നിത്യാ മേനോനും പിന്മാറി; ചട്ടക്കാരിയാകാനെത്തുന്നത് ഷംന കാസീം

 


നിത്യാ മേനോനും പിന്മാറി; ചട്ടക്കാരിയാകാനെത്തുന്നത് ഷംന കാസീം
ഒരുകാലത്ത് യുവാക്കളുടെ സിരകളില്‍ ചൂടുപടര്‍ത്താനെത്തിയ ചട്ടക്കാരിയാകാന്‍ ലക്ഷ്മിക്ക് കഴിഞ്ഞെങ്കില്‍ ചട്ടക്കാരിയുടെ റീമേക്കില്‍ ലക്ഷ്മിയുടെ വേഷമിടാന്‍ ഷം നാ കാസീം സമ്മതം മൂളി. മൈഥിലിയും നിത്യാ മേനോനും പിന്മാറിയ വേഷത്തിലേയ്ക്കാണ്‌ ഷം ന കാസീം ചട്ടക്കാരി ജൂലിയായി വേഷമിടുന്നത്. കോളീവുഡില്‍ നായികയായും സഹനടിയായും അഭിനയിക്കുന്ന ഷം ന കാസീമിന്‌ ഈ റോള്‍ ഒരു വഴിത്തിരിവാകുമെന്ന വിശ്വാസത്തിലാണ്‌ ചലച്ചിത്ര ലോകം. ജി സുരേഷ്കുമാറും സംവിധായകന്‍ സന്തോഷ് സേതുമാധവനും നായികയെ കിട്ടിയ ആശ്വാസത്തിലാണിപ്പോള്‍.

1974ല്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരിയുടെ റീമേക്ക് സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിന്റെ മകന്‍ സന്തോഷ് സേതുമാധവനാണ്. ജൂലി എന്ന ആംഗ്ളോ ഇന്ത്യന്‍ യുവതിയുടെ കഥയായിരുന്നു ചട്ടക്കാരി. യഥാര്‍ത്ഥ ജീവിതത്തിലും പ്രണയിതാക്കളായിരുന്ന മോഹനും ലക്ഷ്മിയും അവതരിപ്പിച്ച ചൂടന്‍ രംഗങ്ങളും ലക്ഷ്മിയുടെ അതിരുകളില്ലാത്ത ശരീരപ്രദര്‍ശനവുമായിരുന്നു ചട്ടക്കാരിയുടെ വിജയം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia