സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊണ്ണത്തടി കൂടുമ്പോള്‍

 


ബിബിന്‍ എസ് നാഥ്

കേരളത്തിലെ ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 2.7 ശതമാനം അമിത ശരീര ഭാരം ഉള്ളവരും, 0.8 ശതമാനം പൊണ്ണത്തടിയുള്ളവരുമാണ്. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായ സ്‌കൂള്‍ ആരോഗ്യ പരിപാടി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വെയുടെ വെളിപ്പെടുത്തലാണിത്. നമ്മുടെ യുവതലമുറ ജീവിതശൈലി രോഗങ്ങള്‍ക്കടിമപ്പെട്ടിരിക്കുന്നു എന്ന വസ്തുതയിലേയക്കാണ് ഈ സര്‍വെ ഫലം വിരല്‍  ചൂണ്ടുന്നത്.

അടുത്ത ദശകങ്ങളില്‍ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണിയാണിത്. പ്രമേഹം, ഹൃദ്‌രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ നഗരപ്രദേശങ്ങളില്‍ നിന്ന് രാജ്യത്തെ ഗ്രാമങ്ങളിലേയ്ക്കും ഗോത്രസമൂഹങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. ആരോഗ്യ സൂചകങ്ങളില്‍ എന്നും മുമ്പേ നടക്കുന്ന കേരളം, സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമാകുന്ന ജീവിതശൈലി രോഗങ്ങള്‍ തടയാന്‍ സമഗ്രമായ പരിപാടികള്‍ അടിയന്തിരമായി സ്വീകരിച്ചിരിക്കുകയാണ്. അങ്ങനെയാണ് ജീവിതശൈലി രോഗ - വിദ്യാഭ്യാസ - ബോധവ്ക്കരണ (ലീപ്) പദ്ധതിയുടെ ഉത്ഭവം.

മനുഷ്യ വംശത്തിനു വേണ്ടി വലിയ ചാട്ടം

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഗുലാം നബി ആസാദ് ആണ് സംസ്ഥാനത്തെ ലീപ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ, ജീവിത രീതി പരിഷ്‌കരണത്തിലൂടെ, തുടര്‍ച്ചയായ പരിശോധനകളിലൂടെ,  സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ വകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് മുതിര്‍ന്നവരുടെ ആരോഗ്യ സംരക്ഷണത്തിനായി തയാറാക്കപ്പെട്ട അമൃതം ഗമയാ എന്ന പദ്ധതിയുടെ അനുബന്ധമായിട്ടായിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. അമൃതം ഗമയാ പദ്ധതിയുടെ ഭാഗമായി 70 ലക്ഷം മുതിര്‍ന്നവരെയാണ് പരിശോധനാവിധേയമാക്കിയത്.

മാറുന്നജീവിതശൈലിയുടെ ഫലങ്ങള്‍

ലോക ആരോഗ്യ സംഘടന 2010ല്‍ ജനീവയില്‍ വിളിച്ചു ചേര്‍ത്ത ലോക ആരോഗ്യ സമ്മേളനത്തിന്റെ റിപോര്‍ട്ടില്‍, പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ -  പ്രധാനമായും ഹൃദ്‌രോഗം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവ മൂലം ലോകത്തില്‍ വര്‍ഷം തോറും 35 ലക്ഷം ആളുകള്‍ മരിക്കുന്നു എന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരത്തില്‍ വികസ്വര രാജ്യങ്ങളില്‍ സംഭവിക്കുന്ന 60 നു താഴെ പ്രായമുള്ളവരുടെ മരണങ്ങള്‍ 90 ശതമാനവും നിയന്ത്രിക്കാന്‍ സാധിക്കുന്നവയാണ് എന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. (ലോകാരോഗ്യ സംഘടനയുടെ സൈറ്റില്‍ നിന്ന്).

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊണ്ണത്തടി കൂടുമ്പോള്‍ആരോഗ്യരഹിതമായ ഭക്ഷണം, വ്യായാമ കുറവ്, മാനസിക സമ്മര്‍ദ്ദം, ബേക്കറി ഭക്ഷണത്തിന്റെ അമിത ഉപയോഗം തുടങ്ങിയവയാണ് ചെറുപ്പത്തില്‍ തന്നെ ജീവിത ശൈലിരോഗങ്ങള്‍ കൂട്ടിനെത്താന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലെ കടുത്ത മത്സരം നല്ല ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ സ്‌കൂളിനു വെളിയില്‍ പോലും ഒരു തരത്തിലുമുള്ള ബാഹ്യ വ്യായാമത്തിന് അനുവദിക്കാതെ പുസ്തകപ്പുഴുക്കളാക്കി മാറ്റുന്നു. അങ്ങനെ ഇന്ത്യയിലെ ചെറുപ്പക്കാരില്‍  ഭൂരിഭാഗവും പകര്‍ച്ചവ്യാധികളല്ലാത്ത ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമകളായിരിക്കുന്നു.

ലീപ് - ഒരു ആമുഖം

ലീപ് പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കും  അധ്യാപകര്‍ക്കും ജീവിതശൈലി രോഗങ്ങളുടെ അപകടാവസഥയെ കുറിച്ച് അറിവു നല്‍കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തുടര്‍ച്ചയായ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം, നല്ല ഭക്ഷണശീലങ്ങള്‍, വ്യായാമം തടങ്ങിയ വിഷയങ്ങളെ കുറിച്ച് ഡോക്ടര്‍മാര്‍, പോഷകാഹാര വിദഗ്ധര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍  ക്ലാസുകള്‍ നടത്തും.

ലീപ് - ലക്ഷ്യങ്ങള്‍

  • ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ വ്യായാമം തടങ്ങിയ വിഷയങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക.
  • സ്‌കൂളുകളില്‍ വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
  • വിദ്യാര്‍ത്ഥികള്‍ കാല്‍നടയായോ സൈക്കിളിലോ സ്‌കൂളിലെത്തുന്നത് പ്രോത്സാഹിപ്പിക്കുക.
  • കുട്ടികള്‍ക്ക് പച്ചക്കറി കൃഷിയില്‍ പരിശീലനം നല്‍കി ആരോഗ്യകരമായ ഭക്ഷണം തയാറാക്കാന്‍ പഠിപ്പിക്കുക.
  • സ്‌കൂളുകളില്‍ യോഗയും മറ്റ് കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക.
  • കുട്ടികളില്‍ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുക.
  • ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കുട്ടികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുക.


ലീപ് - പ്രവര്‍ത്തന പദ്ധതി

ഓരോ വിദ്യാര്‍ത്ഥിയെയും ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് അതിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നു. ഈ പ്രവര്‍ത്തനത്തിനായി ഓരോ 2,500 വിദ്യാര്‍ത്ഥിക്കും ഒരു നഴ്‌സ് എന്ന നിരക്കി  ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാക്കും. ജീവിതശൈലി രോഗങ്ങള്‍ ബാധിച്ച വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയാറാക്കി അവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ഉറപ്പാക്കും.

ക്ലാസദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുകയും അവരില്‍ ജീവിത ശൈലി രോഗങ്ങള്‍ പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഉറപ്പാക്കുകയും ചെയ്യും. ഓരോ സ്‌കൂളിനും ഒരു ലീപ് അംബാസിഡറെ നിയമിക്കുകയും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ഹെല്‍ത്ത് ക്ലബ്ബുകള്‍ രൂപീകരിക്കുകയും ചെയ്യും. സ്‌കൂളുകളില്‍ നിന്ന് മാതൃകാധ്യാപകരെ കണ്ടെത്തി അവര്‍ക്ക് യോഗയില്‍ പ്രത്യേക പരിശീലനം നല്‍കും. കുട്ടികളുടെ അംഗസംഖ്യയ്ക്ക് ആനുപാതികമായി ഇത്തരം ഒന്നോ രണ്ടോ യോഗാധ്യാപകരെ ഓരോ സ്‌കൂളിലും നിയമിക്കും. പോഷകാഹാര വിദഗ്ധര്‍ വഴി രക്ഷകര്‍ത്താക്കള്‍ക്കും പോഷകാഹാരം സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കി, അവരെയും ബോധവത്ക്കരിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  School, Students, Health, Article, Project, Lifestyle Disease Education and Awareness Programme (LEAP), Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia