് കോറാ ബ്രൂക്ക്‌സ് എന്ന വനിതയാണ് അത് ആദ്യം കണ്ടത്. ബെയലിസ് ഡാം പൊട്ടിവരുന്നു.
അടുത്ത നിമിഷം തൊട്ടടുത്തുളള പള്‍പ്പ് മില്ലില്‍ നിന്നും അപായ സൈറണ്‍ മുഴങ്ങി. ക്ഷണനേരം കൊണ്ട് ഓസ്റ്റിന്‍ നഗരത്തെ മഹാപ്രളയം വിഴുങ്ങി. പിറ്റേന്നിറങ്ങിയ ഹാരീസ് ബര്‍ഗ് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തത് 200 പേര്‍ ദുരന്തത്തില്‍ മരിച്ചെന്നായിരുന്നു. ഈവനിംഗ് ടെലഗ്രാഫ് സായാഹ്നപത്രത്തില്‍ മരണസംഖ്യ 500 ആയി. 2000 ജഡങ്ങള്‍ കണ്ടെടുത്ത വാര്‍ത്തയുമായി പിറ്റേന്ന് രാവിലെ ലണ്ടന്‍ ടൈംസ് പുറത്തിറങ്ങി.
അടുത്ത ദിവസം ഓസ്റ്റിനിലെത്തിയ ആയിരത്തോളം രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് മനോഹരമായ ഈ കൊച്ചുനഗരത്തെ ചെളിയുടെ കടല്‍ പൊതിഞ്ഞുകിടക്കുന്നതാണ്. കെട്ടിടങ്ങളും വീടുകളും ജീവജാലങ്ങളുമെല്ലാം അതിനടിയില്‍ പുതഞ്ഞുകിടന്നു. ഓസ്റ്റിന്‍ ഡാം ദുരന്തത്തില്‍ മരിച്ചവരുടെ കണക്ക് ഇന്നും തിട്ടമില്ല. 534 അടി നീളവും 50 അടി ഉയരവുമുളളതായിരുന്നു ബെയലിസ് ഡാം. മുല്ലപ്പെരിയാറിന്റെ നീളം 1200 അടിയും ഉയരം 175 അടിയുമാണെന്നോര്‍ക്കുക.
1980 ഏപ്രില്‍ 26. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോക്ക് 138 കി.മീ വടക്ക് കിഴക്കുളള കണ്ടലൈ ഡാം തകര്‍ന്നു. 11000 ഏക്കര്‍ സ്ഥലം ഒഴുകിപ്പോയി. അനേകം പേര്‍ മരിച്ചു. 5200 ലേറെപ്പേര്‍ ഭവനരഹിതരായി. മുന്നൂറ് വീടുകള്‍ തകര്‍ന്നടിഞ്ഞു.
മുല്ലപ്പെരിയാര്‍ പോലെയുളള മേസനറി ഗ്രാവിറ്റി ഡാമുകളായിരുന്നു ഇത് രണ്ടും. ഇന്ത്യയിലുമുണ്ട് സമാനസംഭവങ്ങള്‍. 1917ല്‍ ടൈഗ്രയും 1961ല്‍ ഖടക്‌വാസ അണക്കെട്ടും തകര്‍ന്നടിഞ്ഞു. ലോകത്ത് 21 അണക്കെട്ടുകള്‍ ഇപ്രകാരം തകര്‍ന്ന് ലക്ഷക്കണക്കിന് മനുഷ്യജീവന്‍ നഷ്ടമായിട്ടുണ്ട്. 1870നും 1920നും ഇടയില്‍ നിര്‍മ്മിച്ചവയാണ് ഇവയില്‍ ഭൂരിഭാഗവും.
അണക്കെട്ട് നിര്‍മ്മിക്കുന്നത് വേണ്ടത്ര പരിജ്ഞാനമില്ലാതിരുന്ന, സിമന്റിന്റെ ഉപയോഗം വ്യാപകമല്ലാതിരുന്ന കാലത്ത് ചുണ്ണാമ്പും മണലും ശര്‍ക്കരയും ചേര്‍ത്ത സുര്‍ക്കി എന്ന മിശ്രിതം കൊണ്ട് പണിതുയര്‍ത്തിയതാണ് മുല്ലപ്പെരിയാര്‍ ഡാം. അണക്കെട്ടിലെ ജലനിരപ്പ് 110 അടിയായി താഴ്ന്നപ്പോള്‍ അണക്കെട്ടിന്റെ നിര്‍മ്മാണ വസ്തുവായ സുര്‍ക്കി ഇളകി പൊട്ടിപ്പൊളിഞ്ഞ് കരിങ്കല്‍ കഷണങ്ങള്‍ പുറത്ത് കാണാമായിരുന്നു. ഇതിന് താഴേക്ക് എന്താണ് അവസ്ഥയെന്ന് ഇപ്പോഴും അജ്ഞാതം. 104 അടിയില്‍ താഴെ ഇതുവരെ ജലനിരപ്പ് താഴ്ന്നിട്ടില്ല. അതിനാല്‍ ഈ ഭാഗത്തെ സ്ഥിതി ദൃശ്യമായിട്ടുമില്ല. അണക്കെട്ടിന്റെ അടിഭാഗത്താണ് വെള്ളത്തിന്റെ സമ്മര്‍ദ്ദം കൂടുതലുണ്ടാകുക. ജലനിരപ്പ് കൂടുംതോറും സമ്മര്‍ദ്ദവും കൂടും. അണക്കെട്ടിലേക്ക് ശബ്ദതരംഗങ്ങള്‍ കടത്തിവിട്ട് അതിന്റെ പ്രതിധ്വനിയില്‍ നിന്ന് ബലം പരിശോധിക്കുന്ന പള്‍സ് വെലോസിറ്റി സമ്പ്രദായമുണ്ടെങ്കിലും മുല്ലപ്പെരിയാറില്‍ ഇത് ചെയ്തിട്ടില്ല.
സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട് മുല്ലപ്പെരിയാറിലാണ്. കണ്‍സ്ട്രക്ഷന്‍ ജോയിന്റുകളോ, ഡ്രെയ്‌നേജ് ഗാലറികളോ ഇല്ലാത്തതാണ് ഇത്. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ച് പോയതായാണ് കണക്ക്.
ഭൂകമ്പം ഉണ്ടാകുമ്പോള്‍ മാത്രമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമോയെന്ന ഭീതി ഭരണകൂടത്തെ പിടികൂടുന്നത്. അണക്കെട്ട് ഭൂകമ്പമേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ഇതെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്. ചെറിയൊരു ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടും കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളെ അപകടത്തിലാക്കുമെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ആന്‍ഡ് സ്റ്റഡീസ് പഠന റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നു. ഭൂചലനം വഴി മുല്ലപ്പെരിയാര്‍ അണക്കെട്ടിനുണ്ടാകുന്ന ബലക്ഷയത്തിലൂടെ തള്ളപ്പെടുന്ന ജലം ഇടുക്കി അണക്കെട്ടിലാണ് എത്തിചേരുക. ഇങ്ങനെയുണ്ടാകുന്ന വര്‍ദ്ധിച്ച ജല സമ്മര്‍ദ്ദം ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.
മൂന്ന് ഭ്രംശപാളികളുടെ സംഗമ സ്ഥാനത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നതെന്ന് വിദഗ്ധ റിപ്പോര്‍ട്ടുകളുണ്ട്. മുല്ലപ്പെരിയാറില്‍ സംഗമിക്കുന്ന ഏറ്റവും നീളം കൂടിയ ഭ്രംശപാളി കോഴിക്കോട് ആരംഭിച്ച് പെരിയാറില്‍ അവസാനിക്കുന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷ കാലത്തെ കണക്കെടുത്താല്‍ കേരളത്തില്‍ ഭൂകമ്പ സാധ്യത കൂടുതലാണ്. 2000 ല്‍ ഈരാറ്റുപേട്ടയില്‍ റിക്ടര്‍ സ്‌കെയിലില്‍ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കേരളത്തില്‍ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇടുക്കി ജില്ലയിലാണ് കൂടുതല്‍ അണക്കെട്ടുകള്‍ സ്ഥിതി ചെയ്യുന്നതും.
മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്ന തേക്കടി പ്രദേശം ഭൂകമ്പത്തിനിടയാക്കുന്ന ഭൂവിള്ളലുകള്‍ കടന്നുപോകുന്ന സ്ഥലമാണെന്ന് തിരുവനന്തപുരം ഭൗമ പഠന കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. തമിഴ് നാട്ടിലെ കമ്പത്തുനിന്നാരംഭിച്ച് മുല്ലപ്പെരിയാറിനടിയിലൂടെ പോകുന്ന കമ്പം വിള്ളല്‍, പെരിയാര്‍ വിള്ളല്‍, ഇടമലയാര്‍, മാട്ടുപ്പെട്ടി എന്നിവ ഈരാറ്റുപേട്ട മേഖലയിലെ വിള്ളലുകളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്.
114 വര്‍ഷം മുമ്പ് നിര്‍മ്മിച്ചപ്പോള്‍ ഭൂചലന സാധ്യത പോലുള്ള സുരക്ഷാ ഘടകങ്ങള്‍ പരിഗണിച്ചിരുന്നില്ല. ഭൂചലനത്തിന്റെ ആവര്‍ത്തന സ്വഭാവം മേഖലയിലെ ഭൂഗര്‍ഭ പാളികളുടെ അസ്ഥിര സ്വഭാവം വെളിപ്പെടുത്തുന്നതാണ്. കുളമാവ് ഡാമില്‍ സ്ഥാപിച്ചിട്ടുള്ള ഭൂചലനമാപിനിയില്‍ അടത്തകാലത്തും അനേകം ചെറു ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം അടക്കമുളള ജില്ലകളിലെ ജീവനുകളാണ് മുല്ലപ്പെരിയാര്‍ ഭീഷണിയില്‍ കുരുങ്ങിക്കിടക്കുന്നത്.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഇതിന് മുമ്പ് സമര്‍പ്പിക്കപ്പെട്ടിട്ടുളള റിപ്പോര്‍ട്ടുകളില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ പരമാവധി പ്രളയക്ഷമതാ നിരപ്പ് (പ്രോബബിള്‍ മാക്‌സിമം വാട്ടര്‍ ലെവല്‍) ഭൂകമ്പ ആഘാതക്ഷമത (സീസ്മിക് കോ-എഫീഷ്യന്റ്) എന്നിവ വിലയിരുത്തിയതില്‍ വിദഗ്ധര്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നതാണ് പ്രധാന വാദം. മലയാള വര്‍ഷം 99 ലെ (1924) മഹാപ്രളയം മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ പ്രളയസാധ്യതാ നിരപ്പ് നിശ്ചയിച്ചിട്ടുളളത്. ഇതനുസരിച്ച് 155 അടിക്ക് മുകളില്‍ വെളളമുയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ തകരും. എന്നാല്‍ 157 അടി വരെ പ്രളയജലം ഉയര്‍ന്നാലും മുല്ലപ്പെരിയാറിന് കുഴപ്പമില്ലെന്നാണ് നിലവിലുളള വിദഗ്ധ റിപ്പോര്‍ട്ട്.
റിക്ടര്‍ സ്‌കെയിലില്‍ 10 വരെയുളള ഭൂചലനം മുല്ലപ്പെരിയാര്‍ അണക്കെട്ട് താങ്ങുമെന്നാണ് വിദഗ്ധരുടെ മറ്റൊരു അഭിപ്രായം. എന്നാല്‍ ഭൂകമ്പമില്ലാതെ തന്നെയാണ് മുല്ലപ്പെരിയാറിന്റെ പഴക്കമുളള ആദ്യം പറഞ്ഞ അണക്കെട്ടുകളെല്ലാം തകര്‍ന്നത്. റൂര്‍ക്കി, ദല്‍ഹി ഐ.ഐ.ടി എന്നിവയുടെ പഠന റിപ്പോര്‍ട്ടുകളെല്ലാം ഇതു ശരിവെക്കുന്നുമുണ്ട്. പക്ഷെ പറഞ്ഞിട്ടെന്തു ഫലം ഉന്നത നീതി പീഠവും ഇതു മുഖവിലക്കെടുത്തില്ല.
Part 1:
മുല്ലപ്പെരിയാര്‍ അണക്കെട്ടും ഉറക്കം നഷ്ടപ്പെടുന്ന കേരളവും
Keywords: Kerala, Mullaperiyar Dam, Article, British Government, Tamil Nadu, Construction, Water Level, History of Mullaperiyar Dam.

അടുത്ത ദിവസം വായിക്കുക (ഭാഗം:3): കേരളം നഷ്ടം കൊയ്യുന്നു; അവര്‍ നേട്ടവും
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Part 1:
മുല്ലപ്പെരിയാര്‍ അണക്കെട്ടും ഉറക്കം നഷ്ടപ്പെടുന്ന കേരളവും
Keywords: Kerala, Mullaperiyar Dam, Article, British Government, Tamil Nadu, Construction, Water Level, History of Mullaperiyar Dam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.