എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം.40)
കൂക്കാനം റഹ്‌മാൻ
(www.kvartha.com 08.10.2020) കുടുംബത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന ബന്ധുജനങ്ങള്‍ ഇല്ലെങ്കില്‍ വളര്‍ന്നു വരുന്ന ബാല-കൗമാര-യുവ തലമുറക്ക് പ്രയാസങ്ങള്‍ അനുഭവപ്പെടും. പഴയകാല മരുമക്കത്തായ സമ്പ്രദായത്തില്‍ പ്രത്യേകിച്ചും. അമ്മാവന്‍മാരുടെ കണ്ണും, കാതും, സ്വാര്‍ത്ഥ താല്‍പര്യത്തില്‍ മാത്രമേ പതിക്കൂ. മരുമക്കത്തായ സമ്പ്രദായത്തില്‍ നിന്നും മക്കത്തായ സമ്പ്രദായത്തിലേക്കു കടക്കുമ്പോള്‍ കുടുംബ സ്വത്തില്‍ നിന്ന് കിട്ടുന്നതെല്ലാം ഭാര്യാ-മക്കള്‍ക്ക് നല്‍കുവാനുളള പ്രവണത കൂടി വന്നു. ഇങ്ങിനെ വഴി കാണിക്കാന്‍ ആരുമില്ലാത്ത ഒരു ചെറുപ്പക്കാരനായി വളര്‍ന്നു വന്നവനാണ് ഞാന്‍. അതുകൊണ്ട് തന്നെ അപകട വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നു. കരകയറാന്‍ സ്വയം തീരുമാനമെടുക്കാന്‍ കാലം കുറേ വേണ്ടി വന്നു.
ദാരിദ്ര്യാവസ്ഥയാണ് അന്ന് നാട്ടിലും, വീട്ടിലും നിലനിന്നതെങ്കിലും, എന്നെ അല്ലലും, അലട്ടലുമില്ലാതെ വളര്‍ത്തിയെടുക്കാന്‍ ഉമ്മ ഏറെ കഷ്ടപ്പെട്ടു. ഉമ്മ ഉമ്മുമ്മയുടെ ഏക മകളാണ്. നാല് ആണുങ്ങളുടെ ഇടയില്‍ വളര്‍ന്ന ഏക പെണ്‍തരി. അതു കൊണ്ട് തന്നെ പുരുഷസമാനമായ ധൈര്യവും തന്റേടവുമൊക്കെ ഉമ്മക്കും ലഭിച്ചു. തറവാട് ഭാഗം വച്ച് നാല് അമ്മാവന്‍മാരും വിവിധ സ്ഥലങ്ങളിലേക്ക് തങ്ങളുടെ ഭാര്യാ മക്കള്‍ സഹിതം ചേക്കേറി. അപ്പോഴും പതാറാതെ നിന്ന് ഉമ്മ സ്‌നേഹിച്ചും, ഉപദേശിച്ചും, ശിക്ഷിച്ചും മൂന്നു മക്കളെ വളര്‍ത്തി. അതില്‍ മൂത്തവനാണ് ഞാന്‍. പണ്ടത്തെ ആളുകള്‍ പറയുന്നത് കേട്ട ഒരു പഴഞ്ചൊല്ലുണ്ട്. ആദ്യ പ്രസവത്തില്‍ ഉണ്ടാവുന്ന കുട്ടി കടീപൊട്ടന്‍ ആവുമെന്ന്. അതുകൊണ്ട് തന്നെ ഞാനും ഒരു കടീപൊട്ടനായാണ് വളര്‍ന്നത്.
തല മൊട്ടയടിച്ച് നടന്ന കൗമാരക്കാലം ഓര്‍മ്മ വരുന്നു. മത പഠനം നിര്‍ബന്ധമാണ്. ആറു വയസ്സുകാരനാണ് ഞാനന്ന്. കൂക്കാനത്തു നിന്ന് മുക്കാല്‍ മണിക്കൂറോളം നടന്നാലെ കരിവെളളൂര്‍ - പളളിക്കൊവ്വലിലുളള പളളി മദ്രസ (ഓത്ത്‌കെട്ട്) യിലെത്തൂ. അതും കഴിഞ്ഞ് മുക്കാല്‍ മണിക്കൂറോളം നടന്നാലെ ഓലാട്ട് സ്‌ക്കൂളിലെത്തൂ. അതിരാവിലെ എഴുന്നേറ്റ് കാലി വയറുമായി കരിവെളളൂരിലെ ഓത്തു കെട്ടിലേക്ക് ഓട്ടമാണ്. കൂടെ ഓടാന്‍ അടുത്ത വീട്ടിലെ ഉമ്മുകുല്‍സുവും ബീഫാത്തിമയും ഉണ്ടാവും. പെണ്‍കുട്ടികളായതിനാല്‍ അവരെ സ്‌ക്കൂളില്‍ വിട്ടില്ല. എനിക്ക് പോയേ പറ്റൂ. മദ്രസ വിട്ടെത്തുമ്പോഴേക്കും ഉമ്മ ദോശയും കറിയും ചായയും റെഡിയാക്കി വെച്ച് കാത്തിരിപ്പുണ്ടാവും. ഒന്നാം ക്ലാസ്സു മുതല്‍ മൂന്നു വലിയ ദോശ തിന്നുന്നവനാണ് ഞാന്‍. ഇന്നും അതു തുടരുന്നു. മത്തി വരട്ടിയതും, മീന്‍കറി ചട്ടിയുടെ പള്ളക്ക് പറ്റിയ കറിയില്‍ ചാലിച്ചും ഉമ്മ വായിലിട്ടു തീറ്റിയ ദോശ രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്.
വീണ്ടും ഓലാട്ട് സ്‌ക്കൂളിലേക്ക് ഓട്ടമാണ്. ഓരോ കൂട്ടുകാരുടേയും വീടുകളില്‍ കയറി അവരെ കൂട്ടി ഒപ്പമാണ് നടത്തവും ഓട്ടവും. കോയ്യന്‍ ഗോവിന്ദന്‍, കൊല്ലന്‍ കുഞ്ഞിരാമന്‍, വളിയന്‍ നാരായണന്‍, കുഞ്ഞപ്പന്‍, മെമ്പര്‍ നാരായണന്‍, വിജയന്‍ ഇവരുടെ വീട്ടിലൂടെ പോണം. മഴക്കാലമായാല്‍ തോടു കടത്താന്‍ കുമാരന്‍ മാഷും കൂടെ ഉണ്ടാവും. വഴിയില്‍ മലയന്‍ രാമന്റെ കുടിലിനു മുന്നില്‍ നിന്ന് ഓട കഷ്ണം പെറുക്കിയെടുക്കും സ്ലേറ്റ് പെണ്‍സിലിന്റെ കഷ്ണം ഓട കഷ്ണത്തില്‍ തിരുകിക്കയറ്റി നീളം കൂട്ടാനാണത്.
പല ദിവസങ്ങളിലും സ്‌ക്കൂളില്‍ പോവില്ല. അക്കാലത്ത് എന്റെ തറവാടില്‍ നിന്നും അഞ്ചാം ക്ലാസിനപ്പുറം പഠിച്ചവര്‍ ആരുമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ എന്നെ പഠിപ്പിക്കാനും വലിയ താല്‍പര്യമൊന്നും ആര്‍ക്കുമുണ്ടായില്ല. ആറാം ക്ലാസ്സിലെത്തുമ്പോള്‍ പ്രശ്‌നമുണ്ടായി. ക്ലാസില്‍ അറ്റന്‍ന്റന്‍സ് നന്നേ കുറവ്. അതിനാല്‍ ഏഴാം ക്ലാസ്സിലേക്ക് ക്ലാസ് കയറ്റം കിട്ടാന്‍ ഓരാഴ്ച കഴിയേണ്ടി വന്നു. എ ഇ ഒ വിന്റെ കണ്ടോനേഷന്‍ ഓര്‍ഡര്‍ കിട്ടണം. എങ്കിലേ ഏഴാം ക്ലാസിലെത്തു. സുഹൃത്തുക്കളെല്ലാം ഏഴാം ക്ലാസില്‍ എത്തി. എനിക്ക് നാണക്കേടു തോന്നി. ഭാഗ്യം കൊണ്ട് അവിടുന്നും രക്ഷപ്പെട്ടു. കണ്ടോനേഷന്‍ കിട്ടി. ഏഴാം ക്ലാസിലെത്തി.
തുടര്‍ന്ന് ഹൈസ്‌ക്കൂള്‍ പഠനം മൂന്നു കൊല്ലം കൊണ്ട് എസ് എസ് എല്‍ സി പാസായി. ഇനിയാണ് കഥയുടെ പോക്ക് മാറുന്നത്. മുഹമ്മദ് എന്ന ഉമ്മയുടെ നേരെ ഇളയ അമ്മാവന് എന്നെ കോളേജില്‍ പഠിപ്പിക്കാന്‍ മോഹം. അക്കാലത്ത് പയ്യന്നൂര്‍ കോളേജില്‍ പ്രീ ഡിഗ്രി അഡ്മിഷന്‍ കിട്ടാന്‍ (1966) ഡൊനേഷന്‍ കൊടുക്കണം. ഡൊനേഷന്‍ കാര്യത്തില്‍ അമ്മാവന്‍ കമ്മിറ്റിക്കാരുമായി പിണങ്ങി. അങ്ങിനെ വാശിക്ക് എന്നെ കാസര്‍കോട് ഗവ. കോളേജില്‍ ചേര്‍ത്തു.
ലോഡ്ജിലാണ് താമസം. ഭക്ഷണം എല്ലാവരും കൂടി പാചകം ചെയ്യണം. വീട്ടില്‍ നിന്ന് ഇഷ്ടാനുസരണം ലഭിച്ച ഭക്ഷണം പ്രാപ്യമല്ലാതായി. ക്ലാസിലാണെങ്കില്‍ എല്ലാ വിഷയവും ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്. രണ്ട് കൊല്ലം അവിടെ കഴിച്ചുകൂട്ടി എന്നു പറയാം.
വീട്ടിലാണെങ്കില്‍ ഈ കാലഘട്ടത്തില്‍ കൊടിയ ദാരിദ്ര്യം തന്നെ. അമ്മാവന്‍മാരൊന്നും സഹായിക്കാത്ത അവസ്ഥ. തറവാട് സ്വത്തില്‍ നിന്ന് ലഭിക്കുന്ന കാര്‍ഷികാദായം കൊണ്ടു മാത്രം ജീവിതം തളളി നീക്കണം. ഒരു തൊഴിലില്‍ കയറിയേ മതിയാവൂ. പല മാര്‍ഗ്ഗങ്ങളും നോക്കി. മിലിറ്ററിയില്‍ ചേരാന്‍ പോയി. നീളക്കുറവ് മൂലം അതിന്റെ ആശ മുട്ടി. നാടു വിടാന്‍ നോക്കി. ധൈര്യം വരുന്നില്ല. കച്ചവടം നടത്താന്‍ ശ്രമിച്ചു. അതിലും പരാജയം.
നിനച്ചിരിക്കാതെ ടീച്ചേര്‍സ് ട്രൈനിംഗ് കോര്‍സിന് അപേക്ഷ ക്ഷണിച്ചതായി പത്രത്തില്‍ കണ്ടു. അപേക്ഷിച്ചു അതും സന്തോഷമായി. ഏറ്റവും അടുത്ത ട്രൈനിംഗ് സ്‌ക്കൂളില്‍ സെലക്ഷന്‍ കിട്ടി. രണ്ടു കൊല്ലം കടിച്ചു പിടിച്ചു കഴിച്ചു കൂട്ടി. 1970 ല്‍ റിസല്‍ട്ടു വന്നു. അന്ന് പത്രമാധ്യമങ്ങളില്‍ റിസല്‍ട്ടു വരും. എന്റെ രജിസ്റ്റര്‍ നമ്പര്‍ ഒന്നാണ്. മെയ് മാസം രണ്ടിനാണ് റിസല്‍ട്ട്. നേരം പുലരുന്നതേയുളളൂ. പത്രം നോക്കാന്‍ കരിവെളളൂരിലെത്തണം. പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഓട്ടം. ജയിച്ചില്ലെങ്കില്‍ വേറെ വഴികളൊന്നുമില്ല. പത്രം കയ്യിലെടുത്തു. നെഞ്ചിടിപ്പോടെ നോക്കി. ഹായ്! നമ്പര്‍ ഒന്ന്! എന്ന് കണ്ടു. പിന്നെ പത്രവുമായി വീട്ടിലെക്കൊരു ഓട്ടം വച്ചുകൊടുത്തു.
പെട്ടെന്ന് ജോലിയില്‍ കയറണം. ഇല്ലെങ്കില്‍ കുടുംബാംഗങ്ങളെല്ലാം പ്രയാസപ്പെടും. ഉമ്മ അമ്മാവനെ കണ്ടു കരഞ്ഞു പറഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റ്കാരാനായ മുഹമ്മദ് അമ്മാവന്റെ കരളലിഞ്ഞു. അന്ന് (1970) രണ്ടായിരം രൂപ നല്‍കി വീട്ടിനടുത്തുളള കരിവെളളൂര്‍ നോര്‍ത്ത് എ എല്‍ പി സ്‌ക്കൂളില്‍ ജോയിന്‍ ചെയ്തു. അധ്യാപകനായി രണ്ടു വര്‍ഷം പിന്നിട്ടു. വയസ്സ് 22 ആവുന്നു. അമ്മാവന്‍ സ്‌ക്കൂളില്‍ നല്‍കിയ രണ്ടായിരം രൂപ മാസം പ്രതി നൂറ് രൂപ വീതം കൊടുത്തു തീര്‍ക്കണമെന്നാണ് ധാരണ. 180 രൂപയാണ് മാസ ശമ്പളം. 100 രൂപ അമ്മാവന് നല്‍കി ബാക്കിയുളള എണ്‍പത് രൂപ കൊണ്ട് വേണം ഞങ്ങള്‍ അഞ്ചു വയറു കഴിയാന്‍. അക്കാലത്ത് അതാവും.
ഇളയ അമ്മാവനു പ്രായപൂര്‍ത്തിയായ പെണ്‍മക്കളില്ല. സ്‌ക്കൂളില്‍ ചേരാന്‍ സഹായിച്ച അമ്മാവന്റെ മകള്‍ക്ക് പ്രായപൂര്‍ത്തി ആയില്ല. മൂന്ന് അമ്മാവന്‍മാര്‍ക്കും എന്നില്‍ നോട്ടമുണ്ട്. വിവാഹക്കാര്യം ആദ്യം സംസാരിച്ചത് സഹായം ചെയ്ത അമ്മാവനാണ്. അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്യണമെന്നു പറയുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ പെണ്‍മക്കളെ ചൂണ്ടിക്കാണിച്ച് അന്വേഷിക്കാനാണ് പറയുന്നത്. അതൊരു പരീക്ഷണമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ല. ഇപ്പോഴേ വിവാഹം വേണ്ട എന്നേ ഞാന്‍ പറയുന്നുളളൂ, അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്‌തോളാം എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഈ നാടകമൊക്കെ. പക്ഷേ കടീപൊട്ടനായ എനിക്കിത് മനസ്സിലായില്ല.
ഇവിടെയാണ് മൂത്ത രണ്ട് അമ്മാവന്‍മാരും രംഗത്ത് വരുന്നത്. എന്റെ പ്രയാസങ്ങള്‍ അവര്‍ക്കറിയാം. വീണു പൊളിയാനായ തറവാട് വീട്, അത് പുതുക്കി പണിയാതെ താമസിക്കാന്‍ കൊളളില്ല. അതിനനുസരിച്ച് സാമ്പത്തികശേഷി ഞങ്ങള്‍ക്കില്ല.
വലിയ രണ്ട് അമ്മാവന്‍മാര്‍ക്കും നാല് വീതം പെണ്‍മക്കളാണ്. മിക്കവരും വിവാഹ പ്രായമെത്തിയവരും. രണ്ട് പേരും ഉമ്മയെ സമീപിക്കുന്നു. അവര്‍ക്ക് തറവാട് വിഹിതമായി കിട്ടിയ സ്ഥലവും, വീട് വെക്കാനാവശ്യമായ തുകയും തരാമെന്ന് വാക്കു കൊടുക്കുന്നു. ഞങ്ങളുടെ മക്കളില്‍ ആരെയെങ്കിലും എന്നെകൊണ്ട് വിവാഹം കഴിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. വീട് പൊളിച്ചു കെട്ടിയേ പറ്റൂ. ഏത് സമയത്തും നിലം പൊത്താറായി നില്‍ക്കുന്ന വീടാണത്. അതിന് പണം വേണം. മറ്റ് മാര്‍ഗ്ഗമൊന്നുമില്ല. ഉമ്മ എന്നോട് കാര്യങ്ങള്‍ സൂചിപ്പിച്ചു. ഉമ്മ എന്റെ എല്ലാമാണ്. ഞാന്‍ സമ്മതം മൂളി.
വീട് പൊളിച്ചു പുതിയതൊന്ന് പണിതു. ആവശ്യമായ സഹായം അമ്മാവന്‍മാര്‍ ചെയ്തു. ഇതിനിടയില്‍ രണ്ട് വലിയ അമ്മാവന്‍മാരും തെറ്റി. രണ്ടാള്‍ക്കും എന്നെ ആവശ്യമുണ്ട്. പക്ഷേ കൂട്ടത്തില്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വലിയ അമ്മാവന്‍ സ്വന്തം മകളെ കല്യാണം കഴിക്കണമെന്ന് വാശി പിടിച്ചു. അങ്ങിനെ 23 വയസ്സുകാരാനായ ഞാന്‍ പതിനെട്ടു വയസ്സുകാരിയായ കസിന്‍ സിസ്റ്ററെ വിവാഹം ചെയ്തു. ഇപ്പോള്‍ മൂന്നു അമ്മാവന്‍മാരും ഉമ്മയോടും എന്നോടും പിണങ്ങി.
രണ്ടോ മൂന്നോ മാസം കഴിഞ്ഞു കാണും. ഭാര്യയും ഭര്‍ത്താവും ബന്ധപ്പെടുന്നതു പോലും അക്കാലത്തെ 23 കാരന് അറിയില്ലായിരുന്നു. അമ്മാവന്‍ എനിക്കിഷ്ടപ്പെടാത്ത പല നിര്‍ദ്ദേശങ്ങളും എന്നോട് പറയാന്‍ തുടങ്ങി. അവിടെത്തന്നെ താമസിക്കണം സ്‌ക്കൂളില്‍ അവിടുന്നു തന്നെ പോയാല്‍ മതി. ഭാര്യക്ക് വാങ്ങുന്ന ഡ്രസ് മുസ്ലീം സ്ത്രീകള്‍ ധരിക്കുന്നത് തന്നെയാവണം. തുടങ്ങി പലതും.
എന്റെ പുരോഗമന ചിന്ത അതിന് അനുവദിച്ചില്ല. ഇതൊന്നും എനിക്കാവില്ലെന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. എങ്കില്‍ ഈ ബന്ധം തുടരേണ്ട എന്ന നിലയിലേക്കു വരെ അമ്മാവന്‍ എത്തി. തന്ന സ്വത്തും പണവും തിരിച്ചു നല്‍കണം എന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചു. അഭിമാനം പണയപ്പെടുത്താന്‍ മനസ്സ് കാണിക്കാത്ത ഞാന്‍ അത് സമ്മതിച്ചു....
മറ്റ് മൂന്ന് അമ്മാവന്‍മാരും ഈ നടപടിയില്‍ സന്തോഷിച്ചു കാണും. പക്ഷേ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ആരും മുന്നോട്ട് വന്നില്ല. യഥാര്‍ത്ഥത്തില്‍ സ്വത്ത് തിരിച്ചു കൊടുക്കേണ്ടായിരുന്നു. അത് ഉമ്മയ്ക്ക് അവര്‍ ദാനമായി കൊടുത്തതാണ്. പക്ഷേ വിവാഹം കഴിക്കണമെന്ന ധാരണയിലാണ് കൊടുത്തത്.
വീട് നിര്‍മ്മാണത്തിന് സഹായിച്ച പണവും തിരിച്ചു കൊടുക്കേണ്ടായിരുന്നു. അതില്‍ അവരുടെ ഉമ്മയും സഹോദരിയുമാണ് താമസിക്കുന്നത്. അതൊന്നും പറഞ്ഞു തരാന്‍ ആളില്ലാത്തതിനാല്‍ കെണിയില്‍ പെട്ടു പോയി. എല്ലാം തീര്‍ത്തു കൊടുത്തു. വര്‍ഷങ്ങള്‍ വേണ്ടി വന്നു കടം വീട്ടാന്‍.....
Keywords: Family, Kookanam-Rahman, Article, Mother, Mistakes and Experience
Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ1 1സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും
വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ
മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ
സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍
കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍
കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...
സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍
പ്രീ ഡിഗ്രി പഠനകാലം
കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍
പോക്കറ്റ് ഓഫീസറും കാലിച്ചാക്കും
ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും
മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി
ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍
സ്വപ്നത്തില്‍ കയറി വന്ന അനിയന്‍
പലതും അപ്രതീക്ഷിതമായി നടക്കുന്നു
ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും
മുന്നേ പറന്നകന്നവര്‍
രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?
നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍
ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ
നാടകാഭിനയം തലാഖില്‍ കലാശിച്ചു
പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും
നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്
മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും
പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍
എങ്കളും ഗംഗസ്രായ് പര്‍പ്പുജി
ചേര്‍ന്നം പിടിക്കല്‍
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ1 1സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും
വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ
മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ
സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍
കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍
കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...
സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍
പ്രീ ഡിഗ്രി പഠനകാലം
കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍
പോക്കറ്റ് ഓഫീസറും കാലിച്ചാക്കും
ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും
മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി
ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍
സ്വപ്നത്തില്‍ കയറി വന്ന അനിയന്‍
പലതും അപ്രതീക്ഷിതമായി നടക്കുന്നു
ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും
മുന്നേ പറന്നകന്നവര്‍
രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?
ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ
നാടകാഭിനയം തലാഖില്‍ കലാശിച്ചു
പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും
നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്
മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും
പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍
എങ്കളും ഗംഗസ്രായ് പര്‍പ്പുജി
ചേര്‍ന്നം പിടിക്കല്‍
ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും
കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം
സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം
പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ
എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍
മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം
അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി
പുട്ടും പയറും രാമേട്ടനും
വിവാദമായ വിവാഹ ഫോട്ടോ
കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.