അന്നത്തെ കരച്ചിലിന് പ്രതിഫലം

 


എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 47)
കൂക്കാനം റഹ് മാന്‍
                                   
(www.kvartha.com 15.11.2020) തുഷാര സ്വയം കാറോടിച്ച് കടപ്പുറം വരെ ചെന്നു. ആള്‍ക്കൂട്ടമൊന്നും അവള്‍ക്കിഷ്ടമല്ല. ആളുകള്‍ കൂട്ടം കൂടി എത്താത്ത കടപ്പുറത്ത് തനിച്ച് കടലില്‍ ഇറങ്ങണം. കടല്‍ തിരമാലകളെ നോക്കണം. ആര്‍ത്തലച്ച് വന്ന് തീരത്തോടടുക്കുമ്പോഴുളള ശാന്തമായ തിര തന്റെ കാലില്‍ വന്നു പതിക്കണം. ഇളം കാറ്റ് മനസ്സിന് തണുപ്പ് പകരുന്നതും അവള്‍ ആസ്വദിക്കും. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കടല്‍ക്കാറ്റ് കൊളളാനും കടലിനെ ആസ്വദിക്കാനും തുഷാര സമയം കണ്ടെത്തും. പ്രായമുളളവരേയും രോഗികളേയും, കുഞ്ഞുങ്ങളേയും ഇഷ്ടമാണവള്‍ക്ക്. ഇത്തരക്കാരെ സംരക്ഷിക്കാനുളള മനസ്സുണ്ടവള്‍ക്ക്. വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും സര്‍ക്കാര്‍ ജോലിയിലൊന്നും താല്‍പര്യമില്ല. അച്ഛന്റെ ഏകമകളാണ്. താലോലിച്ചു വളര്‍ത്തിയതാണ് അച്ഛന്‍ സമ്പന്നനാണ്.
അന്നത്തെ കരച്ചിലിന് പ്രതിഫലം


വിവാഹം കഴിച്ചു കൊടുത്തതും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ഒരു വ്യക്തിക്കാണ്. ഭര്‍തൃ വീട്ടിലും സ്‌നേഹ പരിലാളനകള്‍ ലഭിച്ചാണ് അവള്‍ ജീവിച്ചു വരുന്നത്. സമൂഹത്തില്‍ നടമായുന്ന അനീതിക്കെതിരെ അവള്‍ ശബ്ദിക്കാറുണ്ട്. അംഗീകാരത്തിനു വേണ്ടിയുളള പെടച്ചിലുകളൊന്നും അവള്‍ കാണിക്കാറില്ല. നിശബ്ദമായി അവളെ കൊണ്ടാവുന്നതു ചെയ്യും. ഒരു ചെറുപ്പക്കാരനെ ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ടു. അസുഖബാധിതനാണ്. രോഗം അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കും. നേരിട്ടു കണ്ട് പരിചയപ്പെട്ടു. അദ്ദേഹത്തോട് സഹതാപ പൂര്‍ണ്ണമായ സ്‌നേഹം അവളിലുണ്ടായി. 

അദ്ദേഹത്തിനും കുടുംബത്തിനും ആവുംവിധത്തിലുളള സഹായങ്ങള്‍ അവള്‍ നല്‍കി. സ്‌നേഹത്തിന്റെ തിരിച്ചു കൊടുക്കല്‍ പലരും പല വിധത്തിലാണല്ലോ തുഷാര അദ്ദേഹത്തെ വല്ലാതെ സ്‌നേഹിക്കുന്നു എന്ന തോന്നല്‍ ആ ചെറുപ്പക്കാരനിലുണ്ടായി. അവളുടെ എഫ് ബിയിലും വാട്‌സ് ആപ്പിലും വരുന്ന സന്തേശങ്ങള്‍ കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനായ അദ്ദേഹം ഹാക്ക് ചെയ്തു. ഈ വിവരം മനസ്സിലാക്കിയ തുഷാരയ്ക്ക് അയാളോട് വെറുപ്പ് തോന്നി.... സഹായിച്ചതിലുളള പ്രത്യപകാരം ഇങ്ങിനെയും തിരിച്ചു കിട്ടാറുണ്ട്.

അവള്‍ കടപ്പുറത്തുളള ഒരു പാറക്കല്ലില്‍ ഇരുന്നു സൂര്യാസ്തമയം അടുക്കാറായി. കടല്‍ക്കരയില്‍ തിരമാലകള്‍ കൊണ്ടു ചെന്നിട്ട വിവധ വസ്തുക്കളില്‍ അവളുടെ കണ്ണുടക്കി. ചെരിപ്പുകള്‍, കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍ എല്ലാം അക്കൂട്ടത്തിലുണ്ട്. തുഷാര ചെരുപ്പുകളിലേക്കാണ് നോക്കി കൊണ്ടേയിരുന്നത്. ആറു മാസം മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങി പോയതാണ് അവളുടെ ചെറിയച്ഛന്‍. ഒരു ദിവസം വീട്ടുകാര്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ ആളെ കാണാനില്ല. പലരും പറഞ്ഞത് കടലില്‍ അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിച്ചു കാണുമെന്നാണ്. അദ്ദേഹം വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ചെരുപ്പ്, മാസ്‌ക്ക് എന്നിവ ധരിച്ചിരുന്നു. നീല സ്ട്രാപ്പുളള ഹവായ് ചെരുപ്പാണ് ധരിച്ചിരുന്നത്. തുഷാര നോക്കുന്നതും നീല സ്ട്രാപ്പുളള ഹവായ് ചെരുപ്പ് ഇതിലെങ്ങാനുമുണ്ടോ എന്നാണ്.  

തിരമാലകളോടുളള കിന്നാരം പറച്ചില്‍ മതിയാക്കി അവള്‍ കരയിലേക്ക് കയറി. കടപ്പുറത്തു കൂടി നടക്കാമെന്നു തീരുമാനിച്ചു. നടക്കാന്‍ തുടങ്ങി. പൂഴിയിലൂടെ നടക്കാനും അവള്‍ക്കിഷ്ടമാണ്. കരയില്‍ നിന്ന് അഞ്ച് മിനിട്ട് നടന്നാല്‍ തീരദേശ റോഡായി. അവിടെ ഒരു വീടിനു മുന്നിലാണ് അവളുടെ വെളള ബെലാനോ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. 

റോഡിന് പടിഞ്ഞാറു ഭാഗത്ത് മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ നിരനിരയായി പണിതിട്ടുണ്ട്. റോഡും വീടുകളും തമ്മില്‍ ഓലകൊണ്ടും, ചെറിയ കുറ്റിച്ചെടികള്‍ വെച്ചും മറച്ചിട്ടുണ്ട്. ആകാശം ഇരുള്‍ മൂടാന്‍ തുടങ്ങുന്നതേയുളളൂ. സന്ധ്യയ്ക്ക് മുമ്പേ വീടെത്തിയാല്‍ മതി. റോഡിലേക്കെത്താന്‍ വീടുകള്‍ക്കിടയിലൂടെ ആളുകള്‍ നടന്നുപോയ വഴിയുമുണ്ട്.. ആ വഴിയിലൂടെ അവള്‍ നടക്കുകയായിരുന്നു. ഇടയ്ക്ക് മൊബൈല്‍ റിംഗ് ചെയ്തു. വീട്ടില്‍ നിന്നാണ് എവിടെയെത്തി എന്നന്വേഷിച്ചതാണ്. ഭര്‍ത്താവിന് തുഷാരയുടെ കാര്യത്തില്‍ ഭയമൊന്നുമില്ല. അവള്‍ സ്വയം നിയന്ത്രിച്ച് കാര്യങ്ങള്‍ വിവേചന ബുദ്ധിയോടെ ചെയ്യാനുളള കഴിവുളളവളാണെന്ന് തുഷാരയുടെ ഭര്‍ത്താവിനറിയാം. അരമണിക്കൂറിനുളളില്‍ എത്താമെന്ന് അവള്‍ മറുപടി കൊടുത്തു.

മൊബൈല്‍ ബാനിറ്റി ബാഗില്‍ വെക്കാനൊരുങ്ങുമ്പോള്‍ അടുത്ത കുടില്‍ നിന്ന് ദൈന്യതയാര്‍ന്ന ഒരു കരച്ചില്‍ കേട്ടു. തൊട്ടടുത്ത വീടുകളിലൊന്നും ആള്‍ പെരുമാറ്റം കാണുന്നില്ല. തുഷാര ഒന്നു കൂടി ശ്രദ്ധിച്ചു. 'അയ്യോ...അമ്മേ.. കൊല്ലുന്നേ...' തുഷാരയുടെ കാല്‍പെരുമാറ്റം കേട്ടതു കൊണ്ടായിരിക്കാം ഉടുമുണ്ട് വാരി കുത്തിയുടുത്ത് ഒരു കറുത്ത താടിക്കാരന്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങിയോടുന്നത് കണ്ടു. തുഷാര വരാന്തയില്‍ നിന്ന് അകത്തേക്ക് നോക്കി. ...ഒരു പെണ്‍കുട്ടി മരണ വെപ്രാളം കാണിച്ചുകൊണ്ട് തറയില്‍ കിടന്നുരുളുകയാണ്. 

അവള്‍ ധരിച്ച പാവാട തറയില്‍ കിടപ്പുണ്ട്. തുഷാര മെല്ലേ അകത്തു കടന്നു. പെട്ടെന്ന് പുറത്തേക്കിറങ്ങി... ഉറക്കെ വിളിച്ചു പരഞ്ഞു ആരെങ്കിലും ഓടി  വരണേ... ഇത് കേട്ട് അകലേ നിന്നും ഒന്നു രണ്ടു സ്ത്രീകള്‍ ഓടി വന്നു. അവരുടെ ഒപ്പം തുഷാര വീണ്ടും അകത്തു കയറി.

കേവലം പത്തോ പതിനൊന്നോ വയസ്സായ പെണ്‍കുട്ടി. അവള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയാണ്. ലൈംഗീകാവയവത്തില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്നുണ്ട്. കുട്ടിയെ പീഡിപ്പിച്ച ഒരാള്‍ ഇവിടെ നിന്ന് ഓടിപ്പോയത് കണ്ടു എന്ന് തുഷാര നാട്ടുകാരോട് പറഞ്ഞു. അയാളുടെ രൂപവും ഭാവവും പറഞ്ഞപ്പോള്‍ കൂടി നിന്നവരില്‍ ആരോ അയാളെ തിരിച്ചറിഞ്ഞ പോലെ സംസാരിച്ചു. 'ഇനി ഒട്ടും വൈകരുത് ഉടനെ കുട്ടിയെ എടുത്ത് അടുത്തുളള ആശുപത്രിയില്‍ എത്തിക്കണം തുഷാര അഭിപ്രായപ്പെട്ടു.

കുട്ടിയെ എടുക്കൂ... ഡ്രസ്സും എല്ലാം അതേ പോലെ വേണം. കുട്ടിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. തുഷാര തന്റെ കാറിന്റെ ഡോര്‍ തുറന്നു കൊടുത്തു. കുട്ടിയേയും കൊണ്ട് അവളുടെ അമ്മയും കൂടെ നാട്ടുകാരായ ഒന്നു രണ്ടു പേരും കാറില്‍കയറി. അടുത്തുളള ആശുപത്രി ലക്ഷ്യമാക്കി കാര്‍ ഓടിച്ചു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. വിവരം ഉടനെ പോലിസ് സ്റ്റേഷനില്‍ അറിയിച്ചു. അതിനൊക്കെ മുന്നിട്ടു നിന്നത് തുഷാരയാണ്. പോലീസ് വന്നു കുട്ടിയുടെ മൊഴിയെടുക്കാന്‍ പാകത്തില്‍ അവളുടെ ബോധം ശരിയായില്ല. ആദ്യം സംഭവം കണ്ട വ്യക്തി എന്ന നിലയില്‍ തുഷാര കാര്യങ്ങളൊക്കെ പോലീസിന് വിശദീകരിച്ചു കൊടുത്തു. ആദ്യ സാക്ഷി നിങ്ങളായിരിക്കുമെന്ന് സൂചിപ്പിച്ചു. 

ആദ്യമായിട്ടാണ് പോലീസ് കേസുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തില്‍ ഇടപെടുന്നത്. എന്തായാലും പ്രശ്‌നമില്ല. ഇത്തരം കശ്മലന്‍മാരെ നിലയ്ക്ക് നിര്‍ത്തിയേ പറ്റൂ. സമയം രാത്രി എട്ടു മണികഴിഞ്ഞു. വീട്ടില്‍ കാര്യം വിളിച്ചു പറഞ്ഞതിനാല്‍ അവര്‍ക്ക് പ്രയാസമുണ്ടായില്ല. വീണ്ടും കുട്ടിയെ ചെന്നു കണ്ടു. അവള്‍ക്ക് ബോധം വന്നിട്ടുണ്ട്. മെല്ലെ സംസാരിച്ചു തുടങ്ങി. 'കണ്ണേട്ടന്‍ എന്നെ വീട്ടിനുളളിലേക്ക് എടുത്തുകൊണ്ടുപോയി. വായ പൊത്തിപ്പിടിച്ചു. എന്റെ ഉടുപ്പെല്ലാം ഊരി.

അത്രയും പറയുമ്പോഴേക്കും അവള്‍ ക്ഷീണം കാണിച്ചു തുടങ്ങി. കുട്ടിയുടെ മൊഴി രാവിലെ എടുക്കാമെന്നു പറഞ്ഞു പോലീസു പോയി. തുഷാരയും വീട്ടിലേക്കു തിരിച്ചു....ഡ്രൈവ് ചെയ്യുമ്പോഴും ചിന്തമുഴുവന്‍  ആ കൊച്ചു പെണ്‍കുട്ടിയെ കുറിച്ചായിരുന്നു. അടുത്ത ദിവസത്തെ പത്രത്തില്‍ സംഭവത്തെക്കുറിച്ചുളള വാര്‍ത്ത വന്നു. രാത്രി തന്നെ ആ കുട്ടിയെ പിച്ചിചീന്തിയ കശ്മലനെ കസ്റ്റഡിയിലെടുത്തുവെന്നും വാര്‍ത്തയുണ്ട്. സന്തോഷമായി അവനെ പിടിച്ചുവല്ലോ. എന്ത് കൊണ്ടാണ് പ്രായം ചെന്ന ഇത്തരം പുരുഷന്‍മാര്‍ ചെറിയ പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് തങ്ങളുടെ ലൈംഗീകാസ്വാദനത്തിന് വിധേയമാക്കുന്നത്.? കസ്റ്റഡിയിലെത്ത കണ്ണന്‍ എന്ന മനുഷ്യന് ഭാര്യയും മക്കളുമുണ്ട്... എന്നിട്ടും.

മാസങ്ങള്‍ക്കു ശേഷം കേസ് കോടതിയിലെത്തി. വിചാരണ വേളയില്‍ സാക്ഷിയായി തുഷാരയെ വിസ്തരിക്കുന്ന ദിവസം അടുത്തു വന്നു. പല പ്രശ്‌നങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും കോടതി മുറിയുടെ കൂട്ടില്‍ കയറിയ അനുഭവം ആദ്യത്തേതാണ്. ആവശ്യമില്ലാത്ത പണിയാണിതെന്നോ, അതില്‍് ഇടപെടേണ്ടായിരുന്നെന്നോ വീട്ടുകാരും പറഞ്ഞില്ല. ധൈര്യ പൂര്‍വ്വമാണ് കോടതിയിലെത്തിയതും പ്രതിഭാഗം വക്കീലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരുന്നതും. വക്കീലിന്റെ ചോദ്യം ക്ലിയറാവാത്തിനാല്‍ പറഞ്ഞ ഉത്തരം പ്രതിക്ക് അനുകൂലമായിപ്പോയി. അതില്‍പിടിച്ചായി അടുത്ത ചോദ്യം. കോടതി മുറിയില്‍ പല വക്കീലന്‍മാരും തുഷാരയെ അറിയുന്നവരായുണ്ട്.

എങ്കിലും വിചാരിച്ചതിന് വിപരീതമായി ഉത്തരം പറഞ്ഞതില്‍ കൂട്ടിനുളളില്‍ നിന്ന് വിങ്ങിപ്പോയി. ചോദ്യം മതിയെന്ന് ജഡ്ജ് പറഞ്ഞപ്പോള്‍ കോടതിമുറിക്ക് പുറത്തിറങ്ങി കണ്ണ് തുടച്ചു. ആദ്യാനുഭവമാണിത്.
ഇറങ്ങി നടക്കുമ്പോള്‍ ചോദ്യം ചെയ്ത വക്കീല്‍ വന്നു. ലോഹ്യം പറഞ്ഞു. എന്റെ ചോദ്യം മനസ്സിലാവത്തതിനാലാണ് മോളിങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാക്കി. തുഷാരയുടെ അച്ഛനെ അറിയുന്ന വക്കീല്‍ അവളെ പറഞ്ഞ് സമാധാനിപ്പിച്ചു വിട്ടു.

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. കേസും കാര്യങ്ങളുമൊക്കെ തുഷാരയുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിരുന്നു. പെട്ടെന്ന് പഴയ ഓര്‍മ്മയിലേക്ക് അവളെ ഊളിയിട്ടെത്തിച്ചത് ആ ദിവസത്തെ പത്രവാര്‍ത്തയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യക്തിക്ക് ഏഴ് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും. ഹാവൂ ആശ്വാസമായി. അന്ന് അവളുടെ രക്ഷയ്ക്ക് ഞാനെത്തിയിരുന്നില്ലെങ്കില്‍ സംഭവിക്കുന്നതെന്തായിരുന്നു.  അന്ന് എന്റെ കരച്ചില്‍ കണ്ടിട്ടുളള ഗവണ്‍മെന്റ് വക്കീല്‍ അവളെ ഫോണില്‍ വിളിച്ചു. അന്നത്തെ കരച്ചിലിന് പ്രതിഫലം കിട്ടിയില്ലേ? സന്തോഷമായില്ലേ.
സമൂഹ നന്‍മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും, കാലം കരുതിവെച്ച  അങ്ങിനെ പ്രവര്‍ത്തിച്ചവരെ കൈവിടില്ലെന്നും തുഷാരയുടെ അനുഭവ സാക്ഷ്യം നമ്മെ ബോധ്യപ്പെടുത്തുന്നു......


Keywords:  Kookanam-Rahman, Article, Girl, Women, Escaped, Reward for crying that day


Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia