പുകവലിക്കെതിരായ പാഠം പകര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഹ്രസ്വ ചിത്രം- സ്മോക്ക്
Jan 21, 2013, 08:17 IST
പുകവലി ഉണ്ടാക്കുന്ന ദുരന്തത്തിനെതിരെ സാമൂഹ്യ അവബോധം വളര്‍ത്താന്‍ ഒരുകൂട്ടം പ്ലസ് ടു വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലൂടെ രുപപ്പെട്ട ഹ്രസ്വ ചിത്രം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. സ്മോക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും കാസര്‍കോട് എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന ഷഹ്സമാന്‍ തൊട്ടാനാണ്. സിറ്റിഗോള്‍ഡ് ആണ് നിര്‍മാണം. അജിത്ത് ദാമോദരന്‍ എഡിറ്റിംഗും, അനീഷ്, വിപിന്‍ എന്നിവര്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു.
പ്ലസ് ടുവിന് പഠിക്കുന്ന അഹ്മദ് ഷുമൈസ്, അര്‍സ ജവാദ്, പ്ലസ് വണ്ണിന് പഠിക്കുന്ന സ്റ്റീഫന്‍ ഡിസില്‍വ, ദില്‍ഷാദ്, ഹന്‍സാബ് റോഷന്, ജാസിം എന്നിവര്‍ 15 മിനിറ്റ് 24 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അഭിനയിക്കുന്നു. കാസര്‍കോട് കടപ്പുറത്തും സമീപ പ്രദേശങ്ങളിലുമാണ് ചിത്രീകരണം.
പുകവലിയിലൂടെ തുടങ്ങുന്ന ദുശ്ശീലങ്ങള്‍ പുതു തലമുറയെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് ചിത്രം കാട്ടിത്തരുന്നു. കൂട്ടുകൂടി, ക്ലാസ് കട്ട്ചെയ്ത്, ബൈക്കില്‍ കറങ്ങി, സിനിമ കണ്ട്, സിഗററ്റ് വലിച്ച്, ഉന്മാദികളായി, ആരോടും ഉത്തരവാദിത്വമില്ലാതെ നടക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരണപ്പെടുന്നതോടെയാണ് കളി കാര്യമാകുന്നത്.
2013 ന്റെ പിറവിയോടനുബന്ധിച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ സിഡി നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് പ്രകാശനം ചെയ്തത്. 2013 ലെ ആദ്യ ഹ്രസ്വ ചിത്രമായിരിക്കും ഇത്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ദുശ്ശീലങ്ങള്‍ മാറ്റാന്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ നല്കുന്ന പാഠമാണ് ഈ ചിത്രമെന്ന് പറയാവുന്നതാണ്. ഒപ്പം വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ വഴി തെറ്റാതിരിക്കാനുള്ള മാര്‍ഗ നിര്‍ദേശവും. വിദ്യാലയങ്ങളിലും കോളജുകളിലും ഈ ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചാല്‍ അതുവഴി പുകവലിക്കെതിരായ ബോധവല്‍ക്കരണം സാധ്യമാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
-രവീന്ദ്രന് പാടി
Keywords: Kasaragod, Short-Film, Smoke, Students, Kerala, Edaneer GHSS, Shahzaman Thottan, Shumais, Javad, Kvartha, Malayalam News, Malayalam Vartha, Kerala VARTHA, Kerala Vartha, Kerala News, School, College, Bike, Cinema, Campus, Life, Friends, City Gold.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.