Chemistry of Love | പ്രണയത്തിന്റെ രസതന്ത്രം! ഒരാളെ ഇഷ്ടപ്പെടുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നതെന്ത്?
Jan 31, 2024, 11:00 IST
_റോയ് സ്ക്കറിയ_
(KVARTHA) 'പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്ന് എത്തുന്ന പദനിസ്വനം....', പ്രണയം തോന്നാത്ത മനുഷ്യർ ഉണ്ടെന്ന് തോന്നുന്നില്ല. അതിന് മനുഷ്യരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ ശരീരത്തിൽ ഉള്ള കുറെ കെമിക്കൽസ് സ്പോൺസർ ചെയ്യുന്ന ഒരു മെഗാ ഷോയാണ് പ്രണയം. ഞങ്ങൾ, കെമിസ്ട്രിക്കാർക്ക് ഇത് കൃത്യമായി അറിയാം. പ്രണയത്തിന് മൂന്ന് ഘട്ടം.
ഒന്നാം ഘട്ടം: Lust
ഇതാണ് ഇൻട്രൊഡക്ഷൻ സീൻ. രണ്ട് കെമിക്കൽസ് ആണ് ഉത്തരവാദികൾ, ടെസ്റ്റോസ്റ്റിറോണും ഈസ്ട്രജനും. കൗമാര കാലത്താണ് ഈ ചങ്ങാതിമാരുടെ പ്രവർത്തനം തുടങ്ങുന്നത്. വേണ്ടാത്ത ചിന്തകൾ ഇവന്മാരുടെ സൃഷ്ടികളാണ്. ഈ സമയത്ത് എതിർലിംഗത്തിൽ ഉള്ളവരോട് ആകർഷണം തുടങ്ങുന്നു.
രണ്ടാം ഘട്ടം: Attraction
ആരോടെങ്കിലും ഉള്ള കൺട്രോൾ പോയ ആകർഷണമാണ് ഇതിന്റെ തുടക്കം. ഈ പരിപാടി സ്പോൺസർ ചെയ്യുന്നത് 3 കെമിക്കൽസുകളാണ് അഥവാ ഹോർമോണുകളാണ്. അവരുടെ പേര് ഫെനൈലിതൈലാമൈൻ (Phenylethylamine - PEA), ഡോപാമൈൻ (Dopamine), നോർ - എപ്പി നെഫ്രീൻ (Norepinephrine). ഇതിലെ പ്രണയ തന്മാത്ര എന്ന് വിളിക്കാവുന്നത് പി ഇ എ-യെയാണ്. പ്രണയത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന സന്തോഷങ്ങൾക്ക് കാരണം ഈ ചങ്ങാതി ആണ്.
പി ഇ എയുടെ അളവു കൂടുംതോറും അയാൾ പ്രണയത്തിന് വൈകാരികമായ അടിമയായി മാറും. പിന്നെ കളി മാറുകയാണ്. ഡോപാമൈന് പരമാനന്ദം (Bliss) ശരീരത്തിൽ ഉണ്ടാക്കാൻ സാധിക്കും. നോർ എപ്പിനെഫ്രിന് ആവേശം (Excitement) ഉണ്ടാക്കുവാനും കഴിയും. അതുകൊണ്ടാണല്ലോ പ്രണയനികളെ കാണുമ്പോൾ ആവേശം അലയടിക്കുന്നത്. അവരോട് സംസാരിക്കുമ്പോൾ പരമാനന്ദത്തിലേക്ക് എത്തുന്നത്. കുറ്റം പറയരുത്. അതിനു കാരണം ഈ ചങ്ങാതിമാരാണ്
പി ഇ എ-യുടെ പ്രതാപം മൂന്നോ നാലോ വർഷം മാത്രമേയുള്ളൂ. പിന്നെപ്പിന്നെ അത് പിൻവാങ്ങാൻ തുടങ്ങും. അതോടെ പ്രണയിനിയുടെ പരിഭവം തുടങ്ങുകയായി. 'നീ ഇപ്പോൾ പഴയ ആളല്ല. ആകെ മാറിപ്പോയി' മാറിയത് അയാൾ അല്ല. അയാളുടെ ശരീരം പുറപ്പെടുവിക്കുന്ന പി ഇ എ ആണ്. പതുക്കെ കെമിക്കലുകൾ പിൻവാങ്ങാൻ തുടങ്ങും. അപ്പോൾ പ്രണയനിയുടെ ചീത്ത വശങ്ങൾ കണ്ടു തുടങ്ങും. കൊല്ലരുത് ഒന്ന് പേടിപ്പിച്ചു വിട്ടാൽ മാത്രം മതി, കാരണം പി ഇ എ കുറയുന്നതാണ്.
മൂന്നാം ഘട്ടം: Attraction
ഓക്സിടോസിൻ, വാസോപ്രസിൻ എന്നീ ഹോർമോണുകളുടെ വെടിക്കെട്ടാണ് മൂന്നാംഘട്ടം. ഇവിടെയാണ് യഥാർത്ഥ സ്നേഹത്തിന്റെ ഘട്ടം. പ്രിയപ്പെട്ടവരുടെ കൈപിടിക്കുകയോ അവരെ ആലിംഗനം ചെയ്യുകയോ ചെയ്യുമ്പോൾ ഈ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. അത് നിങ്ങളുടെ പ്രണയിനി ആകണമെന്ന് നിർബന്ധമില്ല. അത് ആരും ആകാം. അച്ഛനോ അമ്മയോ പെങ്ങളോ സുഹൃത്തോ അങ്ങനെ ആരും. പ്രണയത്തിന് ഒരു രസതന്ത്രമുണ്ട്. അത് രാസ തന്മാത്രകളുടെ കളികളാണ്. നിങ്ങളുടെ പ്രണയം പരാജയപ്പെട്ടാൽ പഴിചാരാൻ കുറെ കെമിക്കൽസുകൾ ഉണ്ടെന്നറിയുമ്പോൾ സന്തോഷം തോന്നുന്നില്ലേ?. ആരെങ്കിലും നിങ്ങളെ തേച്ചിട്ട് പോകുമ്പോൾ ഈ കെമിക്കൽസുകളെ വട്ടം കൂടിയിരുന്ന് ചീത്ത വിളിക്കുക. എന്നെ ചീത്ത വിളിക്കരുത്. ഞാൻ രസതന്ത്രം പഠിച്ച, പഠിപ്പിക്കുന്ന ഒരു പാവമാണ്!

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.