മനോജ് വി.ബി.
(www.kvartha.com 24.04.2014) നമ്മുടെ സിനിമയില്‍ കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ചില ആചാരങ്ങളും കീഴ് വഴക്കങ്ങളുമുണ്ട്. സത്ഗുണ സമ്പന്നനായ നായകനും അയാളുടെ അത്യാഗ്രഹികളായ കൂടപ്പിറപ്പുകളും സ്ത്രീ ലമ്പടനായ വില്ലനുമൊക്കെ പല സിനിമകളുടെയും അവിഭാജ്യ ഘടകങ്ങളാണ്.
സകല ആയോധന മുറകളും അഭ്യസിച്ച നായകന്റെ തല്ല് കൊള്ളാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പോലീസ് ഓഫീസര്‍ എപ്പോഴും വില്ലനെ ചുറ്റിപ്പറ്റി തന്നെയുണ്ടാകും. മലയാള സിനിമയിലെ രസകരങ്ങളായ അത്തരം ചില ആചാരാനുഷ്ഠാനങ്ങളിലൂടെ ഒരു യാത്ര നടത്താം.
നായകന്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also read:
(www.kvartha.com 24.04.2014) നമ്മുടെ സിനിമയില്‍ കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ചില ആചാരങ്ങളും കീഴ് വഴക്കങ്ങളുമുണ്ട്. സത്ഗുണ സമ്പന്നനായ നായകനും അയാളുടെ അത്യാഗ്രഹികളായ കൂടപ്പിറപ്പുകളും സ്ത്രീ ലമ്പടനായ വില്ലനുമൊക്കെ പല സിനിമകളുടെയും അവിഭാജ്യ ഘടകങ്ങളാണ്.
സകല ആയോധന മുറകളും അഭ്യസിച്ച നായകന്റെ തല്ല് കൊള്ളാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പോലീസ് ഓഫീസര്‍ എപ്പോഴും വില്ലനെ ചുറ്റിപ്പറ്റി തന്നെയുണ്ടാകും. മലയാള സിനിമയിലെ രസകരങ്ങളായ അത്തരം ചില ആചാരാനുഷ്ഠാനങ്ങളിലൂടെ ഒരു യാത്ര നടത്താം.
നായകന്‍
- പ്രേംനസീറിന്റെ കാലത്ത് നായകന്‍ സത്ഗുണ സമ്പന്നന്നായിരുന്നു. ഒരുവിധ ദു:ശീലവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ ഉമ്മറും ബാലന്‍ കെ നായരും ടിജി രവിയുമൊക്കെ നേരെ തിരിച്ചും. ഉമ്മറുടെ കൈ കൊണ്ട് ബ്ലൌസ് കീറാത്ത നായികമാര്‍ അക്കാലത്ത് വളരെ കുറവായിരുന്നു എന്നു തന്നെ പറയാം. മുതല വളര്‍ത്തല്‍ ശീലമാക്കിയ ജോസ് പ്രകാശും ചേര്‍ന്നാല്‍ അക്കാലത്തെ ഒരു ശരാശരി മലയാള സിനിമയായി.
- ഡല്‍ഹിയില്‍ നിന്നു വരുന്ന ഐപിഎസ് നായകന്‍ ആധുനിക കുറ്റാന്വേഷണ സിനിമകളില്‍ ഒരു സ്ഥിരം കാഴ്ചയാണ്. ആദ്യ ഘട്ടത്തില്‍ ഏതെങ്കിലും കൈക്കൂലി വീരനായിരിക്കും കേസ് അന്വേഷിച്ചിട്ടുണ്ടാകുക. കുറ്റകൃത്യം നടന്ന്! മാസങ്ങള്‍ കഴിഞ്ഞിട്ടാണ് വരുന്നതെങ്കിലും സംഭവ സ്ഥലത്തു നിന്ന്! നമ്മുടെ നായകന് എന്തെങ്കിലും തുമ്പ് കിട്ടും. കയ്യില്‍ കെട്ടുന്ന ഏലസോ അല്ലെങ്കില്‍ മാലയുടെ ലോക്കറ്റോ ആയിരിയ്ക്കും മിക്കവാറും അത്. ബുദ്ധിമാനായ നായകനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന മണ്ടന്മാരായ സഹായികളാണ് ഇന്നത്തെ സിനിമയിലെ മറ്റൊരു സ്ഥിരം കാഴ്ച. അത്തരം വേഷങ്ങള്‍ ജഗദീഷിനെ പോലുള്ളവര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു.
- ഇന്നത്തെ നായകന്‍ സകല കലാ വല്ലഭനാണ്. ഒരു ഇരുപത്തഞ്ച് പേരെ വരെ ഒറ്റയ്ക്ക് നേരിടാന്‍ അയാള്‍ മതിയാകും. എത്ര ഗുണ്ടകള്‍ ഉണ്ടെങ്കിലും അവര്‍ ഓരോരുത്തര്‍ ആയിട്ടാകും അയാളെ ആക്രമിക്കുക.രജനികാന്തിനെ പോലുള്ളവരെ മാത്രമാണ് അവര്‍ ഒരേ സമയത്ത് അടിക്കുന്നത്. നാട്ടില്‍ വകയ്ക്ക് കൊള്ളാത്തവനാണെങ്കിലും മൈക്കിള്‍ ജാക്‌സണെ പോലെ നായകന്‍ ഡാന്‍സ് ചെയ്യും. സന്തോഷം വരുമ്പോഴും വിഷമം വരുമ്പോഴും യേശുദാസിനെ പോലെ പാടുകയും ചെയ്യും. ശാസ്ത്രീയ സംഗീതം ലവലേശം പഠിക്കാത്തവനാണെങ്കിലും രാഗങ്ങളും അതിന്റെ ആരോഹണഅവരോഹണങ്ങളും അയാള്‍ക്ക് ഹൃദിസ്ഥമായിരിക്കും.
- നായകന്റെ അടിയേറ്റ് എതിരാളികള്‍ വീഴുന്നത് ജനാലകളും മേല്‍ക്കൂരകളും തകര്‍ത്തു കൊണ്ടായിരിക്കും. പരിസരത്തെങ്ങാനും വാഹനങ്ങളുടെങ്കില്‍ അതും തവിടുപൊടിയാകും. അവസാനം നായകന്‍ ഒന്നും സംഭവിക്കാതെ കൈയും വീശി നടന്നു പോകുമ്പോള്‍ ഗുണ്ടകള്‍ കയ്യും കാലുമൊടിഞ്ഞു ചോരയൊലിപ്പിച്ച് കിടക്കുന്ന കാഴ്ച അതിദയനീയമാണ്.
- മദ്ധ്യവയസ്‌ക്കനായ നായകനാണെങ്കില്‍ അയാള്‍ പ്രാരാബ്ദങ്ങള്‍ കാരണം വിവാഹം കഴിക്കാന്‍ മറന്നു പോയവനാണ്. ആദ്യം എതിര്‍ക്കുമെങ്കിലും ക്ലൈമാക്‌സ് ആകുന്നതോടെ പതിനെട്ടുകാരി നായികയെ കല്യാണം കഴിച്ച് അയാള്‍ സംതൃപ്തിയടയും. അത്തരം നായികമാര്‍ക്ക് പ്രായം കൂടുതല്‍ തോന്നാനായി കണ്ണട വച്ചു കൊടുക്കുന്നതും ശരീരം തടിപ്പിക്കുന്നതുമൊക്കെ പതിവാണ്.
- നായകന്റെ സഹായികളായ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും പൊതുവേ നല്ലവരായിരിക്കും. എന്നാല്‍ വില്ലന്റെ സഹായികളായ മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും അഴിമതിക്കാരും അധോലോക ബന്ധമുള്ളവരും ആയിരിയ്ക്കും. അത്തരക്കാരെ സാധാരണയായി ഒളിക്യാമറയിലൂടെയാകും നായകന്‍ കുടുക്കുക.
- സംസ്ഥാന ആഭ്യന്തര മന്ത്രിക്കും ഡിജിപിയ്ക്കും മക്കളുണ്ട്. ആണ്‍മക്കളാണെങ്കില്‍ അവര്‍ ഗുണ്ടായിസം കാണിക്കുന്നവരും സ്ത്രീ പീഡകരും ആയിരിയ്ക്കും. എന്നാല്‍ പെണ്‍കുട്ടിയാണെങ്കില്‍ അവളായിരിക്കും നമ്മുടെ നായിക. ജോലിയും കൂലിയുമില്ലാതെ നടക്കുന്ന നമ്മുടെ നായകന്‍ അവളെ പ്രണയിച്ച് വിവാഹം കഴിക്കും.
- പൊതുവേ സ്ത്രീകളോട് അത്ര താല്‍പര്യം കാണിക്കാത്തവരാണ് ഇന്നത്തെ നായകന്‍മാര്‍. പക്ഷേ നായികയെ കണ്ടാലുടനെ അവരുടെ ഹൃദയം തുടിക്കുകയും പരിസരം മറന്ന്! നില്‍ക്കുകയും ചെയ്യും. അതിനെയാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നു പറയുന്നത്.
- നായകന്‍ അധോലോകമാണെങ്കില്‍ അത് സാഹചര്യം കൊണ്ട് അങ്ങനെയായതാണ്. കുട്ടിക്കാലത്ത് നടന്ന ഒരു ദുരന്തവും തുടര്‍ന്നു നാടു വിട്ടതുമൊക്കെയാകും അയാള്‍ക്ക് പറയാനുണ്ടാകുക. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുമ്പോഴും അയാള്‍ പഴയ ആള്‍ക്കാരെയെല്ലാം ഒറ്റ നിമിഷം കൊണ്ട് തിരിച്ചറിയും. കൊലയാളിയാണെങ്കിലും അയാള്‍ നന്‍മയുള്ളവനാണെന്ന് കാട്ടുന്ന കഥാ സന്ദര്‍ഭങ്ങളാണ് ഇത്തരം സിനിമകളുടെ മറ്റൊരു പ്രത്യേകത.
- പക്കാ ക്രിമിനലായ നായകന്‍ ഇടയ്ക്ക് എല്ലാവരുടെയും പ്രേരണ മൂലം സമാധാനകാംക്ഷിയായി മാറും.അവസാനം സ്വന്തം അച്ഛനെയോ അല്ലെങ്കില്‍ സഹായികളില്‍ ആരെയെങ്കിലുമോ വില്ലന്‍ കൊല്ലുമ്പോഴായിരിക്കും അയാള്‍ വീണ്ടും ആയുധം കയ്യിലെടുക്കുക. നന്നാകാന്‍ ആദ്യം ഉപദേശിച്ചവര്‍ തന്നെ പ്രതികാരം ചെയ്യാന്‍ അയാളെ പ്രേരിപ്പിക്കുകയും ചെയ്യും.
- സൂപ്പര്‍ താരങ്ങള്‍ക്ക് മന്ത്രിമാരെ ഭീഷണിപ്പെടുത്തുവാനോ തല്ലുവാനോ അധികാരമുണ്ട്. എന്നാല്‍ ഓടുന്ന സ്‌റ്റേറ്റ് കാറിന് കരിങ്കൊടി കാണിച്ചാല്‍ പോലും സാധാരണക്കാര്‍ അടി കൊള്ളും.
- പ്രശ്‌നങ്ങള്‍ മറക്കാനും ആഘോഷങ്ങള്‍ക്കായുമാണ് നായകനും കൂട്ടുകാരും മദ്യപിക്കുന്നത്. എന്നാല്‍ വില്ലന്‍മാര്‍ മദ്യപിക്കുന്നത് ഗൂഢാലോചന നടത്താനായിരിക്കും.
- ആക്ഷന്‍ സിനിമകളില്‍ പോലീസുകാര്‍ക്ക് അടി ഉറപ്പാണ്. നായകന്റെ താരപ്രഭ കൂട്ടാനായി ഇടക്കിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പോലീസ് ഓഫീസര്‍മാരെയും ഹിന്ദിക്കാരായ ഗുണ്ടകളെയും നമ്മള്‍ ഇറക്കുമതി ചെയ്യാറുണ്ട്. (സിഐഡി മൂസ, ചെസ്, തുറുപ്പുഗുലാന്‍, കിലുക്കം)
- നായകന്റെ ജോലികള്‍ : തൊഴില്‍ രഹിതന്‍, പോലീസ്, ഗുണ്ട, കര്‍ഷകന്‍, ഡോക്ടര്‍, വക്കീല്‍, രാഷ്ട്രീയം, നാടകക്കാരന്‍, അച്ചായന്‍. സിനിമയുടെ തുടക്കത്തില്‍ സാധാരണ പൊതുപ്രവര്‍ത്തകന്‍ ആണെങ്കില്‍ പിന്നീട് അയാള്‍ ആഭ്യന്തര മന്ത്രി വരെയാകും.
Manoj V.B (Writer) |
Also read:
മലയാള സിനിമയിലെ നായികാനായക സങ്കല്‍പ്പങ്ങള്‍: അവസാന ഭാഗം
Keywords: Characters of Malayalam movies, Characters of Malayalam movies, Watch Full length Movies, Comedy Clips, Fights, Romantic Scenes, Songs and Spicy Clips, Latest Malayalam Movie News, Movie reviews, Photos, Now running Malayalam Movies, Upcoming Malayalam Movies, Role of actors in Malayalam Cinema
Keywords: Characters of Malayalam movies, Characters of Malayalam movies, Watch Full length Movies, Comedy Clips, Fights, Romantic Scenes, Songs and Spicy Clips, Latest Malayalam Movie News, Movie reviews, Photos, Now running Malayalam Movies, Upcoming Malayalam Movies, Role of actors in Malayalam Cinema
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.