എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍
Nov 9, 2020, 12:23 IST
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം.(ഭാഗം-45)
കൂക്കാനം റഹ് മാന്‍
കുഞ്ഞുനാളില്‍ അനുഭവിച്ചവനാണ് രത്‌നാകരന്‍. മീശ കൃഷ്‌ണേട്ടന്‍ എന്ന് നാട്ടുകാരൊക്കെ ബഹുമാനത്തോടെ വിളിക്കുന്ന പടിഞ്ഞാറത്ത് കൃഷ്ണന്റെ മകനാണ് രത്‌നാകരന്‍.
ജീവിതം ഇരു തല മുട്ടിക്കാന്‍ പാടു പെടുന്ന വ്യക്തിയായിരുന്നു കൃഷ്‌ണേട്ടന്‍. സൗമ്യന്‍, ആരോടും സൗഹൃദം പുലര്‍ത്തുന്ന സമീപനം ഇതൊക്കെയുളള അച്ഛന്റെ മകനായതു കൊണ്ടാവാം രത്‌നാകരനും അതേ ഭാവവും സ്വഭാവവുമായിരുന്നു... എനിക്കോര്‍മ്മയില്ലാത്ത ഒരു കാര്യം രത്‌നാകരന്‍ എന്നും അയവിറക്കും.
അതിങ്ങിനെയാണ്. 'എന്റെ വിശപ്പറിയുന്ന മാഷ്. ഉച്ച ഭക്ഷണം കൊണ്ടു വന്നാല്‍ അതില്‍ പാതി എനിക്കു തരും. നിര്‍ബന്ധപൂര്‍വ്വം എന്നെക്കൊണ്ടത് തീറ്റിക്കും. വിശപ്പ് അറിഞ്ഞ് ജീവിച്ച് വന്ന മാഷിന് വിശക്കുന്നവന്റെ ഉളളറിയാന്‍ കഴിയും. ഞാന്‍ മാഷിന്റെ പ്രിയ ശിഷ്യനായിരുന്നു. അതു കൊണ്ടാവാം എന്നോട് അത്ര കരുണ കാണിച്ചത്. എന്റെ വിശപ്പകറ്റിയ മാഷിന്റെ മനസ്സിനു മുന്നില്‍ ഞാനെന്നും നമിക്കാറുണ്ട്.
ഈയൊരു സംഭവം നടക്കുന്നത് 1975ലാണ്. അതൊക്കെ ഞാന്‍ പണ്ടേ മറന്നു. പക്ഷേ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറായി റിട്ടയര്‍ ചെയ്ത എന്റെ പ്രിയ ശിഷ്യന്‍ അതോര്‍ക്കുന്നു. ഇന്നും പലരോടും അത് പങ്കു വെക്കുന്നു. പട്ടിണി കിടന്നും രത്‌നാകരന്‍ പഠിച്ചു. ഏഴാം ക്ലാസ് ജയിച്ചു. എട്ടാം ക്ലാസ്സില്‍ വെച്ചാണ് അവന്റെ ജീവിതത്തെ താളം തെറ്റിച്ച അനുഭവമുണ്ടാകുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോവാന്‍ അവന്റെ അച്ഛന്‍ കരിവെളളൂര്‍ ബസാറില്‍ ചെറിയ ഒരു ചായക്കച്ചവടം തുടങ്ങി. അവിടെ അച്ഛനെ സഹായിക്കാന്‍ പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് മണക്കാട് നിന്ന് കരിവെളളൂര്‍ ബസാറിലേക്ക് ടോര്‍ച്ചും തെളിച്ച് നടക്കണം.
ചായക്കടയിലെ എല്ലാ പണികളും രത്‌നാകരന്‍ തനിച്ച് ചെയ്യണം. എട്ടുമണിയാവും അച്ഛന്‍ എത്താന്‍. വീണ്ടും കുളിച്ച് റെഡിയായി വേണം ഓണക്കുന്നിലുളള സ്‌ക്കൂളിലെത്താന്‍. പഠിക്കാന്‍ സമയം കിട്ടില്ല. സ്‌ക്കൂള്‍ വിട്ടാലുടനെ വീണ്ടും ചായക്കടയിലെത്തണം. പിന്നെപ്പോഴാണ് പഠിക്കാന്‍ അവസരം? ഒരു ഹിന്ദി മാഷുണ്ടായിരുന്നു അന്ന് 8-ാം ക്ലാസില്‍ (പേര് പറയുന്നില്ല). ഹിന്ദി മനപ്പാഠം പഠിച്ചു ചെന്നില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കും. പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് വഷളാക്കി സംസാരിക്കും. രത്‌നാകരന്റെ വല്ല്യച്ഛന്റെ മകള്‍ ശോഭന അതേ ക്ലാസിലെ വിദ്യാര്‍ത്ഥിയായിരുന്നു. അവള്‍ നന്നായി പഠിക്കും. രത്‌നാകരന് അവളുടെ മുന്നില്‍ വെച്ച് ഹിന്ദി മാഷ് അപമാനിച്ച് സംസാരിക്കുന്നത് തീരെ ഇഷ്ടമല്ലായിരുന്നു.
അദ്ദേഹത്തിന്റെ ഹരാഷ്‌മെന്റ് സഹിക്കാന്‍ കഴിയാതെയാണ് രത്‌നാകരന്‍ എട്ടാം ക്ലാസില്‍ മൂന്നു മാസം പഠിച്ച് പഠനം നിര്‍ത്തിയത്. രത്‌നാകരന്‍ ഇക്കഴിഞ്ഞ(സെപ്തമ്പര്‍ 5) അധ്യാപക ദിനത്തില്‍ എന്നെ വിളിച്ചു.
ആശംസകള്‍ നേര്‍ന്നു. കൂട്ടത്തില്‍ പറഞ്ഞ ഒരു വാചകം ശ്രദ്ധേയമാണ്. 'ഓരദ്ധ്യാപകന്‍ എങ്ങിനെയായിരിക്കണമെന്നതിന് ഉദാഹരണമാണ് റഹ്മാന്‍ മാഷ്. എങ്ങിനെയായിരിക്കരുത് എന്നതിനുദാഹരണമാണ് ആ ഹിന്ദി മാഷ്' (പേര് എന്നോട് സൂചിപ്പിച്ചു). ഇനിയാണ് രത്‌നാകരന്റെ ജീവിതത്തില്‍ രണ്ടാം അധ്യായം ആരംഭിക്കുന്നത്.
അച്ഛന്റെ ചായപ്പീടിക നഷ്ടത്തിലായി അത് പൂട്ടേണ്ടി വന്നു. കേവലം പതിമൂന്നുകാരന് പിടിച്ചു നിന്നേ പറ്റൂ. അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും രക്ഷിക്കണം. നാടന്‍ പണിക്കുപോയി തുടങ്ങി.
കൂട്ടുകാരായിരത്‌നാകരനെപോലെ പഠനം നിര്‍ത്തിയ സുഹൃത്തുക്കളുമുണ്ടായി. ശശിയും, മുരളിയും,
നാരായണനുമൊക്കെ ഇതേ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരായിരുന്നു. അവരൊന്നിച്ച് കല്ലു വെട്ടുന്ന പണിക്കും, നാടന്‍പണിക്കും പോയി. ഏതിനും അവര്‍ തയ്യാറായി. അവര്‍ ഒന്നിച്ചു പോവും.
അങ്ങിനെയാണ് പഴയ അഞ്ചാം ക്ലാസില്‍ പഠിപ്പിച്ച റഹ്മാന്‍ മാഷിന്റെ നേതൃത്വത്തില്‍ കരിവെളളൂരില്‍ ആരംഭിച്ച തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തെക്കുറിച്ച് രത്‌നാകരന്‍ അറിയുന്നത്. രത്‌നാകരന്‍ എന്നെ കാണാന്‍ വന്നു. കാഠിന്യമുളള ജീവിതാനുഭവങ്ങള്‍ ഒരു പാട് ചെറു പ്രായത്തില്‍ തന്നെ അനുഭവിക്കേണ്ടി വന്നെങ്കിലും എന്റെയടുത്ത് പഴയ സൗമ്യ സ്‌നേഹ പ്രകടനങ്ങള്‍ കാണിച്ചു.
രാത്രി കാലത്ത് നടത്തുന്ന എസ് എസ് എല്‍ സി ക്ലാസിന് ചേര്‍ന്നു. പകല്‍ മുഴുവന്‍ കഠിനാധ്വാനം. അത്
കഴിഞ്ഞ് രാത്രി പതിനൊന്നുമണി വരെ മാനസീകാധ്വാനം. വാശിയായിരുന്നു രത്‌നാകരന്, പഠിക്കാനുളള ആവേശം കെട്ടടങ്ങുന്നേയില്ല. വയസ്സ് പതിനെട്ടു കഴിഞ്ഞതേയുളളൂ.............
കഠിനശ്രമത്തിലൂടെ എസ് എസ് എല്‍ സി കടന്നു കിട്ടി. ആ സമയത്താണ് കേരളാ പോലിസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു എന്നും, അതിലേക്ക് അപേക്ഷ അയക്കണമെന്നുമുളള പി എസ് സി വിജ്ഞാപനം വരുന്നത്. ആ വര്‍ഷം രത്‌നാകരന് യഥാര്‍ത്ഥത്തില്‍ പതിനേഴ് വയസ്സേ ആയുളളൂ. പക്ഷേ സ്‌ക്കൂള്‍ റിക്കാര്‍ഡു പ്രകാരം പതിനെട്ടായി. അതിനും രത്‌നാകരന്‍ അന്നത്തെ സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററായ നാണു മാഷിനെ നമിക്കുകയാണ്. സ്‌ക്കൂളിനടുത്താണ് വീട് എന്നുളളതിനാല്‍ നാല് വയസ്സുകാരനായ രത്‌നാകരനെ ഒരു വയസ്സ് കൂടുതല്‍ കാണിച്ച് ഒന്നാം ക്ലാസില്‍ചേര്‍ത്തു. അതു കൊണ്ട് മാത്രമാണ് പോലീസ് സേനയില്‍ ആ വര്‍ഷം അപേക്ഷ അയക്കാന്‍ രത്‌നാകരന് സാധിച്ചത്.
നാടന്‍ പണിക്കും, കല്ല് വെട്ടാനും പോയ കായിക ശക്തിയും, പ്രശ്‌നങ്ങളെ ധൈര്യപൂര്‍വ്വം നേരിടാനുളള മാനസിക പക്വതയും മൂലം പോലിസ് സെലക്ഷന്‍ കിട്ടി. 1988 ല്‍ പോലിസ് പരിശീലനം പൂര്‍ത്തിയാക്കി. അഞ്ച് വര്‍ഷക്കാലം മാങ്ങാട്ട് പറമ്പ് കെ എ പി കേമ്പിലായിരുന്നു. 1994 ല്‍ ലോക്കല്‍ പോലിസില്‍ എത്തി. കാഞ്ഞങ്ങാട്, ബേഡകം, വെളളരിക്കുണ്ട്, ചീമേനി, ചന്തേര, കുമ്പള, ബേക്കല്‍ എന്നീ പോലിസ് സ്റ്റേഷനുകളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്തു.
ബേക്കല്‍ പോലിസ് സബ്ബ് ഇന്‍സ്‌പെക്ടറായിരിക്കെയാണ് 31 വര്‍ഷത്തെ സേവനത്തിനു ശേഷം രത്‌നാകരന്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തത്. ഈ കാലത്തിനിടയില്‍ യാതൊരു വിധ പ്രകോപനങ്ങളോ, ശിക്ഷാ നടപടികളോ, തന്റെ മുന്നിലെത്തുന്ന പ്രതികളോട് കാണിക്കേണ്ടി വന്നിട്ടില്ലെന്ന് രത്‌നാകരന്‍ ഓര്‍ക്കുന്നു. ആരേയും ആവശ്യമില്ലാതെ വഴക്കു പറയേണ്ടി വന്നിട്ടില്ല. അതൊരു സന്തോഷമായി രത്‌നാകരന്‍ കാണുന്നു.
ബേക്കലില്‍ ജോലി ചെയ്യുമ്പോള്‍ നിര്‍ദ്ധനരായ ഒരു അമ്മയുടെയും അവരുടെ മുന്നു മക്കളുടെയും ദയനീയ സ്ഥിതി നേരിട്ടറിയാന്‍ കഴിഞ്ഞത് രത്‌നാകരന്റെ മനസ്സില്‍ കുളിരായി ഇന്നും നിലനില്‍ക്കുന്നു. ചോര്‍ന്നൊലിക്കുന്ന ഒരു ചെറ്റ കുടുലില്‍ കഴിയുന്ന അവരുടെ ദുരിതം, തന്റെ പഴയ കാല ദുരിതവുമായി രത്‌നാകരന്‍ തട്ടിച്ചു നോക്കി. അവര്‍ക്കൊരു ചോര്‍ന്നൊലിക്കാത്ത വീടുണ്ടാക്കി കൊടുക്കാനുളള ശ്രമം ആരംഭിക്കുകയും സഹപ്രവര്‍ത്തകരുടെ സഹായ സഹകരണം കൊണ്ട് ലക്ഷ്യം പൂര്‍ത്തികരിക്കാനും കഴിഞ്ഞത് പോലീസ് ജീവിത കാലത്തെ ഒരു നന്മ പ്രരവര്‍ത്തനമായി ഓര്‍ക്കുന്നു.
ഇത്രയും കാലത്തിനിടയില്‍ ആരുടേയും ദേഹത്ത് ലാത്തി പതിപ്പിക്കേണ്ടി വന്നിട്ടില്ല. അതൊക്കെ തന്ത്രപരമായി നേരിടാനുളള അനുഭവം ജീവിതത്തില്‍ നിന്ന് പഠിച്ചതു കൊണ്ടാവാം. അന്യന്റെ വേദന സ്വന്തം വേദനയായി കാണാന്‍ സാധിച്ചതു കൊണ്ടാവാം. സൗമ്യതയോടെയും എന്നാല്‍ ഒട്ടും ഗൗരവം ചോര്‍ന്നു
പോകാതെയും നല്ല പോലീസുകാരനെന്ന പേര് സമ്പാദിക്കാന്‍ രത്‌നാകരന് സാധിച്ചത്.
ഇവിടെയാണ് വഴികാട്ടിയായി നിന്ന റഹ്മാന്‍ മാഷിനെ ആദരവോടെ എന്നും രത്‌നാകരന്‍ ഓര്‍ക്കുന്നത്. അങ്ങിനെയൊരു പഠന കേന്ദ്രം തൊഴിലാളികള്‍ക്കു വേണ്ടി ആരംഭിച്ചില്ലായിരുന്നെങ്കില്‍ ജീവിത വഴി വേറൊന്നാകുമായിരുന്നു. ഈ വന്ന വഴി മക്കളോടും ഭാര്യയോടും എന്നും പങ്കു വെക്കാറുണ്ട്.
പയ്യന്നൂരിനടുത്ത് എടാട്ട് വീടു വെച്ച് ജീവിക്കുന്ന . ഇരട്ടകളായ രണ്ട് പെണ്‍മക്കള്‍, ഭര്‍ത്താക്കന്‍മാരൊപ്പം സന്തോഷത്തോടെ ജീവിച്ചു വരുന്നു. ദിവസക്കൂലിയായി മൂന്നു രൂപക്ക് പണിയെടുത്ത എനിക്ക് ആദ്യം കിട്ടിയ
ശമ്പളം 900 രൂപയാണ്. അത് കയ്യില്‍ കിട്ടുമ്പോഴാണ് എല്ലാവരേയും ഓര്‍ത്തുപോയത്. കഷ്ടപ്പാടുകളും, പട്ടിണിയും, ദാരിദ്ര്യവും മക്കളോട് പങ്കുവെക്കാറുണ്ട്. വന്ന വഴി മറക്കാതിരിക്കാന്‍ എല്ലാവരും
ശ്രമിക്കണമെന്ന ആഗ്രഹമാണ് എല്ലാവരുടെ മുന്നിലും എനിക്ക് സമര്‍പ്പിക്കാനുളള നിര്‍ദ്ദേശം.
Keywords: Kookanam Rahman, Article, Police, Poverty, Krishnan, Rathnagaran, Retired SI Ratnakaran has risen from the ashes
Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും
വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ
മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ
സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍
കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍
കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...
സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍
പ്രീ ഡിഗ്രി പഠനകാല
കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍
പോക്കറ്റ് ഓഫീസറും കാലിച്ചാക്കും
ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും
മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി
ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍
സ്വപ്നത്തില്‍ കയറി വന്ന അനിയന്‍
പലതും അപ്രതീക്ഷിതമായി നടക്കുന്നു
ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും
മുന്നേ പറന്നകന്നവര്‍
രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?
നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍
ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ
നാടകാഭിനയം തലാഖില്‍ കലാശിച്ചു
പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും
നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്
മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും
പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍
എങ്കളും ഗംഗസ്രായ് പര്‍പ്പുജി
ചേര്‍ന്നം പിടിക്കല്‍
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും
വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ
മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ
സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍
കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍
കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...
സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍
പ്രീ ഡിഗ്രി പഠനകാല
കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍
പോക്കറ്റ് ഓഫീസറും കാലിച്ചാക്കും
ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും
മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി
ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍
സ്വപ്നത്തില്‍ കയറി വന്ന അനിയന്‍
പലതും അപ്രതീക്ഷിതമായി നടക്കുന്നു
ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും
മുന്നേ പറന്നകന്നവര്‍
രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?
ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ
നാടകാഭിനയം തലാഖില്‍ കലാശിച്ചു
പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും
നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്
മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും
പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍
എങ്കളും ഗംഗസ്രായ് പര്‍പ്പുജി
ചേര്‍ന്നം പിടിക്കല്‍
ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും
കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം
സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം
പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ
എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍
മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം
അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി
പുട്ടും പയറും രാമേട്ടനും
വിവാദമായ വിവാഹ ഫോട്ടോ
കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി
കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40
എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42
മൂന്ന് അവിവാഹിതരുടെ കഥ44
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.