ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്ക് ലൈക്കും കമന്റും കിട്ടാതെ നിരാശപ്പെടുന്നവര്‍ക്ക് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കുകയാണ് നസീര്‍. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ക്കൊപ്പം സദുദ്ദേശത്തോടെയുള്ള ഏതാനും ഉപദേശങ്ങളും നസീര്‍ പങ്കിടുന്നു.
സുഹൃത്തുക്കളുടെ സ്റ്റാറ്റസുകള്‍ വായിച്ച് കഴിയുമ്പോള്‍ തോന്നുന്ന അഭിപ്രായങ്ങള്‍ സ്വന്തം ഭാഷയില്‍ രേഖപ്പെടുത്തുന്നതോടെ നിങ്ങളെ ലൈക്കുകള്‍ തേടിവരാന്‍ തുടങ്ങുമെന്നാണ് നസീറിന്റെ അഭിപ്രായം. ഫേസ്ബുക്കില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്ന പല പുലികളും നിരന്തരമായ പരിശ്രമത്തിലൂടെയാണ് ആ നിലയിലേക്ക് വളര്‍ന്നതെന്നും നസീര്‍ നവാഗതരായ ഫേസ്ബുക്കര്‍മാരോട് ഉപദേശിക്കുന്നു.
ഫേസ്ബുക്കിലെ തിളങ്ങുന്നത് രണ്ടാം ഭാഗം: നസീറിന്റെ രചനയിലേക്ക്
പല ആളുകളും എന്നോട് പറയാറുണ്ട്, ഒന്നും എഴുതാന്‍ കിട്ടുന്നില്ല, മനസില്‍ വരുന്നില്ല എന്നൊക്കെ. അതിനൊരു ചെറിയ പരിഹാരം പറഞ്ഞു തരാം.
എന്റെ അഭിപ്രായത്തില്‍ സ്വന്തമായിട്ട് അനുഭവങ്ങള്‍ ഇല്ലാത്തവരായിട്ട് ആരും തന്നെ കാണില്ല. പക്ഷെ, അവരെ അലട്ടുന്ന പ്രശ്‌നം ഇതൊന്നുമല്ല. പറയാന്‍ ഏറെയുണ്ടാകും. പക്ഷെ, അത് എങ്ങനെ അക്ഷര രൂപത്തിലാക്കും എന്നതിലാണ് പ്രശനം. ഇവിടെയാണ് പലരും ഒന്നും എഴുതാനില്ലാതെ ഇരുന്നു പോകുന്നത്.
മിക്ക ഫേസ്ബുക്കര്‍മാര്‍ക്കും ഒരു കുഴപ്പമുണ്ട്. ഫേസ്ബുക്ക് തുറക്കുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് ഇന്ന് എന്ത് ഇടും എന്നതാണ്. എന്നാല്‍ അങ്ങനെ ചിന്തിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. നമ്മള്‍ ആദ്യം ചെയ്യേണ്ടത് ഫേസ്ബുക്ക് തുറന്ന് എല്ലാവരുടെയും സ്റ്റാറ്റസുകള്‍ നല്ലവണ്ണം വായിക്കുക. നമ്മുടെ രീതിയില്‍ കമന്റ് ഇടുക. അപ്പോള്‍ ആരുടെയെങ്കിലും ഒരു എഴുത്തില്‍ നിന്നും എന്തെങ്കിലും ഒക്കെ കിട്ടും. അത് വച്ച് നമ്മുടെ രീതിയില്‍, എന്നാല്‍ ഒറിജിനല്‍ എഴുത്തുമായി ബന്ധം ഇല്ലാത്ത രീതിയില്‍ എഴുതി ഇടുക.
പിന്നെ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം, നമ്മള്‍ ഇടുന്ന പോസ്റ്റിനു ആരും ലൈക്കും കമന്റും തരുന്നില്ല, അത് കൊണ്ട് ഇവര്‍ക്ക് ഞാനും ഒന്നും കൊടുക്കില്ല എന്നുള്ള ആ ചിന്ത വെടിയുക. എന്നിട്ട് എല്ലാവര്‍ക്കും വാരിക്കോരി ലൈക്കും കമന്റും കൊടുക്കുക. എന്നിട്ട് ഇടക്കിടെ നമ്മള്‍ എന്തെങ്കിലും എഴുതി ഇടുക. അപ്പോള്‍ സ്വാഭാവികമായിട്ടും അത് കണ്ടു നമ്മള്‍ കൊറേ ലൈക്കും കമന്റും കൊടുത്ത ആളുകള്‍ നമ്മുടെ എഴുത്ത് ശ്രദ്ധിക്കുകയും നമ്മളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും, തീര്‍ച്ച.
ഒരിക്കലും ഒരാളും ഇന്ന് മുഖപുസ്തകത്തില്‍ എന്ത് ഇടും, എന്ത് ഇടും എന്ന് ഓര്‍ത്തു നടക്കരുത്. അങ്ങനെ നടന്നാല്‍ തന്നെ ഒന്നും എഴുതാന്‍ കിട്ടിയെന്നു വരില്ല. ടെന്‍ഷന്‍ ഇല്ലാത്തവര്‍ ആയിട്ട് ആരും തന്നെ ഉണ്ടാകില്ല. അതിനു പകരം നമ്മള്‍ എന്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക. മറ്റുള്ളവരുടെ സന്തോഷത്തില്‍ നമ്മളും പങ്കു ചേരുക. ധാരാളം വായിക്കുക, അപ്പോള്‍ സ്വാഭാവികമായിട്ടും നമ്മുടെ മനസ് നമ്മുടെ കൈപ്പിടിയില്‍ വരും. നല്ലൊരു മനസിന്റെ ഉടമയാണെങ്കില്‍ ഉറപ്പാണ്. എന്തെങ്കിലുമൊക്കെ നമ്മുടെ മനസിലേക്ക് ഓടിയെത്തും. ചിലപ്പോള്‍ ഒരു വാക്കില്‍ നിന്ന് വരെ നല്ലൊരു സ്റ്റാറ്റസ് രൂപപ്പെടുത്തി എടുക്കാം എന്നാണു എന്റെ വിശ്വാസം.
പിന്നെ മറ്റൊരാള്‍ എഴുതുന്നത് കണ്ടു ഒരിക്കലും വായിക്കുന്നവര്‍ അസൂയ വെച്ച് നടക്കരുത്. അസൂയ്യ തോന്നാം, അത് സ്വാഭാവികം. പക്ഷെ അസൂയ്യ മൂത്ത് കഴിഞ്ഞാല്‍ അയാളെ നമുക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് വരും. അങ്ങനെ ഒരു മനസ് വന്നു പോയാല്‍ പിന്നെ നമുക്ക് ഒന്നും എഴുതാന്‍ കിട്ടിയെന്നു വരില്ല.
ഈ ഫേസ്ബുക്കില്‍ അഞ്ഞൂറും ആയിരവും ലൈക്കുകള്‍ വാരിക്കൂട്ടുന്ന പുലികള്‍ ഇന്നലെ ഒരു നേരത്ത് വന്നതല്ല എന്ന് കൂടി നാം മനസിലാക്കണം. അതിനു അവരുടെ വാളില്‍ ഒന്ന് അരിച്ചു പെറുക്കുക, അപ്പോള്‍ അറിയാം അവരൊക്കെ എത്രയോ നാളുകള്‍ മുന്നേ തുടങ്ങിയതാണ് ഈ ശ്രമങ്ങള്‍ എന്ന്. പക്ഷെ ലൈക്കോ, കമന്റോ കിട്ടിയില്ല എന്നും പറഞ്ഞു ഇടയ്ക്കു വെച്ച് എഴുത്ത് നിര്‍ത്തി പോയില്ല. അവരുടെ ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ അവര്‍ക്ക് അംഗീകാരമായി കിട്ടുന്ന ലൈക്കും കമന്റും. അതാണ് ഫേസ്ബുക്കിലെ പുലികള്‍ പലപ്പോഴും പറയാറുള്ളത്.
ലൈക്കിനും കമന്റിനും വേണ്ടി ഒരിക്കലും എഴുതരുത് എന്ന് ഞാന്‍ പറയുന്നില്ല. നമ്മള്‍ എഴുതുന്നത് നല്ലതാണെങ്കില്‍ അത് വായിക്കാന്‍ ആളു കൂടും. അപ്പോള്‍ കമന്റും ലൈക്കും ആവശ്യത്തിലധികം കിട്ടുകയും ചെയ്യും. ആദ്യമൊക്കെ ഇടുന്ന എഴുത്തുകള്‍ക്ക് ലൈക്കുകള്‍ കിട്ടാന്‍ ഇത്തിരി ബുദ്ധിമുട്ട് ആയിരിക്കും. നമ്മുടെ നാട്ടില്‍ പ്രൈവറ്റ് ബസുകള്‍ വരുന്ന പോലെയാണ് നല്ല എഴുത്തുകാര്‍ക്ക് ലൈക്കും കമന്റും വരുന്നത്. അത് പോലെ തന്നെ നേരെ തിരിച്ചാണ് സാദാ എഴുത്തുകാര്‍ക്ക് ഇവയൊക്കെ കിട്ടുന്നത്. . അതായത് പുറകെ പുറകെ വരുന്ന പ്രൈവറ്റ് ബസിന്റെ ഇടയില്‍ ഇടക്കെപ്പോഴോ കെ.എസ്.ആര്‍.ടി.സി ബസ് വരുമ്പോലെ ലൈക്കും കമന്റും വരും.
പിന്നെ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം, നല്ല എഴുത്തുകാര്‍ അവരുടെ പഴയ കാല അനുഭവങ്ങള്‍ പങ്കു വെക്കുമ്പോള്‍ അവയൊക്കെ ശ്രദ്ധിച്ചു വായിക്കുക. എന്നിട്ട് അതൊക്കെ വച്ച് നമ്മുടെ മനസിലുള്ള അനുഭവങ്ങള്‍ മുഖപുസ്തകത്തിലേക്കു പകര്‍ത്തുക.
അനുഭവങ്ങള്‍ ഇല്ലാത്തവരായിട്ടു ആരാണുള്ളത് ! പക്ഷെ അത് അക്ഷര രൂപത്തില്‍ പകര്‍ത്താനാണ് നമ്മള്‍ പഠിക്കേണ്ടത്. അതില്‍ വിജയിച്ചാല്‍ നമുക്കുള്ളത് നമുക്ക് തന്നെ കിട്ടും...
ഇതൊക്കെ എന്റെ അനുഭവങ്ങളാണ് ..
ഈ കുറിപ്പ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്: Naseer Swapanangalude Kaamukan
Also Read:
'ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്'
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Facebook, Article, Comments, Like, Naseer Swapnangalude Kamukan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

നവാഗതരായ എഴുത്തുകാര്‍ക്ക് എന്റെ നല്ല നമസ്‌കാരം....

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.