Real Kerala Story | സംഘിയില്ല, കമ്മിയില്ല, കൊങ്ങിയില്ല, മൂരിയില്ല, ചാണകമില്ല, ജാതിയില്ല! ഇതാണ് യഥാർഥ കേരളം
Apr 12, 2024, 20:40 IST
/ ജിതിൻ ഉണ്ണികുളം
(KVARTHA) സംഘിയില്ല, കമ്മിയില്ല, കൊങ്ങിയില്ല, മൂരിയില്ല, ചാണകമില്ല, ജാതിയില്ല, മതമില്ല, കറുപ്പില്ല, വെളുപ്പില്ല, എല്ലാം ഒത്തുചേർന്ന ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ നാല് ദിവസങ്ങൾ. ഒരു മാതാവിന്റെ കണ്ണുനീരിന് മുൻപിൽ ഇതെല്ലാം മാറിപ്പോയി. ഇത് കാണുമ്പോൾ ഏതൊരു വ്യക്തിയും അറിയാതെ മനസ്സിൽ ഒന്ന് പറഞ്ഞു പോകും, ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്, എന്നും ഇത് ഇങ്ങനെ ആയിരുന്നു എങ്കിൽ.
കഴിഞ്ഞ 4 ദിവസം കണ്ടത് ആണ് യഥാർത്ഥ കേരളം, അല്ല യഥാർത്ഥ മനുഷ്യർ. പക്ഷെ ഇത് എത്ര നാൾ? ഇന്ന് ഈ ഒരു ഫണ്ട് സമാഹാരണത്തിനു മുന്നിൽ നിന്ന് നയിച്ച അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ തെണ്ടാൻ ഇറങ്ങിയ ബോചെ എത്രനാൾ നിങ്ങളുടെ ഒക്കെ മനസ്സിൽ നല്ലവനായി ഉണ്ടാവും? അത് പറയാൻ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും കഴിയില്ല. പക്ഷെ ഒന്നുണ്ട് നമ്മൾ മോശക്കാർ എന്ന് കരുതുന്നവർ ആവും റിയൽ ഹീറോസ്, നമ്മൾ നല്ലവർ എന്ന് കരുതുന്നവർ ചിലപ്പോൾ നല്ലവർ ആയെന്നും വരില്ല. അതുകൊണ്ട് ഇനിയെങ്കിലും പരസ്പരം ചളി വാരി തേയ്ക്കുന്ന സ്വഭാവം നിർത്തുക.
ഇപ്പോൾ നമുക്കറിയാം തിരഞ്ഞെടുപ്പ് വരുകയാണ്, ഈ സമയത്ത് എല്ലാവർക്കും അവരവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ടാവും, അല്ലാതെ നമ്മൾ വിശ്വസിക്കുന്ന പാർട്ടി മാത്രമാണ് ശരി എന്ന നിലപാട് സ്വീകരിക്കരുത്. നിങ്ങളുടെ പാർട്ടി നിങ്ങൾക്ക് മികച്ചത് ആവും, അതുപോലെ തന്നെയാണ് മറ്റുള്ളവർക്ക് അവരുടെ പാർട്ടിയും. ഇത് പാർട്ടിയുടെ കാര്യത്തിൽ മാത്രമല്ല, ഓരോ ആളുകളുടെ മതവിശ്വാസത്തിലും ഇങ്ങനെ തന്നെ ആണ്.
ഇന്ന് പലയിടത്തായി കുറെ പോസ്റ്റുകൾ കാണാൻ ഇടയായി, എം എ യൂസഫലി, അതുപോലെ സിനിമാ നടന്മാർ, കുറെ യൂട്യൂബേർസ്, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ആളുകൾ, രാഷ്ട്രീയ പ്രവർത്തകർ, അങ്ങനെ നിരവധി ആളുകളെ കുറ്റം പറയുന്നത്, അവരോടൊക്കെ ഒന്ന് ചോദിച്ചോട്ടെ, ഈ പറയുന്ന മനുഷ്യന്മാർ ഒക്കെ മുൻപ് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടില്ലേ? പിന്നെ എന്തെ നിങ്ങൾ അതൊക്കെ മറന്നു?
എം എ യൂസഫലി തന്നെ എത്ര കോടി രൂപ അർഹതപ്പെട്ട ഒരുപാട് ആളുകൾക്ക് നൽകിയിട്ടുണ്ട്, യൂട്യൂബർസ് എത്രപേർക്ക് സഹായങ്ങൾ നൽകിയിട്ടുണ്ട്, സിനിമ മേഖലയിൽ ഉള്ളവർ എന്തൊക്കെ സഹായങ്ങൾ ചെയ്തിട്ടുണ്ട്, ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തവർ എന്തൊക്കെ ചെയ്തിട്ടുണ്ട്, രാഷ്ട്രീയ പ്രവർത്തകർ എന്തൊക്കെ ചെയ്തു തന്നിട്ടുണ്ട്, എന്നിട്ടും എന്തെ നിങ്ങൾ അവരെ കുറ്റം പറയുന്നു? സഹായം ചെയ്യുമ്പോൾ മാത്രം അവൻ ദൈവദൂതൻ, ഹീറോ, അല്ലാത്തപ്പോൾ കണ്ണിൽ ചോര ഇല്ലാത്തവൻ. ഹാ എന്താല്ലേ.
സുഹൃത്തുക്കളെ അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കാതെ സഹായം ചെയ്യുന്ന എല്ലാ ആളുകളെയും നമ്മൾ എന്നും ഓർക്കണം. അവരോടു നന്ദി പറയുന്നില്ലെങ്കിലും കുറ്റപ്പെടുത്തരുത്. നമ്മൾ ഈ കഴിഞ്ഞ നാല് ദിവസം കണ്ടത് മനുഷ്യസ്നേഹത്തിന്റെ കഥയാണെങ്കിൽ ഞാൻ മുകളിൽ പറഞ്ഞത് ആണ് റിയൽ കേരള സ്റ്റോറി. വരുന്ന തിരഞെടുപ്പിൽ കഴിഞ്ഞ 4 ദിവസം എങ്ങനെയാണോ കേരള ജനത പ്രവർത്തിച്ചത് അതുപോലെ നമ്മുടെ നാടിന്റെ നന്മയ്ക്ക് വേണ്ടിയാവണം നിങ്ങളുടെ വോട്ടുകൾ. ജാതി മത രാഷ്ട്രീയങ്ങൾ മാറ്റി വച്ചുകൊണ്ട് നാടിന്റെ നന്മയ്ക്ക് ആവട്ടെ വോട്ടുകൾ. ഒറ്റക്കെട്ടായി നിൽക്കാം, അഭിമാനത്തോടെ പറയാം, മലയാളി ഡാ.

Keywords: Kerala, Malayali, Bobby Chemmanur, Blood Money, Saudi Jail, Abdul Raheem, Fund Collection, Party, Politics, Article, This is real Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.