ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും

 


എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം.42)

കൂക്കാനം റഹ് മാന്‍

(www.kvartha.com 20.10.2020) കോളേജ് ഫൈന്‍ ആര്‍ട്‌സ് ഡേ ഉദ്ഘാടനത്തിന് ഒരു മുഖ്യാഥിതിയെ ക്ഷണിക്കണം. യൂണിയന്‍ കൗണ്‍സില്‍ യോഗത്തില്‍ പല അഭിപ്രായങ്ങളും വന്നു. ഇതേ വരെ കോളേജില്‍ വരാത്ത വ്യക്തിയായിരിക്കണം, അധികം സാമ്പത്തിക ബാധ്യത വരാതെ നോക്കണം. ആള്‍ പ്രശസ്തനുമായിരിക്കണം. ഇതെല്ലാം കണക്കിലെടുത്ത് ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി രാധിക അഭിപ്രായം പറഞ്ഞു. ആര്‍ ആര്‍ കെ മേനോന്‍ സാറായാലോ, എഴുത്തുകാരനാണ് റിട്ടയേര്‍ഡ് പ്രൊഫസറാണ്, യുവ നിര ഇഷ്ടപ്പെടുന്ന വ്യക്തിത്വവുമാണ്. ഇത്രയും കേട്ടപ്പോള്‍ രാധികയുടെ അഭിപ്രായം എല്ലാവരും അംഗീകരിച്ചു. ക്ഷണിച്ചു കൊണ്ടുവരുന്നതിനുളള ചുമതല രാധികയുടെ തലയിലും വീണു. അതാണല്ലോ മീറ്റിംഗ് ചേര്‍ന്നാലുളള പതിവ്, ആരാണോ നല്ല നിര്‍ദ്ദേശം വെക്കുന്നത് ആ വ്യക്തിക്കായിരിക്കും അത് നടപ്പിലാക്കാനുളള ചുമതല ഏറ്റെടുക്കേണ്ടി വരിക.
ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും



ഫൈന്‍ ആര്‍ട്‌സ് ഡേക്ക് ഇനി രണ്ടാഴ്ചയുണ്ട്. അതിനിടയില്‍ എല്ലാം ശരിയാക്കണം. പ്രിന്‍സിപ്പാളിനെക്കണ്ട് കാര്യം ബോധ്യപ്പെടുത്തണം. നോട്ടീസ് തയ്യാറാക്കണം. മുഖ്യാഥിതിയെ ക്ഷണിക്കുകയും പങ്കെടുപ്പിക്കുകയും വേണം. രാധിക ഇങ്ങിനെ ഓരോ കാര്യവും ആലോചിക്കുകയായിരുന്നു. ആര്‍ ആര്‍ കെ മേനോനെക്കുറിച്ച് മലയാളം പ്രൊഫസര്‍ സുബ്രമണ്യന്‍ സര്‍ പലപ്പോഴും സംസാസരിക്കാറുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണ ശൈലിയെക്കുറിച്ചും, എഴുത്തിന്റെ പ്രത്യേകതയെക്കുറിച്ചും അദ്ദേഹത്തിന് വലിയ മതിപ്പാണ്. റിട്ടയര്‍മെന്റ്ിനു ശേഷം തനിച്ചാണ് താമസമെന്നും, അവിവാഹിതനായി ജീവിക്കുകയാണെന്നും മറ്റും പറഞ്ഞു കേട്ടിട്ടുണ്ട്.

രാധിക പ്രൊഫസര്‍ സുബ്രമണ്യന്‍ സാറിനോട് കാര്യങ്ങള്‍ സംസാരിച്ചു. 'ഞാന്‍ അദ്ദേഹത്തെ ക്ഷണിക്കാം. ഞങ്ങള്‍ ഒപ്പം വന്നോളാം.' ഈ വാക്കുകള്‍ രാധികയില്‍ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടാക്കി. ആ ബാധ്യത സാര്‍ ഏറ്റെടുത്തതില്‍ ഒരു വലിയ ഉത്തരവാദിത്തം ഒഴിഞ്ഞതിലുളള നന്ദി സാറിനെ പ്രത്യേകം അറിയിച്ചു.

'നീ ഏതു വഴിക്കുപോയാലും കാര്യം ഒപ്പിക്കുമല്ലോ, കൈ നനയാതെ മീന്‍ പിടിക്കാന്‍ അതി സമര്‍ത്ഥയാണല്ലോ'? സുഹൃത്തുക്കള്‍ അജിതയും ബീനയും കമന്റടിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞതിലും ശരിയില്ലാതില്ല. പലപ്പോഴും എത്രയോ പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. അതൊക്കെ എളുപ്പം പരിഹരിക്കാന്‍ ആരെങ്കിലും സഹായത്തിനെത്തുകയും ചെയ്യും. അത് രാധികയുടെ ഭാഗ്യമായിട്ടാണ് അവള്‍ കരുതുന്നത്.

ഉദ്ഘാടന ദിവസം കൃത്യ സമയത്തു തന്നെ ആര്‍ ആര്‍ കെ മേനോന്‍ സാര്‍ എത്തി. സ്വാഗത ഭാഷണം നടത്തേണ്ടത് സെക്രട്ടറിയെന്ന നിലയില്‍ രാധികയുടെ ചുമതലയാണ്. മുഖ്യാഥിതിയെക്കുറിച്ച് പ്രൊഫ. സുബ്രമണ്യന്‍ സാര്‍ ഏതാണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തിരുന്നു. അതൊക്കെ വച്ച് സ്വാഗത ഭാഷണം നടത്തി. സുഹൃത്തുക്കള്‍ നന്നായിട്ടുണ്ട്, കലക്കി എന്നൊക്കെ അഭിപ്രായമിട്ടു. പരിപാടി കഴിഞ്ഞു അദ്ദേഹത്തെ യാത്രയാക്കി.

ആ മഹല്‍ വ്യക്തിയെ ക്ഷണിക്കാനുളള നിര്‍ദ്ദേശംവെച്ചതിലും, അദ്ദേഹത്തെ പങ്കെടുപ്പിച്ചതിലും രാധികയുടെ വ്യക്തിപരമായ സ്വാര്‍ത്ഥതയുണ്ടെന്ന് ആരും അറിയില്ല. അതവള്‍ക്കേ അറിയൂ. അവിടെ നടന്ന ചടങ്ങിനെക്കാളും രാധികയുടെ ശ്രദ്ധമുഴുവന്‍ ആര്‍ ആര്‍ കെ മേനോന്‍ സാറിലായിരുന്നു. പ്രായം എഴുപതിനോടടുത്തിട്ടും ഊര്‍ജ്ജസ്വലതയ്ക്ക് ഒട്ടും കുറവില്ല. മുഖത്ത് പ്രായത്തിന്റെ ഭാവങ്ങളൊന്നുമില്ല. അല്പം കഷണ്ടി കയറി എന്നു മാത്രം. യാത്രയാക്കാന്‍ കാറിന്റെ അടുത്ത് വരെ രാധിക ചെന്നു. ഷേക്ക് ഹാന്‍ഡ് നല്‍കി. നല്ല പതുപതുപ്പുളള കൈ. ശരീരമാകെ കുളിരു കോരിയിടുന്നതുപോലെ തോന്നി. രാധിക മനസ്സില്‍ പറഞ്ഞു.

സാറിനെ നേരില്‍ കാണാന്‍ അടുത്തൊരു ദിവസം ഞാന്‍ വരും. വന്നോളൂ. അദ്ദേഹം സ്‌നേഹത്തോടെ പ്രതിവചിച്ചു. പരിപാടിക്കു ശേഷം ക്ലാസ്സില്‍ ചെന്നില്ല. ലൈബ്രറിയില്‍ പോയി രാധിക ആലോചിച്ചു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ മേനോന്‍ സാറിനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയതാണ്. അമ്മയില്‍ നിന്ന് പല നന്മകളും അദ്ദേഹത്തെക്കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ട്. അമ്മയുടെ ഡയറിയില്‍ ആര്‍ ആര്‍ കെ എന്ന് ത്രയാക്ഷരത്തില്‍ എന്തെങ്കിലുമൊക്കെ കുറിച്ചു വെച്ചിട്ടുണ്ടാവും. ഒരു ദിവസം പോലും ആ മുന്നക്ഷരങ്ങള്‍ എഴുതാതിരിക്കില്ല. അതിനെക്കുറിച്ചൊന്നും അമ്മയോട് ചോദിച്ചില്ല. അമ്മ അദ്ദേഹം ചെയ്ത പ്രസംഗത്തെക്കുറിച്ചും, പത്രങ്ങളില്‍ എഴുതിയ ലേഖനങ്ങളെക്കുറിച്ചും, പറഞ്ഞ നിര്‍ദ്ദേശോപദേശങ്ങളെക്കുറിച്ചും സമയം കിട്ടുമ്പോഴൊക്കെ സംസാരിക്കും....

ജൂണ്‍ 24 ന്റെ ഡയറിക്കുറിപ്പില്‍ പ്രത്യേകമായി ചില അടയാളപ്പെടുത്തലുകള്‍ കാണാം. ആ താളുകളില്‍ കണ്ണീര്‍കണങ്ങള്‍ വീണുണങ്ങിയ അടയാളങ്ങളും കാണാം. പത്ത് പതിനഞ്ച് വര്‍ഷമായി ഇത് കാണുന്നുണ്ട്. അതിനെക്കുറിച്ചറിയാന്‍ ആകാക്ഷയുണ്ടെങ്കിലും അമ്മയോട് അന്വേഷിച്ചില്ല. ഒരു കാര്യം എനിക്കറിയാം അമ്മയുടെ വിവാഹദിനമാണത്. അന്ന് പ്രത്യേകിച്ച് ആഘോഷിക്കലോ അതിനെക്കുറിച്ചുളള ഓര്‍മ്മ പുതുക്കലോ ഇല്ല. 

മാര്‍ച്ച് 27 ന്റെ ഡയറിയിലും ചില പ്രത്യേകതകള്‍ കാണാറുണ്ട്. ഒരു പൂവിതള്‍ ആ തീയതിയില്‍ ഒട്ടിച്ചു വെച്ചിട്ടുണ്ടാവും. അത് അമ്മയുടെ ജനന തീയതിയാണെന്നും അറിയാം. ആ പേജിലും ആര്‍ ആര്‍ കെയെക്കുറിച്ച് പ്രത്യേക കോഡ് ഭാഷയില്‍ ചില കുറിപ്പ് കാണാം. അതിനെക്കുറിച്ചും ഞാന്‍ അന്വേഷിച്ചില്ല.

ഇതൊക്കെ ഓര്‍ത്ത് ഇന്നെങ്കിലും ആര്‍ ആര്‍ കെ യെക്കുറിച്ച്  അമ്മയോട് നടന്ന കാര്യങ്ങളൊക്കെ സംസാരിക്കണമെന്ന് കരുതിയാണ് രാധിക വീട്ടില്‍ ചെന്നത്. അച്ഛന്‍ മരിച്ചിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ അമ്മമ്മയും അമ്മയും രാധികയും മാത്രമേ വീട്ടിലുളളൂ. അമ്മമ്മ നേരത്തെ കിടന്നുറങ്ങും. ആ സമയത്ത് അമ്മയോട് സംസാരിക്കുന്നതാവാം നല്ലതെന്ന് രാധികയ്ക്ക് തോന്നി. അമ്മ അന്ന് നല്ല മൂഡിലായിരുന്നു. 

അമ്മേ ആര്‍ ആര്‍ കെ സാറിനെ കുറിച്ച് അമ്മയ്ക്ക് നല്ലപോലെ അറിയാമല്ലോ? എന്നും അമ്മയുടെ ഡയറിയില്‍ തെളിയുന്ന മൂന്നക്ഷരങ്ങളല്ലേ അത്. ഇന്നദ്ദേഹത്തെക്കുറിച്ച് അമ്മയ്ക്ക് അറിയുന്ന കാര്യം, അമ്മയും അദ്ദേഹവുമായുളള ബന്ധം ഇതൊക്കെ എന്നോട് പറയുന്നതില്‍ പ്രയാസമില്ലെങ്കില്‍ പറഞ്ഞു തരാമോ?

'മോള് ഇതേ വരെ അക്കാര്യം ചോദിക്കാത്തതെന്തേയെന്ന് അവര്‍ ചിന്തിക്കുകയായിരുന്നു. ഏതായാലും ഇന്ന് ജൂണ്‍മാസം 24 ആണല്ലോ'? ഇന്നു തന്നെ അക്കാര്യം സംസാരിക്കുന്നത് നല്ലതാണ്. അമ്മയുടെ കണ്ണ് നീരണിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. മോളെ ഇന്നാണെന്റെ വിവാഹ വാര്‍ഷികമെന്ന് മോള്‍ക്കറിയാമല്ലോ ആര്‍ ആര്‍ കെ സാറും അദ്ദേഹത്തിന്റെ അമ്മയും വിവാഹ ദിവസം രാവിലെ വീട്ടിലെത്തി. എനിക്ക് കൈ നിറയെ സമ്മാനവുമായാണ് അവരെത്തിയത്. വളയും മാലയും മോതിരവുമൊക്കെ ആ സമ്മാന പൊതിയിലുണ്ടായിരുന്നു. വിവാഹ മുഹൂര്‍ത്തത്തിനു മുമ്പേ അവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു പോയി. അതിന് ശേഷമാണ് ഞാനറിയുന്നത്. അദ്ദേഹം ജോലി ചെയ്തിരുന്ന കോളേജിലാണ് ഞാന്‍ പ്രിഡിഗ്രിക്ക് പഠിച്ചിരുന്നത്. കണ്ട മാത്രയില്‍തന്നെ അദ്ദേഹം എന്നെ ഇഷ്ടപെട്ടുവെന്നും, കല്യാണാലോചന നടത്താന്‍ തീരുമാനിച്ചിരുന്നുവെന്നും അത് മനസ്സില്‍ സൂക്ഷിച്ചു. എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല. പ്രിഡിഗ്രി രണ്ടാം വര്‍ഷം കഴിയാറായപ്പോഴാണ് നിന്റെ അച്ഛന്‍ വിവാഹാലോചനയുമായി വരുന്നത്. പെട്ടെന്ന് തീരുമാനിച്ചു. വിവാഹ ക്ഷണക്കത്തുമായി ഞാന്‍ കോളേജ് സ്റ്റാഫ് റൂമില്‍ ചെന്നു. നാലഞ്ചു സാറമ്മാരെ ആ സമയം സ്റ്റാഫ് റൂമിലുണ്ടായിരുന്നുളളൂ. ഞാന്‍ അവര്‍ക്കൊക്കെ ക്ഷണക്കത്ത് കൊടുത്തു.

ഇന്റര്‍വെല്‍ സമയത്ത് ആര്‍ ആര്‍ കെ സാര്‍ സ്റ്റാഫ് റൂമിലേക്ക് എന്നെ വിളിച്ചു. ഞാന്‍ ചെന്നു. അദ്ദേഹം എന്നെ നോക്കി... കുറേ നേരം നോട്ടം മാത്രം. 'കുട്ടി നന്മ നേരുന്നു വിവാഹ ജീവിതം സന്തോഷത്തിന്റെതാവട്ടെ'. 'നന്ദി സാര്‍.' എന്നു പറയുമ്പോഴേക്കും അദ്ദേഹം മുഖം തിരിച്ചു കളഞ്ഞു. പിന്നെ ഞാന്‍ അവിടെ നിന്നില്ല. എന്റെ ജന്മ ദിനത്തില്‍ അദ്ദേഹം എവിടെയാണെങ്കിലും എന്നെ കാണാനെത്തും. ഒരു പൂവ് സമ്മാനം തരും.
ഒന്നും പറയാതെ തിരിച്ചു പോവും. 

പക്ഷേ അദ്ദേഹത്തിന്റെ ജീവിത വഴിയിലെ എല്ലാ കാര്യങ്ങളും പലരില്‍ നിന്നും ഞാന്‍ ചോദിച്ചറിയും. അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ സംഘടിപ്പിക്കും. പങ്കെടുത്ത പൊതു പരിപാടികളുടേയും സാഹിത്യ-സാംസ്‌ക്കാരിക പരിപാടികളുടെ വാര്‍ത്തകള്‍ വായിച്ചറിയും....

അദ്ദേഹം വിവാഹ ജീവിതം വേണ്ടെന്നു വെച്ചു. ഇഷ്ടപെട്ട ആള്‍ നഷ്ടപെട്ടതിനാല്‍ വേറൊരാളെ ഇഷ്ടപ്പെടാന്‍ കഴിയില്ല എന്നാണദ്ദേഹത്തിന്റെ നിലപാട്....

'അമ്മേ ഞാന്‍ നാളെ ആ സാറിനെ കാണാന്‍ പോകും. അമ്മയുടെ ഏതെങ്കിലും ഒരു ഡയറി ഞാന്‍ കൊണ്ടു പോയ്‌ക്കോട്ടെ?'

'അത് വേണ്ട മോളെ ഇനിയും ഓര്‍മ്മച്ചെപ്പ് തുറക്കേണ്ട. മോള് പോയ്ക്കണ്ടോളൂ.'...

അന്ന് ഉറക്കം വന്നില്ല. അമ്മ ഇതൊന്നും പറയാതെ മനസ്സില്‍ സൂക്ഷിച്ചു വെച്ചില്ലേ നാളെ നേരം പുലരട്ടെ അദ്ദേഹത്തെ കണ്ട് എല്ലാം പറയണം. പറ്റുമോ എന്ന് നോക്കാം.
രാധിക കാലത്തെ പുറപ്പെട്ടു. ആര്‍ ആര്‍ കെ സാറിന്റെ ഗേറ്റ് കടന്ന് മുറ്റത്തെത്തി. കോളിംഗ് ബെല്ലടിച്ചു. അദ്ദേഹം ഡോര്‍ തുറന്ന് പുറത്ത് വന്നു. പൂമുഖത്ത് ഞങ്ങള്‍ മുഖാമുഖം ഇരുന്നു.

'എന്താ കുട്ടി വിശേഷം? അന്നത്തെ പരിപാടിയെക്കുറിച്ച് എന്താണഭിപ്രായം.'

'നന്നായിരുന്നു സാര്‍, സാറിന്റെ പ്രഭാഷണം എല്ലാവരും ഇഷ്ടപെട്ടു.'

'സാര്‍ ഞാന്‍ മീരയുടെ മകളാണ്. ഇത് അമ്മയുടെ ഡയറിയാണ്. രണ്ട് പേജ് ഞാന്‍ മടക്കി വെച്ചിട്ടുണ്ട്. സാറ് നോക്കാന്‍'. അദ്ദേഹം രണ്ട് പേജും നോക്കി ഒരു ചെറു ചിരിയില്‍ ഒതുക്കി.... 

സാറെ ഞാന്‍ അങ്ങയെ 'അച്ഛാ' എന്നു വിളിച്ചോട്ടെ...

രാധിക അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. 'അച്ഛാ' എന്ന് വിളിച്ച് കെട്ടിപ്പിടിച്ചു.... അദ്ദേഹം അവളുടെ നെറ്റിയില്‍ പല തവണ ചുംബിച്ചു.... അവര്‍ പരസ്പരം കണ്ണീര്‍ തുടച്ചു....


Keywords:  Kookanam-Rahman, Article, Mother, Daughter, Inauguration, R K Menon, Diary, Part 42, Teardrops and flowers in the diary


Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41
  

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia