ശ്രീശാന്തും രജ്ഞിനിയും സൂപ്പര്‍ ഹിറ്റ്, പിന്നെ മണികിലുക്കവും

 


-സമീര്‍ ഹസന്‍

ത്തുകളി വിവാദത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ക്യൂ വിവാദത്തിലേര്‍പെട്ട രജ്ഞിനി ഹരിദാസും ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റ്. ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രതിഷേധത്തിന്റെ പോസറ്റുകളാല്‍ നിറഞ്ഞു. ഫേസ്ബുക്ക് തുറക്കുമ്പോള്‍ കാണുന്നത് വിവാദ നായിക-നായകന്‍മാര്‍ മാത്രം. നോട്ടിഫിക്കേഷന്‍ നോക്കിയാല്‍ ഇവര്‍ക്കെതിരെയുള്ള കമന്റുകളുടെ കൂമ്പാരം. പോയവാരം മലയാളികളുടെ നാണംകെടുത്തിയ രണ്ടുപേരെന്ന വിശേഷണമാണ് ഇവര്‍ക്കുള്ളത്. വനപാലകരെ മര്‍ദിച്ച് കേസിലകപ്പെട്ട സിനിമാ നടന്‍ കലാഭവന്‍ മണിയും ഹിറ്റുകളില്‍ പെടുന്നു.

ശ്രീശാന്തും രജ്ഞിനിയും സൂപ്പര്‍ ഹിറ്റ്, പിന്നെ മണികിലുക്കവുംകഴിഞ്ഞ വാരം ദൈവത്തിന്റെ സ്വന്തം നാടിന്റെ യശസ്സിനു കളങ്കം വരുത്തിയ അഹങ്കാരത്തിന്റെ ത്രീ മൂര്‍ത്തികളെന്ന വിശേഷണവും ഇതിനിടെ ഇവരെ തേടിയെത്തി. നാല്‍പത് ലക്ഷം രൂപയക്ക് വേണ്ടി ക്രിക്കറ്റെന്ന കായിക വിനോദത്തെ ഒറ്റിയവനെന്ന പ്രത്യേക വിശേഷണം ശ്രീയെ തേടിയെത്തിയപ്പോള്‍ ക്യൂപാലിക്കാതെ അഹങ്കാരത്തിന്റെ അഹമ്മദിയില്‍ ആനന്ദ നൃത്തമാടിയവളെന്നാണ് രജ്ഞിനി സ്വന്തമാക്കിയത്. ജനങ്ങള്‍ നല്‍കിയ സ്ഥാനം മറന്നു നിയമത്തിനു പുല്ലുവില നല്‍കിയവനെന്ന വിശേഷണം പ്രിയനടന്‍ കലാഭവന്‍ മണിക്കു സ്വന്തം. ഇത്തരത്തിലുള്ള ഒരുപാട് പ്രതിഷേധത്തിന്റെ പോസ്റ്റുകലാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു പോകുന്നു.

മറ്റു ചില ഫേസ്ബുക്ക് പ്രതികരണങ്ങള്‍ ചുവടെ:

1. പാവം പ്രവാസിയെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച സ്ത്രീ... നിങ്ങളുടെ ഒരോ ലൈക്കും ഈ കരണത്തേക്കാവട്ടെ, ബഹുമാന്യനായ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം പോലും പലയിടത്തും ക്യൂ  പാലിച്ചു കണ്ടിട്ടുണ്ട്, പിന്നെയാ രജ്ഞിനി- ഇത് രജ്ഞിനിക്ക്

2. ലോക കപ്പിനാണെന്ന് പറഞ്ഞ് പോയ ചെക്കാനാ.. ദേ ഇപ്പെ ലോക്കപ്പിലായി- ആളെ പ്രത്യേകിച്ച് പറയണമെന്നില്ലല്ലോ.

3. ഈ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ക്കിടയില്‍ സൂപ്പര്‍ താരത്തെക്കുറിച്ചുള്ള കാര്യമായ പ്രതികരണങ്ങളൊന്നും കണ്ടെത്താനായില്ല.

ശ്രീശാന്തും രജ്ഞിനിയും സൂപ്പര്‍ ഹിറ്റ്, പിന്നെ മണികിലുക്കവുംവിവാദത്തിലകപ്പെട്ട മൂവരും ഒരുകാലത്ത് മലയാളികള്‍ വാനോളം ഉയര്‍ത്തിയ താരങ്ങളായിരുന്നു. എന്നാല്‍ അവരിന്ന് അതില്‍ നിന്ന് വിപരീതമായി പെരുമാറിയതോടെയാണ് സഹികെട്ട ആരാധകരുടെ പ്രതികരണത്തിന് വഴിയൊരുക്കിയത്. ടിനു യോഹന്നാനിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഒരു മലയാളിയായി ശ്രീ ഉയര്‍ന്നു. വിവാദങ്ങളുടെ കളിത്തോഴനായപ്പോഴും വലിയൊരു ആരാധകരുടെ പിന്തുണ ശ്രീക്ക്‌ ഉണ്ടായിരുന്നു. ശ്രീക്കെവിടെയും സ്വീകരണങ്ങളും വിശേഷണങ്ങളും. എന്നാല്‍ ഇതെല്ലാം ഒരൊറ്റ കോഴ വിവാദത്തിലൂടെ തകിടം മറിഞ്ഞു. ഒരൊറ്റ കോഴമതിയായി ജീവിതം മാറ്റിമറിക്കാന്‍.

ശ്രീശാന്തും രജ്ഞിനിയും സൂപ്പര്‍ ഹിറ്റ്, പിന്നെ മണികിലുക്കവുംരജ്ഞിനിയുടെ കാര്യം നോക്കുകയാണെങ്കില്‍ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അവതാരകയായിരുന്നു. പിന്നീട് മംഗ്ലീഷ് സംസാരിക്കുന്നുവെന്ന് ആരോപണം വന്നപ്പോള്‍ വെറുക്കപ്പെട്ടവളായി മാറി. ഏറ്റൊവും ഒടുവില്‍ ക്യൂ വിവാദം വന്നതോടെ എതിര്‍പിന് കൂടുതല്‍ ശക്തി പ്രാപിച്ചു. വിവാദത്തിലെ നായകനാവട്ടെ ഒരു പ്രവാസി, ഇപ്പോള്‍ സ്വപ്‌ന തുല്യമായ പദവിയിലാണുള്ളത്. അദ്ദേഹത്തെ പുകഴ്ത്തിയുള്ള പോസ്റ്റുകള്‍ പ്രവാസികളുടെ വക സ്‌പോര്‍ണര്‍.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ കലാഭവന്‍മണിയുടെ താരപ്രതിഭയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതോടെ മങ്ങലേറ്റു. അങ്ങിനെ ഒരുകാലത്ത് മലയാളത്തിന്റെ പ്രതിഭകളായിരുന്ന മൂവര്‍ ഇപ്പോള്‍ ദിവസങ്ങള്‍കൊണ്ട് മലയാളിപ്പെരുമയ്ക്ക് മങ്ങലേല്‍പിച്ചവരായി മാറിയെന്ന് മലയാളികള്‍ തന്നെ ആണയിടുന്നു. 2013 കണ്ട ഏറ്റവും വലിയ വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും.

ശ്രീശാന്തും രജ്ഞിനിയും സൂപ്പര്‍ ഹിറ്റ്, പിന്നെ മണികിലുക്കവും

പ്രതികരണത്തിന്റെ പുതിയ വഴി ഫേസ്ബുക്ക്  തന്നെയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ്  ന്യൂജനറേഷന്‍. മറ്റൊരു ശ്രദ്ധേയമായ കാര്യം വിവാദ ത്രിമൂര്‍ത്തികളെ അനുകൂലിക്കുന്നവരുടെ എണ്ണം വിരളമാണെന്നതാണ്.

Images : Facebook

Keywords : Sreeshath, Renjini Haridas, Kalabhavan Mani, Controversy, Facebook, Article, Photos, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia